ചൂടുകാലത്തു കൂടുതലായി കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് മൂത്രത്തില്‍ പഴുപ്പ്. പുരുഷന്മാരേക്കാള് സ്ത്രീകളെ ബാധിക്കുന്ന രോഗാവസ്ഥയാണ് മൂത്രത്തില്‍ പഴുപ്പ്. ഏതെങ്കിലും കാരണവശാല്‍ മൂത്രനാളം വഴി മൂത്രസഞ്ചിയില്‍ അണുക്കള്‍ എത്തി അണുബാധ ഉണ്ടാകുന്നതിനെയാണ് സാധാരണ ഗതിയില്‍ യൂറിനറി ഇന്ഫെക്ഷന് എന്ന് പറയുന്നത്.
മൂത്രത്തില്‍ പഴുപ്പ് ആണെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഡോക്റ്റര്‍മാര്‍ നേരിടുന്ന മറുചോദ്യമാണ് ‘അതിനു ഞാന്‍ നല്ലോണം വെള്ളം കുടിക്കുന്നുണ്ടല്ലോ’ എന്ന്. ‘മൂത്രപ്പഴുപ്പ്’ എന്ന ഉപയോഗം തന്നെ തെറ്റാണ്. മൂത്രത്തില്‍ അണുബാധ ഉള്ളവര്‍ക്കെല്ലാം മൂത്രത്തില്‍ പഴുപ്പ് ഉണ്ടാകണം എന്നില്ല. ഇതിനു വെള്ളംകുടിയുമായി നേരിട്ട് ബന്ധം ഉണ്ടാകണം എന്നുമില്ല. പല കാരണങ്ങള്‍ കൊണ്ട് മൂത്രത്തില്‍ അണുബാധക്കുള്ള സാധ്യത പുരുഷന്മാരേക്കാള് സ്ത്രീകള്‍ക്കാണ്. അതിലേക്ക് കടക്കുന്നതിനു മുന്‍പ് എന്താണ് Urinary Tract Infection/UTI എന്ന് പറയാം.
യഥാസമയം മൂത്രമൊഴിക്കാതെ അധിക സമയം മൂത്രാശയത്തില്‍ കെട്ടിനില്‍ക്കുന്നത് അണുക്കള്‍ വളരാനുള്ള സാഹചര്യം ഒരുക്കുന്നു. എന്നാല്‍ മൂത്രനാളത്തിലേക്ക് അണുക്കള്‍ പ്രവേശിക്കാന്‍ പലകാരണങ്ങളും ഉണ്ട്. ലൈംഗികബന്ധസമയത്തുള്ള വൃത്തിഹീനത, മലവിസര്‍ജനത്തിനു ശേഷം പിന്നില്‍ നിന്ന് മുന്‍പിലേക്ക് വൃത്തിയാക്കുന്നത്, ഗര്‍ഭാവസ്ഥ, പ്രമേഹം, ആര്‍ത്തവവിരാമത്തിനു ശേഷം ശരീരത്തില്‍ ഈസ്ട്രജന് എന്ന ഹോര്‍മോണിന്റെ അഭാവം, മൂത്രാശയത്തിലോ കിഡ്നിയിലോ ഉണ്ടാകുന്ന തടസങ്ങള്‍ (കല്ല്, മറ്റു വളര്‍ച്ചകള്‍, മൂത്രനാളത്തിന്റെ വ്യാസം കുറയുന്ന അവസ്ഥകള്‍) തുടങ്ങിയവയും കാരണങ്ങളാണ്.
ഏതു തരത്തിലുള്ളതാണെങ്കിലും പ്രതിരോധം പ്രതിവിധിയെക്കാള്‍ നല്ലതാണ് എന്നിരിക്കേ, മൂത്രത്തിലെ അണുബാധ ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വെള്ളം ധാരാളമായി കുടിക്കുക. ചിലര്‍ക്ക് വെള്ളമെന്നാല്‍ ചായയും കാപ്പിയും കോളയും എന്തിന് മദ്യം പോലും ഉള്‍പ്പെടും. ഈ പ്രവണത തെറ്റാണ്. ഇവയെല്ലാം തന്നെ ശരീരത്തില്‍ ഉള്ള ജലാംശം വലിച്ചു പുറത്ത് കളഞ്ഞു ശരീരത്തിലെ ജലാംശം കുറച്ചു ദുരിതത്തില്‍ നിന്ന് ദുരന്തത്തിലേക്ക് നയിക്കുന്ന പാനീയങ്ങളാണ്. കഴിവതും ഇത്തരം പാനീയങ്ങള്‍ ഒഴിവാക്കി തിളപ്പിച്ചാറിയ വെള്ളവും കഞ്ഞിവെള്ളവും പഴച്ചാറുകളുമെല്ലാമായി സന്ധിയില്‍ ഒപ്പിടണം.
ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ഇതാണ് ഇത്തരത്തിലുള്ള ഇന്‍ഫെക്ഷനെ ചെറുക്കുന്നതിനുള്ള പ്രധാന പരിഹാരം. രോഗകാരണമാകുന്ന ബാക്ടീരിയകളെ മൂത്രത്തിലൂടെ പുറന്തള്ളുന്നതിന് കാരണമാകുന്നു. മൂത്രാശയത്തില്‍ കെട്ടിക്കിടക്കുന്ന ബാക്ടീരിയകളെ പുറന്തള്ളുന്നതിനും വളരെയധികം സഹായിക്കുന്നു വെള്ളം.
യൂറിനെറി ഇന്‍ഫെക്ഷനെ ചെറുക്കൻ പൈനാപ്പിൽ കൊണ്ടൊരു പരിഹാരം : വീഡിയോ കാണാം