Breaking News
Home / Health Tips / താരൻ നിമിഷങ്ങൾ കൊണ്ട് പോകും ഇത് ചെയ്‌താൽ…!

താരൻ നിമിഷങ്ങൾ കൊണ്ട് പോകും ഇത് ചെയ്‌താൽ…!

മുടിയുടെ ആരോഗ്യത്തിന് പുറമേ ഒന്നും ചെയ്തിട്ടു കാര്യമില്ല. നിങ്ങൾ കഴിക്കുന്നതന്തോ അതാണ് മുടിക്ക് ആരോഗ്യം നൽകുന്നത് എന്നതാണ് സത്യം.മുടിക്കു വേണ്ടിയാണ് മലയാളി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നതെന്നു തോന്നുന്നു. ‘ഇടതൂർന്ന് കറുത്ത് തിളങ്ങുന്ന മുടി’യെന്നൊക്കെ കേൾക്കുമ്പോൾ തന്നെ ഷാമ്പൂവും മറ്റും വാങ്ങിത്തേയ്ക്കുന്നവരാണ് പലരും. പക്ഷേ മുടിവളരാനായി പുറമേ ഒന്നും ചെയ്തിട്ട് കാര്യമില്ല. നിങ്ങൾ കഴിക്കുന്നതെന്തോ അതാണ് നിങ്ങളുടെ മുടിക്ക് ആരോഗ്യം നൽകുന്നത് എന്നതാണ് സത്യം.വേണ്ട അളവിൽ പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിച്ചാൽ മാത്രമേ മുടി തിളക്കത്തോടെ തഴച്ചുവളരൂ. പൊതുവെ ശരീരത്തിനു ഗുണകരമായ ഭക്ഷണങ്ങളെല്ലാം തന്നെ മുടിക്കും നല്ലതാണ്. ഇലക്കറികൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിങ്ങനെ പോകുന്നു നല്ല

വിറ്റമിൻ സി മുടിയുടെ ആരോഗ്യത്തിൽ സുപ്രധാന പങ്കുവഹിക്കുന്നു. കെരാറ്റിനു വളരെ ഗുണം ചെയ്യുന്ന ഇത് മുടി തഴച്ചുവളരാനും അറ്റം പിളരാതിരിക്കാനും സഹായിക്കും.വിറ്റമിൻ സി ഭക്ഷണം:പച്ചിലക്കറികൾ, പഴങ്ങൾ, നാരങ്ങ, നെല്ലിക്ക.

ചർമത്തിന്റെ പ്രതിരോധ സംവിധാനം ശക്തമാക്കാൻ വിറ്റമിൻ ഇ അടങ്ങിയ ഭക്ഷണം നല്ലതാണ്. ഇത് തലയോട്ടിയിലൂടെയുള്ള രക്തയോട്ടം കൂട്ടി മുടിയെ ജീവനുള്ളതാക്കും.
വിറ്റമിൻ ഇ ഭക്ഷണം : സോയബീൻ, പച്ചിലക്കറികൾ, വിത്തുകൾ, അണ്ടിപ്പരിപ്പുകൾ, പാലുൽപന്നങ്ങൾ.

ആരോഗ്യമുള്ള മുടിക്ക് ഇരുമ്പ് അത്യാവശ്യമാണ്. മുടിയിഴകൾക്കാവശ്യമായ പ്രാണവായു നൽകുന്നത് ഇരുമ്പാണ്. ഇതിന്റെ കുറവ് മുടി വരണ്ട് കൊഴിഞ്ഞുപോവാൻ ഇടയാക്കും. മുടിയിഴയുടെ വ്യാസം കുറഞ്ഞ് പൊട്ടിപ്പോകാനും കാരണമാകും.ഇരുമ്പടങ്ങിയ ഭക്ഷണം : പച്ചിലക്കറികൾ, ഉണക്കപഴങ്ങൾ, തവിടുകളയാത്ത ധാന്യങ്ങൾ, ചക്കര, മുട്ട, തണ്ണിമത്തൻ.

താരൻ രോഗമല്ല. തലയോട്ടിയിൽ കാണുന്ന ഫംഗസ് പോലുള്ള ഒരു സൂക്ഷ്മജീവി മാത്രമാണ്. ചെറിയ അളവിൽ തലയോട്ടിക്ക് സംരക്ഷണകവചമായി ഇത് പ്രവർത്തിക്കും. പ്രതിരോധ ശക്തി കുറയുമ്പോഴോ, ആൻറിബയോട്ടിക്കുകൾ പോലുള്ള ശക്തിയേറിയ മരുന്നുകൾ കഴിക്കുമ്പോഴോ താരൻ ക്രമാതീതമായി പെരുകി സെബോറിക് ഡെർമറ്റൈറ്റിസ് ആയി മാറും. അപ്പോഴാണ് ചൊറിച്ചിൽ, മുടികൊഴിച്ചിൽ എന്നിവയുണ്ടാവുക.

About Pravasi Online Media

Check Also

പഴങ്കഞ്ഞി കഴിക്കാറുള്ളവര്‍ ഈ കാര്യങ്ങള്‍ അറിയാതെ പോകരുത് ആര്‍ക്കും അറിയാത്ത ചില ഒളിഞ്ഞിരിക്കുന്ന സത്യങ്ങള്‍

പഴങ്കഞ്ഞി കഴിക്കാത്തവര്‍ ആരും തന്നെയുണ്ടാവില്ല നമ്മുടെ ശരീരത്തിന് ഏറ്റവും കൂടുതല്‍ ഊര്‍ജ്ജം തരുന്ന ഭക്ഷണമാണ് പഴങ്കഞ്ഞി രുചിയുടെ കാര്യത്തില്‍ പഴങ്കഞ്ഞിയെ …

Leave a Reply

Your email address will not be published. Required fields are marked *

Watch Dragon ball super