മൂത്രാശയ ബുദ്ധിമുട്ടുകൾ എളുപ്പം മാറ്റം…! ഈ ചൂട് കാലത്ത് എല്ലാവരേയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് മൂത്രാശയ അസുഖങ്ങള്‍… ഇനി അതിനുള്ള പരിഹാരങ്ങൾ ഇതാ..നമ്മുടെ പറമ്പിലെ പ്ലാവില കൊണ്ടു തന്നെ…വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഒന്നായ ഈ മരുന്ന് നമ്മുക്ക് എല്ലാവര്ക്കും ഒന്ന് ട്രൈ ചെയ്യാവുന്നതാണ്… നമ്മുടെ പറമ്പിലെ പ്ലാവില കഴുകി വൃത്തിയാക്കി എടുക്കണം…എന്നിട്ട് അതിന്റെ ഞെട്ടി പിഴുത് എടുക്കണം.ഒരു ഗ്ലാസ്സ് വെള്ളത്തിന് 10 മുതൽ 12 പ്ലാവില ഞെട്ടി വരെ ആകാം…
ആ പ്ലാവില ഞെട്ടി ഒരു ഗ്ലാസ്സ് വെള്ളത്തില്‍ നന്നായി തിളപ്പിച്ച് എടുക്കണം..എന്നിട്ട് ആയുര്‍വേദ കടകളില്‍ നിന്ന് ലഭിക്കുന്ന ചന്ദ്രപ്രഭ ഗുളിക ആ വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കണം.ഒന്നോ രണ്ടോ ചേർക്കാം.ഇത് സ്ഥിരമായി കുടിച്ചാൽ ഉറപ്പായും മൂത്രാശയ രോഗങ്ങൾ മാറും. പിന്നീട് വരാതിരിക്കാൻ ആഴ്ചയിൽ ഒരു ദിവസം ഇത് തുടരുക.
പ്ലാവില ഞെട്ടി കിട്ടാത്തവർ ജീരകവെള്ളം ഉപയോഗിക്കുക, അത്രതന്നെ ഫലം കിട്ടില്ലേലും താത്കാലിക ശമനമുണ്ടാവും.. ഇതിനു പുറമെ നമ്മുടെ പറമ്പിൽ കിട്ടുന്ന മറ്റുചില വസ്തുക്കൾ കൂടെ നമുക്ക് ഉപയോഗിക്കാം.ചീരയിലയുടെ നീരും ഇളനീരും 2 ആഴ്ച കുടിച്ചാൽ പൂർണമായും ബേധമാവും. കൂടാതെ ബാർലി അരി തിളപ്പിച്ച വെള്ളം ദിവസമോ ആഴ്ചയിൽ 1 ദിവസമോ കുടിച്ചാൽ വരാതെ തടയാം. പിന്നെ എല്ലാ ആയുർവേദ കടകളിലും കിട്ടും ഞെരിഞ്ഞിൽ അത് തിളപ്പിച്ച വെള്ളം കുടിച്ചാലും നമുക്ക് മൂത്രാശയരോഗങ്ങളെ ഒരു പരിധി വരെ ചെറുക്കാം.
ഇത്രയും കാര്യങ്ങൾ നമ്മുടെ ദിനചര്യയിൽ ഉൾപ്പെടുത്തിയാൽ ഒരു പരിധിവരെ നമുക്ക് മൂത്രാശയരോഗങ്ങളെ ചെറുക്കാം.