ഇളംചൂടു മഞ്ഞള്‍ വെള്ളം വെറുംവയറ്റില്‍ കുടിച്ചാല്‍..ആരോഗ്യകരമായ പല ശീലങ്ങളുമുണ്ട്. ആരോഗ്യം നല്കുന്ന ഇത്തരം ശീലങ്ങള്‍ നാം സ്വായത്തമാക്കിയാല്‍ പലപ്പോഴും അസുഖങ്ങള്‍ പടിപ്പുറത്തു നില്ക്കും. ഇതിനായ കാര്യമായി പണം ചെലവാക്കണമെന്നുമില്ല. ആരോഗ്യത്തിനു സഹായിക്കുന്ന പല ചേരുവകളും അടുക്കളയില്‍ തന്നെ ലഭ്യവുമാണ്.
അടുക്കളയിലെ ആരോഗ്യം നല്കുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞള്‍പ്പൊടി. നാം കറികളിലും മറ്റും ഉപയോഗിയ്ക്കുന്ന ഇതിന് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്. കുര്കുമിന് എന്ന ഘടകമാണ് മഞ്ഞളിന് ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നത്. ശരീരത്തിന് പ്രതിരോധശേഷി നല്കുവാന് കഴിയുന്ന പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞള്‍പ്പൊടി.
മഞ്ഞള്‍പ്പൊടി ഭക്ഷണത്തില്‍ ഇട്ടല്ലാതെയും ആരോഗ്യപരമായ ഗുണങ്ങള്‍ക്ക് ഉപയോഗിയ്ക്കാം. ഇതിനു പറ്റിയ ഒരു വഴിയാണ് ഇളംചൂടുള്ള മഞ്ഞള്‍പ്പൊടി വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത്. 1 ഗ്ലാസ് ഇളംചൂടുള്ള വെള്ളത്തില്‍ അര, 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. ഇത് നല്കുന്ന ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല.
രാവിലെ വെറുംവയറ്റില്‍ ഇളംചൂടു മഞ്ഞള്‍ വെള്ളം കുടിയ്ക്കുന്നതു കൊണ്ടുളള ഗുണങ്ങളെക്കുറിച്ചറിയൂ,ഇളംചൂടു മഞ്ഞള്‍ വെള്ളം വെറുംവയറ്റില്‍ കുടിയ്ക്കൂ
മഞ്ഞളിലെ കുര്കുമിന് പ്രമേഹം ഒഴിവാക്കാനും നല്ലതാണ്. ഇത് ഡയബെറ്റിസ് നിയന്ത്രിച്ചു നിര്‍ത്തുന്നതിനും നല്ലതാണ്. പ്രത്യേകിച്ചും ടൈപ്പ് 2 ഡയബെറ്റിസ് നിയന്ത്രിയ്ക്കുന്നതിന്.
തലച്ചോറിന്റെ ആരോഗ്യം തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇളംചൂടു മഞ്ഞള്‍ വെള്ളം നല്ലതാണ്. മഞ്ഞള്‍ വെള്ളം ദിവസവും കഴിച്ചാല്‍ ഇത് തലച്ചോറിന്റെ പ്രവര്‍ത്തനവും ഊര്‍ജ്ജസ്വലതയോടെയാക്കുന്നു .മറവി പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്.
ഇളംചൂടു മഞ്ഞള്‍ വെള്ളം കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും നല്ലതാണ്. ഇതിലുള്ള ആന്റി ഓക്സിഡന്റാണ് കൊളസ്ട്രോളിനെ കുറയ്ക്കുന്നത്. മാത്രമല്ല നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.