Breaking News
Home / Health Tips / ആര്യ വേപ്പില ഇട്ടു തിളപ്പിച്ച വെള്ളം 1 മാസം കുടിച്ചാൽ…

ആര്യ വേപ്പില ഇട്ടു തിളപ്പിച്ച വെള്ളം 1 മാസം കുടിച്ചാൽ…

കല്പവൃക്ഷമായ ആര്യവേപ്പ് അഥവാ വേപ്പ് ഇന്ത്യയിലെ ഇലപൊഴിയും കാടുകളിൽ കണ്ടുവരുന്ന സവിശേഷമായ ഔഷധഗുണങ്ങളുള്ള വൃക്ഷമാണ്. കയ്പ്പുരസം അധികമായി കാണുന്ന ഈ മരം ത്വക്ക് രോഗങ്ങൾക്ക് വിശേഷപ്പെട്ടതാണ്. ഭാരതത്തിൽ വേപ്പ് മരം കാണപ്പെടാത്ത പ്രദേശങ്ങൾ കുറവാണ്. ഈ മരത്തിന്റെ എല്ലാ ഭാഗങ്ങളും വ്യത്യസ്തമായ ഗുണങ്ങളുള്ളവയും ഉപയോഗപ്രദമായവയുമാണ്. വേപ്പില, വേപ്പിന്റെ തടി, കുരു എല്ലാം വ്യത്യസ്ത ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്.

മീലിയസിയെ എന്ന സസ്യകുടുംബത്തിൽപ്പെട്ട വേപ്പിന്റെ ശാസ്ത്രീയ നാമം അസഡിറാക്റ്റ ഇൻഡിക്ക എന്നാണ്. വേപ്പിനെ ഒരു സ്വർഗീയ മരമയിട്ടാണ് ഇന്ത്യക്കാർ കണക്കാകുന്നത്. വീട്ടിന്റെ പരിസരത്ത് ഒരു മൂട് വേപ്പ് മരമെങ്കിലും ഉണ്ടെങ്കിൽ പരിസരത്തെങ്ങും ശുദ്ധമായ വായു ലഭ്യമാകും. കീടങ്ങളെ അകറ്റി സംരക്ഷണവും ഈ വൃക്ഷം നൽകും. വീട്ടുമുറ്റത്തെ ഔഷധാലയം എന്നാണ് ആര്യവേപ്പിനെ പഴമക്കാർ വിശേഷിപ്പിച്ചത്.

ദിവസവും വേപ്പില ഇട്ടു തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത് ശീലമാക്കിയാൽ ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വർധിക്കുകയും, തിളക്കമുള്ള ചർമ്മം ലഭിക്കുകയും ചെയ്യും. ചുമ, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് ഉത്തമ ഔഷധമാണിത്.കൂടാതെ കൃഷിക്കും , സൗന്ദര്യ സംരക്ഷണത്തിനും ആര്യവേപ്പിന്റെ പങ്ക് ചെറുതല്ല.

കേരളത്തിൽ എത്തിയ ആദ്യത്തെ ആര്യൻന്മാർ ബുദ്ധൻന്മരാണ്.ശാസ്ത്രീയമായ രീതിയിൽ കേരളീയരെ കൃഷി ചെയ്യാൻ പ്രേരിപ്പിച്ചതും ,പഠിപ്പിച്ചതും അവരാണ് .കൃഷിയോടൊപ്പം ശാസ്ത്രീയമായ ചികിത്സാസമ്പ്രദായവും ഇവർ കേരളീയർക്ക് പരിചയപ്പെടുത്തി. ചികിത്സയുടെ ഭാഗമായി ബുദ്ധമതക്കാർക്ക് പവിത്രമായ മരമാണ് വേപ്പ്, അരയാൽ ,നന്ദ്യാർവട്ടം തുടങ്ങിയവ .ആര്യന്മാർ പരിചയപ്പെടുത്തിയ മരമായതിനാൽ ആര്യവേപ്പ് എന്നറിയപ്പെടുന്നു.

ഈ ഔഷധസസ്യം ഏകദേശം 30 മീറ്റർ വരെ ഉയരത്തിൽ പടർന്ന് വളരുന്നു. മറ്റു സസ്യങ്ങളെ അപേക്ഷിച്ച് വേപ്പിലയ്ക്ക കയ്പ്പുരസമാണ്. പൂവിന് മഞ്ഞകലർന്ന വെള്ള നിറമാണുള്ളത്. ചെറിയ കായകളും ഇതിലുണ്ടാവും. ഔഷധ നിർമ്മാണത്തിനായി തടി, ഇല, കായ്, കായിൽ നിന്നും എടുക്കുന്ന എണ്ണ എന്നിവയും ഉണ്ടാവും.

അത്ഭുത വൃക്ഷമായ ആര്യവേപ്പ് ഫംഗസ്, വൈറസ്, ബാക്ടീരിയ എന്നിവയെ പ്രതിരോധിക്കാൻ മികച്ചതാണ്. പ്രമേഹം നിയന്ത്രിക്കാൻ വേപ്പ് സഹായിക്കുന്നു. രക്തശുദ്ധിക്ക്, ശ്വാസത്തിലെ ദുർഗന്ധം, പല്ലിനുണ്ടാകുന്ന കേട്, ബ്ലീഡിംഗ് എന്നിവ അകറ്റുന്നു. ദഹനത്തിനു ഫലപ്രദമാണ് വേപ്പില. അസിഡിറ്റിക്ക് നിയന്ത്രണം നൽകുന്നു . കാൻസറിനെ പ്രതിരോധിക്കുന്നു. സൗന്ദര്യ സംരക്ഷണത്തിന്റെ ഫലമായി വേപ്പിലയും ,മഞ്ഞളും മുഖത്തെ പാടുകൾ മാറ്റുന്നതിന് മികച്ചതാണ്. മുഖക്കുരു, വരണ്ട ചർമം, താരൻ ,ചുളിവുകൾ , ചർമത്തിലുണ്ടാവുന്ന വ്രണങ്ങൾ എന്നിവക്ക് പ്രതിവിധിയാണിത്. മുടിയുടെ ആരോഗ്യത്തിനും വേപ്പില ഉത്തമമാണ്. അകാലനര , വരണ്ട മുടി , മുടി കൊഴിച്ചിൽ എന്നിവയെ പ്രതിരോധിച്ച് മുടിക്ക് തിളക്കവും ആരോഗ്യവും ഈ അത്ഭുത വൃക്ഷം നൽകുന്നു.

About Pravasi Online Media

Check Also

സൂക്ഷിക്കുക !മരണം വിതക്കും ഈ ജ്യൂസ് !നിങ്ങൾ അറിയേണ്ടത്

രക്ത സമ്മര്‍ദ്ദം മുതിർന്നവരിൽ മാത്രം കാണപ്പെടുന്ന രോഗമാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ കുട്ടികളിലും കാണപ്പെടുന്നു എന്നതാണ് വാസ്തവം. കുട്ടികളിലെ അമിതവണ്ണമാണ് …

Leave a Reply

Your email address will not be published. Required fields are marked *

Watch Dragon ball super