Breaking News
Home / Health Tips / മൂത്രത്തില്‍ ഒരിക്കല്‍ എങ്കിലും പത വന്നിട്ടുണ്ട് എങ്കില്‍ തീർച്ചയായും ഇത് കാണുക.

മൂത്രത്തില്‍ ഒരിക്കല്‍ എങ്കിലും പത വന്നിട്ടുണ്ട് എങ്കില്‍ തീർച്ചയായും ഇത് കാണുക.

ആണായി ജനിച്ചിരുന്നെങ്കില്‍ എന്ന് ഏതൊരു പെണ്ണിനും തോന്നുന്ന രണ്ടു സമയങ്ങള്‍ ഉണ്ട് ഒന്ന്, പ്രസവവേദന വരുമ്പോള്‍, രണ്ട്, യാത്രയില്‍ മൂത്രശങ്ക വരുമ്പോള്‍. അതിശയോക്തിയായി തോന്നാമെങ്കിലും, ഇത് തന്നെയാണ് സത്യം. പെണ്ണിനെ പരിഗണിക്കാത്ത സ്ഥിതിയാണ് ഇന്നും നമ്മുടെ നാട്ടില്‍ പലയിടത്തും ഉള്ളത്. മൂത്രപ്പുരകളുടെ അഭാവവും, ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ ആവശ്യത്തിനു സൗകര്യങ്ങള്‍ ഇല്ലാത്തതും കുറച്ചൊന്നുമല്ല സ്ത്രീകളെ വലക്കുന്നത്. ആര്‍ത്തവസമയത്ത് സാനിട്ടറി നാപ്കിന്‍ ഒഴിവാക്കാനും കൈക്കുഞ്ഞ് ഉള്ളവര്‍ക്ക് ഡയപ്പര്‍ മാറ്റാനും മറ്റും ഒരു ബാസ്കറ്റ് കിട്ടാക്കനിയുമാണ്. പൊതുവേ തന്നെ മൂത്രത്തില്‍ അണുബാധക്ക് സാധ്യത കൂടിയ സ്ത്രീകളില്‍ ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴി വെക്കുന്നു.

മൂത്രത്തില്‍ പഴുപ്പ് ആണെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഡോക്റ്റര്‍മാര്‍ നേരിടുന്ന മറുചോദ്യമാണ് ‘അതിനു ഞാന്‍ നല്ലോണം വെള്ളം കുടിക്കുന്നുണ്ടല്ലോ’ എന്ന്. ‘മൂത്രപ്പഴുപ്പ്’ എന്ന ഉപയോഗം തന്നെ തെറ്റാണ്. മൂത്രത്തില്‍ അണുബാധ ഉള്ളവര്‍ക്കെല്ലാം മൂത്രത്തില്‍ പഴുപ്പ് ഉണ്ടാകണം എന്നില്ല. ഇതിനു വെള്ളംകുടിയുമായി നേരിട്ട് ബന്ധം ഉണ്ടാകണം എന്നുമില്ല. പല കാരണങ്ങള്‍ കൊണ്ട് മൂത്രത്തില്‍ അണുബാധക്കുള്ള സാധ്യത പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ്. അതിലേക്ക് കടക്കുന്നതിനു മുന്‍പ് എന്താണ് Urinary Tract Infection/UTI എന്ന് പറയാം.

പൊതുവേ പറഞ്ഞാല്‍ മൂത്രം അണുവിമുക്തമാണ്. ഏതെങ്കിലും കാരണവശാല്‍ മൂത്രനാളം വഴി മൂത്രസഞ്ചിയില്‍ അണുക്കള്‍ എത്തി അണുബാധ ഉണ്ടാകുന്നതിനെയാണ് സാധാരണ ഗതിയില്‍ യൂറിനറി ഇന്‍ഫെക്ഷന്‍ എന്ന് പറയുന്നത്. എന്നാല്‍ കിഡ്നി മുതല്‍ മൂത്രനാളം വരെ എവിടെ അണുബാധ ഉണ്ടായാലും അതിനെ ഇങ്ങനെ തന്നെയാണു വിളിക്കുന്നത്. അണുബാധ എവിടെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്‌ എന്നതിനനുസരിച്ച് ലക്ഷണങ്ങള്‍ ഏറിയും മാറിയുമിരിക്കും.

മൂത്രത്തിന്‍റെ ഉടമസ്ഥയുടെ കൈയിലിരിപ്പാണ് പൊതുവേ മൂത്രത്തില്‍ അണുബാധയും തുടര്‍പ്രശ്നങ്ങളും ഉണ്ടാക്കുന്നത്. പുരുഷനെ അപേക്ഷിച്ച് സ്ത്രീക്ക് മൂത്രനാളത്തിന്‍റെ നീളം അല്പം കുറവാണ്. കൂടാതെ, മൂത്രനാളത്തിന്‍റെ വളരെ അടുത്ത് തന്നെ യോനീനാളവും മലദ്വാരവും ഉള്ളതും ഈ ഭാഗത്തെ അണുക്കളുടെ വിളനിലമാക്കുന്നു. സ്ത്രീശരീരത്തില്‍ ആര്‍ക്കും ഒരു ഉപദ്രവവും ഉണ്ടാക്കാതെ ഒരു മൂലയ്ക്ക് ഒളിച്ചിരിക്കുന്ന മൂത്രനാളത്തിലേക്ക് അണുക്കള്‍ കടന്നു കയറുന്നത് പല കാരണങ്ങള്‍ കൊണ്ടാണ്.

ഇത്തരത്തില്‍ വലിഞ്ഞു കയറുന്ന ബാക്റ്റീരിയകള്‍ ഒന്നും രണ്ടും തരമല്ല. പ്രധാനമായും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കറുത്ത കൈകള്‍ E.Coli, Klebsiella, Psuedomonas തുടങ്ങിയവരുടെ വിവിധ തരം വര്‍ഗങ്ങള്‍ ആണ്. ഇതില്‍ ഓരോ അണുബാധയും എത്രത്തോളം ഭീകരമാകും എന്നത് നിശ്ചയിക്കുന്നത് മൂന്നു കാര്യങ്ങളാണ് രോഗിയുടെ പ്രതിരോധശേഷി, രോഗാണുവിന്‍റെ രോഗജന്യശേഷി, രോഗം ജനിപ്പിക്കാനുള്ള സാഹചര്യങ്ങളുടെ സാന്നിധ്യം എന്നിവയാണ് അത്.

പ്രതിരോധശേഷി പൊതുവേ കുറഞ്ഞ വ്യക്തിക്ക് വഴിയെ പോകുന്ന ഏത് ബാക്റ്റീരിയയും മൂത്രത്തില്‍ അണുബാധ ഉണ്ടാക്കാം. പ്രമേഹരോഗികളിലും ഗര്‍ഭിണികളിലുമൊക്കെ പ്രധാനമായും ഇതാണ് സംഭവിക്കുന്നത്‌. മൂത്രത്തിലൂടെ വരുന്ന പഞ്ചസാരയുടെ അംശം തിന്നു ബാക്റ്റീരിയ അവിടെ തന്നെ കുട്ടിയും കുടുംബവുമായി കൂടാന്‍ തീരുമാനിക്കുന്നത്‌ ഇടക്കിടെയുള്ള യൂറിനറി ഇന്‍ഫെക്ഷനായി ഭവിക്കുന്നു. പ്രമേഹരോഗിക്ക് ഇടയ്ക്കിടെ ആശുപത്രിവാസമാണ് വിധിയെങ്കില്‍ ഗര്‍ഭിണിക്ക്‌ മാസം തികയാതെയുള്ള പ്രസവം ഉള്‍പ്പെടെ പല ബുദ്ധിമുട്ടുകളും ഉണ്ടാകാം. ഗര്‍ഭാവസ്ഥയില്‍ മൂത്രത്തിലെ അണുബാധ ചെറുതായി കാണരുത്. പ്രമേഹരോഗികള്‍ക്ക് പ്രമേഹനിയന്ത്രണം കൊണ്ട് തന്നെ ആശ്വാസം ലഭിക്കും.

About Pravasi Online Media

Check Also

ദശപുഷ്പങ്ങളിൽ ഒന്നായ മുക്കുറ്റിയുടെ ഔഷധ ഗുണങ്ങൾ അറിഞ്ഞിരുന്നാൽ നമ്മൾ വേരോടെ പിഴുതെറിയില്ല

ഈ വൃക്ഷത്തിന്റെ പേരില്‍ സാന്‍തോടോക്സിന്‍, അബിലിഫെറോണ്‍, മാര്‍ മേസിന്‍, മാര്‍മിന്‍,സ്കിമ്മിന്‍, തുടങ്ങിയവയും കാതലില്‍ ഫുറോക്യനോലിന്‍, മാര്‍ മേസിന്‍, ബി-സിറ്റോസ്നിറോള്‍എന്നിവയും ഇലകളില്‍ …

Leave a Reply

Your email address will not be published. Required fields are marked *

Watch Dragon ball super