കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് വരുന്നത് പല കാരണങ്ങള്‍ കൊണ്ടാകാം. ഉറക്കമില്ലായ്മ, ഉത്കണ്ഠ, അലര്‍ജി,മാനസിക സമ്മർദ്ദം ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ് കണ്ണിന് ചുറ്റും കറുത്ത പാടു വരുന്നത്. കണ്ണ് സ്ഥിരമായി അമര്‍ത്തി തിരുമ്മുന്നതും ഒരുപക്ഷേ കണ്ണിന് താഴെ കറുപ്പ് പടരാന്‍ കാരണമായേക്കും. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറാൻ ഏറ്റവും നല്ലതാണ് പുതിനയില. ദഹനസംബന്ധമായ അസുഖങ്ങൾ അകറ്റാനും പനി, ജലദോഷം, ചുമ പോലുള്ള അസുഖങ്ങൾ അകറ്റാനും പുതിനയില വളരെ നല്ലതാണ്.
മുഖക്കുരു, വരണ്ട ചർമ്മം, കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകൾ എന്നിവ മാറ്റാൻ പുതിനയില വളരെ നല്ലതാണ്. പുതിനയിലയുടെ നീര് ദിവസവും കണ്ണിന് താഴേ 15 മിനിറ്റെങ്കിലും തേച്ചുപിടിപ്പിക്കുക. ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം. പുതിനയിലയുടെ നീരും അൽപം നാരങ്ങ നീരും ചേർത്ത് ദിവസവും 10 മിനിറ്റ് മുഖത്തിടുന്നത് കറുത്ത പാടുകൾ മാറാനും വരണ്ട ചർമം ഇല്ലാതാക്കാനും സഹായിക്കും.
മഞ്ഞൾ പൊടി, ചെറുപയർ പൊടി, പുതിനയിലയുടെ നീര് എന്നിവ ഒരുമിച്ച് ചേർത്ത് ദിവസവും 20 മിനിറ്റ് കണ്ണിന് താഴേ ഇടുക. ശേഷം ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ മുഖം കഴുകി കളയുക. ആഴ്ച്ചകൾ കൊണ്ട് തന്നെ വ്യത്യാസം അറിയാൻ സാധിക്കും. മുട്ടയുടെ വെള്ള, പുതിനയിലയുടെ നീര് എന്നിവ ചേർത്ത് കണ്ണിന് താഴേ മസാജ് ചെയ്യുന്നത് കറുത്ത പാട് മാറാൻ വളരെ നല്ലതാണ്. 10 മിനിറ്റെങ്കിലും മസാജ് ചെയ്യാൻ ശ്രമിക്കുക.
ബദാം എണ്ണ ഭക്ഷണം പാകം ചെയ്യുന്നതിനും ഉപയോഗിക്കാവുന്നതാണ്. ബദാം എണ്ണയില്‍ അടങ്ങിയിരിക്കുന്ന മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും നല്ല കൊളസ്ട്രോള്‍ കൂട്ടുന്നതിനും സഹായിക്കും. ഇത് നിരോക്സികാരിയായി പ്രവര്‍ത്തിക്കുന്നതിനാല്‍, കോശജ്വലനം (ഇന്ഫ്ളമേഷന്) കുറയ്ക്കുന്നതിനും ഹൃദയവും രക്തധമനികളും സംബന്ധിച്ച രോഗങ്ങള്‍ക്കുള്ള അപകടസാധ്യത കുറയ്ക്കുന്നതിനും സഹായിക്കും. വെര്‍ജിന്‍ അല്ലെങ്കില്‍ ശുദ്ധീകരിക്കാത്ത ബദാം എണ്ണ അതിന്റെ സ്വാഭാവിക ഗുണങ്ങള്‍ നഷ്ടപ്പെടാത്ത രീതിയില്‍, കുറഞ്ഞ താപനിലയില്‍, വേണം പാകം ചെയ്യാന്‍ ഉപയോഗിക്കേണ്ടത്. സലാഡുകള്‍, കുറഞ്ഞ താപനിലയിലുള്ള ബേക്കിംഗ് എന്നിവയ്ക്കും ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കുള്ള ഫ്ളേവറുകളായും ബദാം എണ്ണ ഉപയോഗിക്കാവുന്നതാണ്.
പേരയുടെ തളിരില നുള്ളിയെടുത്ത് വൃത്തിയാക്കി, ചൂടു ചായയിലോ തിളപ്പിച്ച വെള്ളത്തിലോ ഇട്ട് കഴിച്ചാല്‍ നല്ല ഒരു ലിവര്‍ ടോണിക്കിന്റെ ഫലം കിട്ടും. കരളില്‍നിന്ന് മാലിന്യങ്ങള്‍ പുറന്തള്ളാന്‍ സഹായിക്കുന്ന പേരയില ടീ തുടര്‍ച്ചയായി മൂന്നുമാസം കഴിച്ചാലേ ഗുണം ലഭിക്കൂ.. ഒരു കപ്പ് തിളക്കുന്ന വെള്ളത്തില്‍ പേരയിലയും വേരും ചേര്‍ത്ത് കുടിച്ചാല്‍ വയറിളക്കം പമ്പകടക്കും. പേരയില ചേര്‍ത്ത ചായ കുടിച്ചാല്‍ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറക്കാനാകും. കൂടാതെ നല്ല കൊളസ്ട്രോളിനെ ബാധിക്കുകയുമില്ല.
പ്രമേഹം നിയന്ത്രണവിധേയമാക്കുന്നതിനും ഉത്തമ പ്രതിവിധിയാണ് പേരയില. ഭക്ഷണശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവ് പേരയിലയിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ക്കുണ്ട്. അമിതവണ്ണമുള്ളവര്‍ക്ക് പേരിയില വെള്ളം കഴിക്കുന്നത് നല്ലതാണ്. കാര്‍ബോഹൈഡ്രേറ്റ് ഷുഗറായി മാറ്റുന്ന പ്രവര്‍ത്തനത്തെ തടയുമെന്നതിനാല്‍ ശരീരഭാരം കുറക്കാന്‍ പേരയിലക്ക് കഴിവുണ്ട്. പല്ലുവേദന, വായിലെ അള്‍സര്‍, മോണയിലെ പഴുപ്പ് എന്നിവ അകറ്റുന്നതിന് പേരയിലയിലെ ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ ഏറെ ഗുണം ചെയ്യും.
ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകള്‍ വര്‍ധിപ്പിക്കുന്നത് വഴി മികച്ച ദഹനം സാധ്യമാക്കാന്‍ പേരയില ഫലപ്രദമാണ്. ശരീരത്തിലെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും നല്ല ഉറക്കം ലഭിക്കുന്നതിനും പേരയിലയിട്ട വെള്ളമോ ചായയോ കഴിക്കുന്നത് പതിവാക്കിയാല്‍ മതി.