Breaking News
Home / Health Tips / ഇതൊന്നു സ്പ്രേ ചെയ്താൽ നരച്ച മുടിയെല്ലാം കട്ട കറുപ്പായിപോകും

ഇതൊന്നു സ്പ്രേ ചെയ്താൽ നരച്ച മുടിയെല്ലാം കട്ട കറുപ്പായിപോകും

വളരെ അമൂല്യമായ പ്രകൃതി വിഭവമാണ് ജലം. മനുഷ്യ ജീവൻ നിലനിർത്തുന്നതിന് ഏറ്റവും ആവശ്യമായ ഒരു പദാര്തമാണ് ജലം . പ്രകൃതിയിൽ 3/2 ഭാഗവും ജലമാണ് .പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ജലം മുഖ്യ പങ്കു വഹിക്കുന്നു .

ജനതയുടെ ആരോഗ്യവും ,രാഷ്ട്ര പുരോഗതിയും ജലത്തിന്റെ ലഭ്യത അനുസരിച്ച് വ്യത്യാസപ്പെടുന്നു . ജലത്തിന്റെ പ്രാധാന്യവും മഹത്വവും മനസ്സിലാക്കിയ പഴയ തലമുറ, ജലത്തിന്റെ വിവേക പൂർവമായ ഉപയോഗം മനസ്സിലാക്കിയവരും നിയന്ത്രിതമായ ഉപയോഗം പ്രാവർത്തികം ആക്കിയവരും ജലസംരക്ഷണ മാർഗ്ഗങ്ങൾ സ്വീകരിച്ചവരുമായിരുന്നു .ജലത്തെ സ്നേഹിച്ചവരും,മഴയെ ഇഷ്ടപ്പെട്ടവരും ആയിരുന്നു നമ്മുടെ മുൻതലമുറക്കാർ.

ആധുനിക സമൂഹം സ്വാർത്ഥ ചിന്തയും ,ആധുനിക സൌകര്യങ്ങളോടുള്ള ഭ്രമവും ,ഭാവിയെ കുറിച്ചുള്ള ചിന്ത ഇല്ലായ്മയും മൂലം ജലസംരക്ഷണവും വിവേക പൂർവ്വമായ ഉപയോഗവും ഉപേക്ഷിച്ചു എന്ന് മാത്രമല്ല ലഭ്യമായ വെള്ളത്തെ നശിപ്പിക്കാനും തുടങ്ങി .പ്രകൃതിയുടെ വരദാനമായ വെള്ളം എല്ലാവരുടെയും അവകാശമാണെന്നും ,അത് സൗജന്യമായി ഉപയോഗിക്കാൻ അവകാശം ഉണ്ടെന്നുമുള്ള ബോധം വെള്ള കച്ചവടക്കാരുടെ കോലാഹലങ്ങൾക്കിടയിൽപ്പെട്ട് നഷ്ടമായി കൊണ്ടിരിക്കുന്നു .

ലഭ്യമായ വെള്ളത്തെ ഏറ്റവും മെച്ചപ്പെട്ട രീതിയിൽ എങ്ങനെ ഉപയോഗിക്കാം എന്നതാണ് ജല മാനേജ്മെന്റ്. ലഭിക്കുന്ന വെള്ളത്തെ എങ്ങനെ സംരക്ഷിച്ച് ആവശ്യത്തിനു ഉപയോഗിക്കാം . മലിനപ്പെടാതിരിക്കാൻ എന്ത് ചെയ്യണം ,ഏത് ആവശ്യങ്ങൾക്ക് ഉപയോഗിക്കണം ,അതിന്റെ മുൻഗണന എന്തായിരിക്കണം ,ദുരുപയോഗവും ,അമിത ഉപയോഗവും എങ്ങനെ തടയാം .കുറച്ചു വെള്ളം ഉപയോഗിച്ച് എങ്ങനെ ആവശ്യങ്ങൾ നിറവേറ്റാം എന്നിവയെല്ലാം ജല മാനെജ്ജുമെന്റിന്റെ ഭാഗമായി വരുന്നവയാണ് .ജലം പൊതു സ്വത്താകയാൽ ജലമാനെജ് മെന്റ് സാമൂഹ്യ നിയന്ത്രണത്തിന് വിധേയമായിട്ടായിരിക്കണം .

കുടിവെള്ളം സുരക്ഷിതവും ജനങ്ങൾക്ക്‌ സ്വീകാര്യവും ആകണം .ശുദ്ധമായ ജലത്തിന് നിറമോ ,മണമോ ,രുചിയോ ഉണ്ടാകുവാൻ പാടില്ല .വെള്ളത്തിന്റെ പി എച്ച് മൂല്യം അനുവദനീയമായ അളവിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കുകയോ ,വെള്ളത്തിൽ അനുവദനീയമായ അളവിൽ കൂടുതൽ ജൈവ ഘടകങ്ങളോ (കോളിഫോം /ഇ -കോളി ബാക്ടീരിയ വൈറസ്‌ ,പ്രോട്ടോസോവ മുതലായവ ) രാസഘടകങ്ങളോ (കാത്സ്യം കാർബണേറ്റ്,മഗ്നീഷ്യം ,ഇരുമ്പ് ,ക്ലോറൈഡ,ഫ്ലൂറൈഡ,സൽഫേറ്റ് , നൈട്രേറ്റ്,മുതലായവ) ഘനലോഹങ്ങളോ (കാഡ്മിയം ,ലെഡ് ക്രോമിയം ,ആർസനിക് ,മെർക്കുറി മുതലായവ )ഉണ്ടായിരിക്കുകയോ ചെയ്താൽ ആ വെള്ളം മലിന ജലമാണ് .കുടിക്കാൻ പറ്റിയ സുരക്ഷിത വെള്ളമല്ല .

വെള്ളം സംരക്ഷിക്കാനും മലിനമാക്കാതിരിക്കാനും ശ്രദ്ധിച്ചു ഉപയോഗിക്കാനുമുള്ള സാമൂഹ്യ ബോധം എല്ലാവരിലും ഉണ്ടാകണം .ജലത്തിന്റെ അഭാവം മരണത്തിനു കാരണമാകാം .”ജലം അമൂല്യമാണ്‌ .അത് പാഴാക്കരുത് ” എന്ന ചിന്ത ജലം കൈകാര്യം ചെയ്യുന്നവരിൽ ഉണ്ടാകണം . മണ്ണും വെള്ളവും ,ജൈവ സമ്പത്തും മറ്റു പ്രകൃതി വിഭവങ്ങളും നശിപ്പിക്കാതെ നാളത്തെ തലമുറയ്ക്കായി കരുതി വയ്ക്കേണ്ടത് ഇന്നത്തെ തലമുറയുടെ കടമയാണ് .വെള്ളത്തെ സംരക്ഷിച്ചു കൊണ്ട് മാത്രമേ അതിനു കഴിയൂ .നാളെയുടെ നിലനില്പ്പിനായി ജല സംരക്ഷണത്തിന് അനേകരെ പങ്കാളികളാക്കാൻ സന്നദ്ധ സംഘടനകൾക്കും ഓരോ വ്യക്തികൾക്കും കഴിയട്ടെ എന്ന് ആഗ്രഹിക്കാം.

About Pravasi Online Media

Check Also

മുടികൊഴിച്ചില്‍ മാറി തലമുടി തഴച്ചു വളരാന്‍ ഉഗ്രന്‍ ആയൂര്‍വേദ ഒറ്റമൂലികള്‍

എല്ലാ മതസ്ഥരുടെയും ആരാധനാനുഷ്ഠാനങ്ങളില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത സ്ഥാനമാണ് അഗര്‍ബത്തികള്‍ക്കുള്ളത്‍. ആത്മീയമായി സമാധാനവും അഭിവൃദ്ധിയും അതിലൂടെ കൈവരിക്കാന്‍ കഴിയുന്നു എന്നും …

Leave a Reply

Your email address will not be published. Required fields are marked *

Watch Dragon ball super