ഒരാളുടെ മരണാനന്തരം കണ്ണുകള്‍ ദാനം ചെയുന്നതാണ് നേത്രദാനം. കണ്ണിന്റെ കാഴ്ചപടലം സംബന്ധിയായ അന്ധതയ്ക്ക് മാത്രമേ നേത്രദാനം പരിഹാരമാകൂ. മറ്റ് തരത്തിലുള്ള അന്ധതയ്ക്ക് പരിഹാരമല്ല. നേത്രദാനം പരോപകാര പ്രവര്‍ത്തിയാണ്. സമൂഹത്തിനായി ചെയ്യുന്ന ഒരു മാതൃകാപരമായ ഏറ്റവും വലിയ പുണ്യകര്‍മ്മം. അത് സ്വമേധയാ ചെയുന്ന ഒരു കര്‍മ്മമാണ് .മരണാനന്തരം ജിവിച്ചിരിക്കുമ്പോള്‍ തന്നെ മരന്നാനന്തരനേത്രദാനത്തെ കുറിച്ച വ്യവസ്ത്ഥ ചെയ്യാവുന്നതാണ്. ഏറ്റവും വലിയ സല്‍കര്‍മ്മം ചെയ്തതിന് ശേഷം ഇ ഒരു ജന്മത്തിന് വിട നല്‍കാം. ഈ സല്കര്മ്മത്തെ ജിവിച്ചിരിക്കുന്ന അവരുടെ ബന്ധുക്കളാണ് പ്രാവര്‍ത്തികമാകേണ്ടത്. ആ പരദേഹിയുടെ ആഗ്രഹം സഫലമാകേണ്ട കര്‍മ്മം ശേഷിക്കുന്ന ബന്ധുകളുടെ പൂര്‍ണ്ണ ഉത്തരാവാദിത്തമാണ്. അത് മറക്കാതെ ചെയ്യുക. ആ പുണ്ണ്യാത്മാവിന് മരണാനന്തരം എന്തെങ്കിലും കര്‍മ്മം ചെയുവാനുദേശിക്കുന്നുണ്ടെങ്കില് ഈ നേത്രദാനം തന്നെയായിരിക്കും ഏറ്റവും വലിയ കര്‍മ്മം.
സാമൂഹത്തിന് ഏറെ പ്രയോജനകരമാണ് ദാനത്തിലൂടെ ലഭിക്കുന്ന കണ്ണുകള്‍. ഒരാളുടെ മരണാനന്തര നേത്രദാനത്തിലൂടെ രണ്ട് അന്ധരായവരാണ് നമ്മുടെ ലോകത്തെ കണ്‍നിറയെ കാണുന്നത്. നേത്രപടല തകരാറ് കൊണ്ട് അന്ധരായവര്‍ക്ക് കാഴ്ച വിണ്ടെടുക്കുവാന്‍ ഇത് മൂലം കഴിയും. സാധാരണ നേത്ര രോഗങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള ഗവേക്ഷണത്തിനും, പരിശീലനത്തിനും വേണ്ടി കണ്ണിന്റെ മറ്റ് ഭാഗങ്ങള്‍ പ്രയോജനപ്പെടുത്താനാവും. വെളിച്ചം എന്താണ് എന്നറിയുന്ന നമ്മള്‍ക്ക് ഇരുട്ടിന്റെ ഭിഇകരതയെ കുറിച്ചറിയാം, ഇരുട്ട് എന്താണെന്ന് തിരിച്ചറിയാത്ത ഒരു വ്യക്തിക്ക് വെളിച്ച൦ കിട്ടുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം ഒന്നാലോചിച്ചാല്‍ മതി ഏതൊരാളും നേത്രദാനത്തിന് തയ്യാറാകും.
കണ്ണിന്റെ മുന്‍ഭാഗത്തെ ആവരണം ചെയ്യുന്ന സുതാര്യമായ മൂടുപടമാണ് കാഴ്ച്ച പടലം അഥവാ “കോര്‍ണിയ”. ദൄഷ്ടി കേന്ദ്രത്തിന് മങ്ങലേൽക്കുമ്പോൾ കാഴ്ച്ച ശക്തി കുറയുകയോ ഇല്ലാതാകുകയോ ചെയ്യുന്നു, കാഴ്ച്ച ശക്തി നഷ്ടപെടുന്നതിനാണ് കാഴ്ച്ചപടല സംബന്ധിയായ അന്ധത എന്ന് പറയുന്നു.
അപകടങ്ങള്‍ മൂലം കാഴ്ച്ച പടല ത്തിന മുറിവുകള്‍ സംഭാവികാം . പിന്നെ കുട്ടികള്‍ കൂര്‍ത്തമുനയുള്ള കളിപ്പാട്ടങ്ങള്‍ ഉപയോഗിക്കുമ്പോള്‍ (അമ്പും വില്ലും,പേന, പെന്‍സില്‍ മറ്റ് മുനയുള്ള വസ്തുക്കള്‍ കണ്ണില്‍ തറയ്കുന്നത് മൂലം ഉണ്ടാകുന്ന അപകടങ്ങള്‍). കാഴ്ച്ച പടലത്തിന് കേടു വരത്താം . ഇത്തരം അന്ധത പ്രായമായവര്‍ക്കും ഉണ്ടാകാം. റോഡാപകടങ്ങള്‍, മാരകമായ രാസവസ്തുകള്‍ കണ്ണില്‍ വിഴുമ്പോള്‍, തീ മൂലം ഉണ്ടാകുന്ന അപകടങ്ങള്‍, അണുബാധ എന്നിവ മൂലവും പിന്നെ പോഷകാഹാര കുറവാണ് അന്ധതയ്ക്ക് മറ്റൊരു കാരണം.
മേല്‍ പറഞ്ഞതരത്തിലുള്ള അന്ധത സംഭവിച്ചവര്‍ക്ക് വിദഗ്ദ്ധമായി ചികില്‍സ മാറ്റാവുന്നതാണ്. കേട് വന്നതായ കാഴ്ച്ച പടലം ശാസ്ത്രക്രിയ കൊണ്ട് മാറ്റി പകരം നേത്രദാനത്തിലൂടെ കിട്ടുന്ന കാഴ്ച്ചപടലം ഉപയോഗികാവുന്നതാണ്. ഇതാണ് ഇത് വരെ പ്രായോഗിച്ച് വന്നിട്ടുള്ള രീതി. കൃത്രിമമായ കാഴ്ച്ച പടലങ്ങള്‍ ശാസ് ത്രലോകം കണ്ടുപിടിച്ചിട്ടില്ലെന്നുള്ള വസ്തുത നമ്മള് ഓര്‍ക്കണം. അത് കൊണ്ട് മഹാമാനസ്കരായ വ്യക്തികളില്‍ നിന്ന് നേത്രദാനത്തിലൂടെ കാഴ്ച്ച പടലം ഉപയോഗിച്ച് കൊണ്ട് മാത്രമേ മറ്റൊരു അന്ധതയുള്ള വ്യക്തിക് കാഴ്ച്ച നല്കുവാന് നമ്മുടെ വൈദ്യശാസ്ത്രത്തിന് കഴിയൂ. 1905- ൽ ആണ് ആദ്യമായി ഇത്തരം ചികിത്സക്ക് ആരംഭം കുറിച്ചത്.