തണുപ്പ് കാലാവസ്ഥയിൽ വളരുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്.വേണമങ്കിൽ നമ്മുടെ നാട്ടിലും ഇതൊന്നു ട്രൈ ചെയ്തു നോക്കാം. ഇതൊരു കിഴങ്ങ് വർഗം ആണ്. ബീറ്റ്റൂട്ടിന്റെ കിഴങ്ങും ഇലയും ഭക്ഷ്യയോഗ്യമാണ്. ഇല ഉപയോഗിച്ച് സ്വാദിഷ്ട്ടമായ തോരൻ ഉണ്ടാക്കാം. ബീറ്റ്റൂട്ട് ഉപയോഗിച്ച് തോരൻ, പച്ചടി ഇവ തയ്യാർ ചെയ്യാം. കടയിൽ ലഭിക്കുന്ന അത്ര വലുപ്പമുള്ള കിഴങ്ങു ഒന്നും പ്രതീക്ഷിക്കണ്ട, എങ്കിലും വലിയ കുഴപ്പമില്ലാത്ത വിളവു പ്രതീക്ഷിക്കാം.
ബീറ്റ്റൂട്ട് കൃഷിയ്ക്ക് നല്ല ഇളക്കമുള്ള മണ്ണ് വേണംവിത്ത് നേരിട്ട് പാകിയാണ് ബീറ്റ്റൂട്ട് കൃഷി ചെയ്യുന്നത്.വിത്തുകൾ പകുന്നതിനു മുൻപ് ഒരു (10-30) മിനുട്ട് വെള്ളത്തിൽ കുതിർത്ത് വെക്കുന്നത് നല്ലതാണ്. നീർവാർച്ചയുള്ള പശിമരാശി മണ്ണാണ് കൃഷിക്ക് അനുയോജ്യം. ആഗസ്റ്റ് മുതൽ ജനുവരി വരെയാണ് കൃഷി ചെയ്യൻ പറ്റിയ സമയം.അടിവളമായി ഉണങ്ങിയ ചാണകപൊടി ചേർക്കാം.വേറെ കാര്യമായ വളം ഒന്നും ചെയ്തില്ല. സി പോം ഇടയ്ക്ക് കുറച്ചു ഇട്ടു കൊടുത്തു. നട്ട് മൂന്നു മാസങ്ങൾക്കുള്ളിൽ വിളവെടുക്കാം.
ക്യാരറ്റ് അടക്കമുള്ള പച്ചകറികള്‍ക്ക് നിരവധി ഗുണങ്ങളുണ്ടെന്ന് പണ്ട് മുതലേ ഏവര്‍ക്കുമറിയാം. എന്നാല്‍ ബീറ്റ്റൂട്ട് എന്ന പച്ചക്കറിക്കും വളരെ വിശേഷമായ ഒരു ഗുണമുണ്ടത്രേ. മറ്റൊന്നുമല്ല ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ബീറ്റ്റൂട്ടിന് കഴിയുമെന്നാണ് പഠനങ്ങളില്‍ തെളിഞ്ഞത്. പ്രായമാകും തോറും ഓര്‍മശക്തി കുറയുന്നത് സാധാരണമാണ്. അങ്ങനെയുള്ളവര്‍ക്ക് ഈ പ്രശ്നം ഒഴിവാക്കാന്‍ ബീറ്റ്റൂട്ട് സഹായിക്കുമത്രേ. തലയിലെ ചില ഭാഗങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതാണിതിനു കാരണം.
പ്രായമായവരില്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് തലച്ചോറിലേയ്ക്കുള്ള രക്ത പ്രവാഹം കൂട്ടുമെന്ന് പഠനം തെളിയിച്ചത്. ബീറ്റ്റൂട്ട്, സെലറി, പച്ചനിറത്തിലുള്ള ഇലക്കറികളായ സ്പിനാച്ച് ലെറ്റ്ജ്യൂസ് മുതലായവയില്‍ ധാരാളം ഭക്ഷണം കഴിക്കുന്പോള്‍ നമ്മുടെ വായിലെ നല്ല ബാക്ടീരിയകള്‍ നൈട്രേറ്റിനെ നൈട്രേറ്റ് ആക്കി മറ്റുന്നു. നൈട്രേറ്റിന് ശരീരത്തിലെ രക്തക്കുഴലുകളെ കൂടുതല്‍ വികസിപ്പിക്കാനും അതുവഴി രക്തയോട്ടം കൂട്ടി ഓക്സിജന്‍ കുറവുള്ള സ്ഥലത്ത് എത്തിക്കാനും സാധിക്കുന്നു.നൈട്രേറ്റ് ധാരാളമായടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസിന്റെ ഉപയോഗവും ശിരസിലേയ്ക്കുള്ള വര്‍ധിച്ച രക്തപ്രവാഹവും തമ്മിലുള്ള ബന്ധം കണ്ടെത്തുകയാണ് ഈ പഠനം ചെയ്തത്.
നാലുദിവസം കൊണ്ട് 70 വയസിനും അതിനു മുകളിലും പ്രായം ഉള്ളവരെ പഥ്യാഹാരപരമായി ഭക്ഷണത്തിലെ നൈട്രേറ്റ് എങ്ങനെ ബാധിക്കുന്നു എന്നാണ് പഠനം നടത്തിയത്. പഠനത്തിനു വിധയേമായവര്‍ ആദ്യദിവസം 10 മണിക്കൂറത്തെ നിരാഹാരത്തിനു ശേഷം ലാബില്‍ എത്തി. ഇവരുടെ ആരോഗ്യനില വിശദമായി തയാറാക്കിയ ശേഷം കുറഞ്ഞതോ കൂടിയതോ ആയ അളവില്‍ നൈട്രേറ്റ് അടങ്ങിയ പ്രഭാതഭക്ഷണം നല്കി. നൈട്രേറ്റ് കൂടിയ പ്രഭാതഭക്ഷണത്തില്‍ 16 ഒൌണ്‍സ് ബീറ്റ്റൂട്ട് ജ്യൂസ് ഉള്‍പ്പെടുത്തി പ്രത്യേകം തയാറാക്കിയ ഉച്ചഭക്ഷണം, അത്താഴം, ലഘുഭക്ഷണം എന്നിവ നല്കി അവരെ വീട്ടിലേയ്ക്ക് പറഞ്ഞയച്ചു.