ചൂടും ഈർപ്പവും കലർന്ന കാലാവസ്ഥയാണ് ഇഞ്ചികൃഷിക്ക് നല്ലത്. ഇഞ്ചിക്ക് ഒരുപാട് ഔഷധഗുണങ്ങൾ ഉണ്ട്. കൃഷിക്കായി വിത്ത് ശേഖരിക്കുന്നതു മുതൽ വിളവെടുപ്പുവരെ കൃത്യമായ പരിപാലനം ആവശ്യമായ കൃഷിയാണ് ഇഞ്ചി.
പരിപാലനത്തിൽ ഏറ്റവും പ്രധാനമെന്ന് കരുതുന്നത് ഇഞ്ചിയുടെ ചുവട്ടിലെ പുതയിടൽ ആണ്. ഇഞ്ചി നട്ടതിന് ശേഷം ഉടൻ ഒരു പച്ചില തടത്തിനു മുകളിൽ വിരിക്കുന്നത് തടത്തിലെ ഈർപ്പം നഷ്ടപ്പെടുന്നത് ഒരു പരിധിവരെ തടയും.
സ്ഥല പരിമിതി, സൂര്യ പ്രകാശം ലഭിക്കാതെ വരിക, തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് അവരുടെ മട്ടുപ്പാവ് /ടെറസ് ഇഞ്ചി കൃഷിക്കായി ഉപയോഗപെടുത്താം. ഇഞ്ചി എങ്ങനെ ഫലപ്രദമായി വീട്ടിൽ കൃഷി ചെയ്യാം
ആദ്യമായിട്ട് നമ്മുക്ക് മണ്ണിൽ കൊറച്ചു സ്ഥലം തടം എടുക്കാം. എന്നിട്ട് അവിടത്തെ മണ്ണ് ഒന്ന് കെളച്ചു കൊടുക്കാം ശേഷം അവിടെത്തന്നെ കൊറച്ചു ചാണകമോ ആട്ടിൻകാട്ടമോ ചമ്മലുമായി മിക്സ് ചെയ്തു അവിടെ ഇട്ട് കിളച്ചു വച്ച മണ്ണുമായി നന്നായി മിക്സ് ആകുക. ശേഷം ഓണക്കിയെടുത്ത ഒരു കഷ്ണം ഇഞ്ചി മുളപ്പിച്ചത് മുള മുകളിലേക്ക് വരും വിധം ആ മണ്ണിൽ കുഴിച്ചിടുക. നന്നായി അമർത്തി വെക്കണം മണ്ണ്. ശേഷം കൊറച്ചു കരിയില വിതറുക എന്നിട്ട് രണ്ട് പച്ചയോല ഇട്ട് കൊടുക്കുക .ഇത് കോഴിയോ മറ്റോ ചിക്കി കളയാതിരിക്കാനും പിന്നെ ചൂട് കൂടുതൽ ആവാതിരിക്കാനുമാണ്.
വർഷത്തിൽ 3 തവണ നമുക്ക് ഇഞ്ചി കൃഷി നടത്താം. ഒരു മൂഡ് വച്ചാൽ തന്നെ ആവശ്യത്തിന് ഇഞ്ചി ലഭിക്കും. ഇത് ഗ്രോ ബാഗിലും നടാവുന്നതാണ് .
അപ്പോൾ എല്ലാവരും വീട്ടിൽ തന്നെ ഇഞ്ചി കൃഷി നടത്താൻ ശ്രമിക്കുക.