Breaking News
Home / Latest News / 10ലക്ഷം രൂപ ലോൺ പണയം വേണ്ട, പ്രവാസികൾക്ക് സർക്കാർ – നോർക്ക നേട്ടമുള്ള പദ്ധതി

10ലക്ഷം രൂപ ലോൺ പണയം വേണ്ട, പ്രവാസികൾക്ക് സർക്കാർ – നോർക്ക നേട്ടമുള്ള പദ്ധതി

നാട്ടിലുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പ്രവാസികൾ എന്നാൽ സ്വന്തം ക്ഷേമത്തിൻറെ കാര്യത്തിൽ അത്ര ബോധവാന്മാരല്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . കാരണം മൊത്തം പ്രവാസികളിൽ ചെറിയൊരു ശതമാനത്തിന് മാത്രമേ ഇതുവരേക്കും ക്ഷേമനിധിയിൽ അംഗത്വം എടുത്തിട്ടുള്ളു.പദ്ധതിയെ കുറിച്ച് പൂർണ്ണമായ അറിവില്ലാത്തതും അംഗത്വമെടുക്കാനുള്ള സാഹചര്യമില്ലാത്തതും എല്ലാം അതിന് കാരണമാണ്.

മലയാളികളായ 18 മുതൽ 60 വയസുവരെ പ്രായമുള്ള വിദേശത്ത് ജോലി ചെയ്യുന്നവരും തിരിച്ചു വന്നതുമായ പ്രവാസികൾ ,അന്യ സംസ്ഥാനങ്ങളിൽ( കേരളത്തിന് പുറത്തും ഇന്ത്യക്കുള്ളിലുമായി ) ജോലി ചെയ്യുന്നവരും തിരികെ എത്തിയവരുമായ സ്ത്രീ പുരുഷ ഭേതമന്യേ ഉള്ള പ്രവാസികൾക്ക് കേരള പ്രവാസി ക്ഷേമ ബോർഡിൽ അംഗങ്ങളാകാം.

അംഗത്വ ഫീസ് 200 രൂപയും, അംശാദായം പ്രവാസി’ വിദേശം 300 രുപയും മടങ്ങി വന്ന പ്രവാസികൾക്കും അന്യസംസ്ഥാന മലയാളികൾക്കും 100 രുപയും ,മടങ്ങി വന്ന അന്യസംസ്ഥാന മലയാളികൾക്ക് 50 രുപയും അടക്കേണ്ടത്, ഇത് പ്രതിമാസമായോ വാർഷീകമായോ അടക്കാം.രജിസ്േട്രഷൻ, ക്ഷേമനിധി അംഗത്വവും കാർഡും, അംശാദായ അടവ് എന്നിവ പൂർണമായും ഓൺലൈൻ വഴിയാണ്.

ആദ്യം കാണുന്ന രെജിസ്ട്രേഷൻ ടൈപ്പ് എന്ന ഭാഗത്ത് നിങ്ങളുടെ കാറ്റഗറി തെരഞ്ഞെടുക്കുക.
3 ഓപ്ഷനുകൾ ഉണ്ട്.വിദേശത് ഉള്ളവർ ഒന്നും ,വിദേശത് നിന്ന് തിരിച്ചു വന്നവർ രണ്ടും,കേരളിത്തിനു പുറത്തും ഇന്ത്യക്ക് അകത്തുമായി ജോലി ചെയ്യുന്നവർ മൂന്നും സെലക്ട് ചെയ്യുക.

ഇനി നിങ്ങളുടെ പൂർണമായ വിവരങ്ങൾ ചേർത്തതിന് ശേഷം വലതു വശത്തു ക്ലിക്ക് ചെയ്ത് ഫോട്ടോ, ഒപ്പ് ,മറ്റുരേഖകൾ അപ്‌ലോഡ് ചെയ്യുക. മൊബൈൽ നമ്പർ ചേർക്കുമ്പോൾ ഇന്ത്യൻ നമ്പർ കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. എല്ലാം തീർന്നു കഴിഞ്ഞാൽ ഏറ്റവും മുകളിൽ “”SUBMIT “” ബട്ടൺ കാണും.അതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന വരുന്ന പയ്മെന്റ്റ് വിൻഡോയിൽ നിന്ന് ഇന്റർനെറ്റ് ബാങ്കിങ് യൂസർ നെയിം പാസ്സ്‌വേർഡ് ഉപയോഗിച്ച് പണം അടക്കാം. 200 രൂപയാണ് ചാർജ്.

പണം അടച്ചു കഴിഞ്ഞാൽ നിങ്ങള്ക് ഒരു അപ്ലിക്കേഷൻ നമ്പർ കിട്ടും.അത് സൂക്ഷിച്ചു വെക്കേണ്ടതാണ്.പിന്നീടുള്ള ആവശ്യങ്ങള്ക് ആ അപ്ലിക്കേഷൻ നമ്പർ ആവശ്യമായി വരും.അപേക്ഷ കൊടുത്ത് 30 ദിവസത്തിനുള്ളിൽ നിങ്ങളുടെ കാർഡ് ഓൺലൈനിൽ നിന്ന് പ്രിന്റ് ചെയ്തെടുക്കാം.തൊട്ടടുത്ത മാസം മുതൽ അംശദായം അടക്കാനും സാധിക്കും. പ്രവാസിക്ക് ലോകത്തിെൻറ ഏത് ഭാഗത്തുനിന്നും ഈ കാര്യങ്ങൾ ചെയ്യുന്നതിനും നില നിന്നിരുന്ന കാലതാമസം ഒഴിവാക്കാനും ഇതോടെ സാധിക്കും.

About Pravasi Online Media

Check Also

വീടില്ലാത്തവര്‍ക്ക് സ്വന്തമായി വീട് ലൈഫ് മിഷൻ പദ്ധതി ഇപ്പോള്‍ തന്നെ അപേക്ഷിക്കാം

65വയസ്സിനുമുകളില്‍ പ്രായമുള്ള വയോജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതിയാണിത്. ആദ്യഘട്ടത്തില്‍ ജില്ലാ ആസ്ഥാനങ്ങളിലെ കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റി പ്രദേശത്ത് ആരംഭിച്ചു. വയോജനങ്ങള്‍ക്കായി മൊബൈല്‍ ക്ലിനിക്ക്, …

Leave a Reply

Your email address will not be published. Required fields are marked *

Watch Dragon ball super