സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് പലപ്പോഴും കഴുത്തിലേയും കൈമുട്ടിലേയും കറുപ്പ്. അതിന് പരിഹാരം കാണാന്‍ വിപണിയില്‍ ലഭ്യമാവുന്ന പല വിധത്തിലുള്ള ക്രീമും മറ്റും വാരിത്തേക്കുമ്ബോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. കാരണം ഇത് പലപ്പോഴും കഴുത്തിലെ കറുപ്പിനെ പരിഹരിക്കുമെങ്കിലും മറ്റ് ചില ചര്‍മ്മ പ്രശ്നങ്ങളിലേക്ക് ഇത് കാരണമാകുന്നു.
അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ചര്‍മ്മരോഗ വിദഗ്ധനെ തേടിപ്പോവുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്.അവ എന്തൊക്കെയെന്ന് പലര്‍ക്കും അറിയാത്തതാണ് ഇത്തരം പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നത്. കൈകാലിലേയും കഴുത്തിലേയും കറുപ്പ് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ചിലതുണ്ട്.
നമ്മള് സ്ഥിരമായി കാണുന്ന ഉപയോഗിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ചിലതാണ് അവയെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സ്ഥിരമായി ഉപയോഗിക്കാവുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ചിലതുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. ഈ മാര്‍ഗ്ഗങ്ങളിലൂടെ ചര്‍മ്മത്തിലെ കറുപ്പിനെ അകറ്റി നല്ല തിളങ്ങുന്ന ചര്‍മ്മം ലഭിക്കുന്നു. അതിനായി ചെയ്യുന്ന കാര്യങ്ങള്‍ ഇവയാണ്.
ഓയില്‍ മസ്സാജ് മുടിയില്‍ മാത്രമല്ല ചര്‍മ്മത്തിലും ഏറ്റവും ഉത്തമമായിട്ടുള്ള ഒന്ന് തന്നെയാണ്. അല്പം എണ്ണ എടുത്ത് ചൂടാക്കി ഇത് കൊണ്ട് കഴുത്തിലും കൈമുട്ടിലും നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. പതിനഞ്ച് മിനിട്ടെങ്കിലും മസ്സാജ് ചെയ്യുന്നത് ശീലമാക്കുക. ഇത് പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കഴുത്തിലെ ചുളിവകറ്റി വരണ്ട ചര്‍മ്മത്തിന് പരിഹാരം നല്കി ഇത് പല വിധത്തില്‍ ചര്‍മ്മത്തിനുണ്ടാക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ചര്‍മ്മത്തില്‍ കൊളാജന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. ഇത് ചര്‍മ്മത്തിലെ പല പ്രതിസന്ധികള്‍ക്കും പരിഹാരം നല്കി ഇരുണ്ട നിറമുള്ള കഴുത്തിന് പരിഹരിക്കുന്നു.
പഴത്തിന്റെ തൊലി കൊണ്ട് നമുക്ക് ഇത്തരം പ്രതിസന്ധികളെ പരിഹരിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന ഗുണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല. പഴത്തിന്റെ തൊലിയുടെ ഉള്‍ഭാഗം കൊണ്ട് കഴുത്തിനും ചുറ്റും ഉരസിയാല്‍ മതി. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിലൂടെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. അതുകൊണ്ട് തന്നെ പഴത്തിന്റെ തൊലി കൊണ്ട് നമുക്ക് കഴുത്തിലെ കറുപ്പിനെ ഇല്ലാതാക്കാം എന്ന കാര്യം സത്യമാണ്. പതിനഞ്ച് മിനിട്ടെങ്കിലും ഇത് ചര്‍മ്മത്തില്‍ ഉരസികൊണ്ടിരിക്കണം. അതിലൂടെ നമുക്ക് ഇത്തരം പ്രതിസന്ധിയെ നിസ്സാരമായി പരിഹരിക്കാം.