ശരീരത്തിലെ സുപ്രധാന അവയവങ്ങളില്‍ ഒന്നാണ് കരള്‍ അഥവാ ലിവര്‍. കരള്‍ തകരാറിലെങ്കില്‍ ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനങ്ങളും തകരാറിലാകും. മരണം വരെ സംഭവിയ്ക്കാന്‍ ഇതു മതി. ശരീരത്തിലെ കൊഴുപ്പും ടോക്സിനുകളുമെല്ലാം നീക്കുക എന്ന പ്രധാനപ്പെട്ട കര്‍്മ്മം നിര്‍വഹിയ്ക്കുന്ന ഒന്നാണ് കരള്‍. മഞ്ഞപ്പിത്തം അഥവാ ലിവര്‍ സിറോസിസ്, ഫാറ്റി ലിവര്‍ എന്നിവയാണ് ലിവറിനെ ബാധിയ്ക്കുന്ന പ്രധാന രോഗങ്ങള്‍. ഇവയ്ക്കു കാരണം ഭക്ഷണവും മദ്യപാനവുമെല്ലാം ആകാം. ചില മരുന്നുകളും ഇതിനിടയാക്കാറുണ്ട്. വ്യായാമക്കുറവും ഇതിനുള്ള കാരണമാണ്. ശരീരത്തില്‍ അമിതമായ കൊഴുപ്പടിഞ്ഞു കൂടുന്നത് കരളിലും കൊഴുപ്പടിയാനും ഫാറ്റി ലിവര്‍ അതായത് ഫാറ്റ് അടിഞ്ഞു കൂടുക എന്ന അവസ്ഥയിലേയ്ക്കു നയിക്കാനും ഇടയാക്കുന്നു.
കരള്‍ രോഗങ്ങള്‍ക്കു പല മരുന്നുകളുമുണ്ട്. ഇംഗ്ലീഷ് മരുന്നിനേക്കാള്‍ നാടന്‍ മരുന്നുകളും ഒറ്റമൂലി പ്രയോഗവുമെല്ലാമാണ് കൂടുതല്‍ സുരക്ഷിതമെന്നു വേണമെങ്കില്‍ പറയാം. പുരാതന കാലം മുതല്‍ തന്നെ കരള്‍ ആരോഗ്യത്തിനു സഹായിക്കുന്ന പല ഔഷധ സസ്യങ്ങളുമുണ്ട്. ചില അടുക്കള വിദ്യകളുമുണ്ട്.കരളിനെ സംരക്ഷിയ്ക്കുന്ന, കരള്‍ രോഗങ്ങളില്‍ നിന്നും മോചനം നല്കുന്ന ചില പ്രത്യേക നാട്ടു മരുന്നുകളെ കുറിച്ചറിയൂ,
ആയുര്‍വേദത്തില്‍ കരളിനെ ബാധിയ്ക്കുന്ന മഞ്ഞപ്പിത്തത്തിനു പറയുന്ന പ്രധാനപ്പെട്ട ഒരു മരുന്നാണ് ചിറ്റമൃത്. വള്ളികള്‍ പോലെ വളരുന്ന ഈ സസ്യത്തിന് കയ്പു രസമാണുള്ളത്. ഇതിന്റെ വള്ളി ചതച്ച് നീരെടുത്ത് ദിവസവും 15 നില്ലി വീതം രാവിലേയും വൈകിട്ടും കുടിയ്ക്കുന്നത് ആശ്വാസം നല്‍കും. ഇതില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കാം.
വളപ്പില്‍ വളരുന്ന കീഴാര്‍ നെല്ലി നെല്ലിക്കയുടെ ഫാമിലില്‍ പെടുന്ന ഒന്നാണ്. ഇതും കരളിനെ അലട്ടുന്ന മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ക്കുള്ള ഉത്തമമായ മരുന്നാണ്. കീഴാര്‍നെല്ലിയുടെ സമൂലം അതായത് വേരടക്കം ഇടിച്ചു പിഴിഞ്ഞു കുടിയ്ക്കുന്നത് ഗുണം നല്കുന്ന ഒന്നാണ്.