Breaking News
Home / Latest News / ക്ളോസറ്റിൽ ഇരിക്കേണ്ടത് എങ്ങനെ എന്ന് എത്രപേർക്കറിയാം

ക്ളോസറ്റിൽ ഇരിക്കേണ്ടത് എങ്ങനെ എന്ന് എത്രപേർക്കറിയാം

ആദ്യമൊക്കെ നടുവുവേദന അത്ര കാര്യമാക്കാതെ വേദനസംഹാരികള്‍ കഴിച്ചും പുരട്ടിയും ദിവസങ്ങള്‍ തള്ളിനീക്കും. ഒടുവില്‍ വേദന സഹിക്കാന്‍ കഴിയാതാകുമ്പോള്‍ ഡോക്ടറെ കാണാനുള്ള തീരുമാനത്തിലെത്തും. നടുവുവേദനയുടെ കാരണം കണ്ടെത്തി ഡോക്ടര്‍ ആവശ്യമായ മരുന്നും വിശ്രമവും നിര്‍ദേശിച്ചേക്കാം. വേദനസംഹാരികളുടെ ബലത്തില്‍ വേദന കുറഞ്ഞു തുടങ്ങുന്നതോടെ ഇനി വിശ്രമത്തിന്റെ ആവശ്യമില്ലെന്ന ധാരണയാണു മിക്കവര്‍ക്കും. അങ്ങനെ വരുമ്പോഴാണു നടുവുവേദനയ്ക്കു വില്ലന്റെ രൂപം കൈവരുന്നത്. കൃത്യമായ വ്യായാമത്തിലൂടെയും വിശ്രമത്തിലൂടെയും ജീവിതശൈലി ക്രമപ്പെടുത്തുന്നതിലൂടെയും ഒക്കെ നടുവുവേദന ഉണ്ടാകാനുള്ള സാധ്യത കുറച്ചു നിര്‍ത്താനാകും.

പ്രധാനമായും മൂന്നുതരത്തിലാണു നടുവുവേദന കാണപ്പെടുന്നത്. ഡിസ്‌ക് സിന്‍ഡ്രോം ഇന്ന് ഏറ്റവും കൂടുതല്‍ ആളുകളെ അലട്ടുന്ന പ്രശ്‌നമാണു ഡിസ്‌ക് സിന്‍ഡ്രോം അഥവാ ഡിസ്‌ക് പ്രൊലാപ്‌സ്. പ്രായമായവരിലാണ് ഇത്തരം നടുവുവേദന കൂടുതലായും അനുഭവപ്പെടുന്നത്. നിരനിരയായി കോര്‍ത്തിണക്കിയ മുപ്പത്തിമൂന്നു കശേരുക്കള്‍കൊണ്ടു നിര്‍മിതമാണു നട്ടെല്ല്. കശേരുക്കളുടെ പിന്‍ഭാഗത്തെ ദ്വാരത്തിലൂടെ തലച്ചോറില്‍നിന്നും അരഭാഗം വരെ കാണപ്പെടുന്ന മഹാനാഡിയാണു സുഷ്മനാ നാഡി.

ഈ നാഡിയില്‍ നിന്നുള്ള ചെറു ഞരമ്പുകളാണു കൈകാലുകളിലെ ചലനശക്തി നിയന്ത്രിക്കുന്നത്. ഇന്ന് ഏറ്റവും കൂടുതല്‍ ആളുകളെ അലട്ടുന്ന പ്രശ്‌നമാണ് നടുവുവേദന. നടുവുവേദനയുള്ളവര്‍ വീട്ടിലും ജോലിസ്ഥലത്തും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കശേരുക്കള്‍ക്കിടയിലുള്ള കുഷ്യനാണു ഡിസ്‌ക്ക്. ഡിസ്‌ക്കിന്റെ ഉള്‍ഭാഗം ജെല്ലി പോലെ മൃദുലമാണ്. എന്നാല്‍,അമിതഭാരം ഉയര്‍ത്തുക, തെറ്റായ ഇരിക്കുക, നില്‍ക്കുക എന്നിവ മൂലം നടുവുഭാഗത്തിനു മര്‍ദം കൂടുതലാകുമ്പോള്‍ ജെല്ലി വലയം ഭേദിച്ചുകൊണ്ടു ഡിസ്‌ക്ക് പുറത്തേക്കു തള്ളിവരുന്നു. ഇങ്ങനെ തള്ളിവരുന്ന ഡിസ്‌ക്ക് ഇരുവശത്തുമുള്ള ഞരമ്പുകളെയോ സുഷുമ്‌നാനാഡിയേയോ അമര്‍ത്തുമ്പോള്‍ നടുവിലും കാലുകളിലും വേദന അനുഭവപ്പെടുന്നു.

അരഭാഗത്തുള്ള ഡിസ്‌ക്ക് കാലിലേക്കുള്ള ഞരമ്പിനെ അമര്‍ത്തുമ്പോഴാണു കാലുകളിലേക്കു വേദന വ്യാപിക്കുന്നത്. വിശ്രമമാണ് ഇവര്‍ക്കു നിര്‍ദേശിക്കുന്ന പ്രധാന ചികിത്സ. അപൂര്‍വം രോഗികള്‍ക്ക് ശസ്ത്രക്രിയ ആവശ്യമായി വരുന്നു. വാതസംബന്ധമായ നടുവുവേദന ‘നടുവുവേദന കാരണം രാവിലെ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാനെ വയ്യ, എത്ര പ്രയാസപ്പെട്ടാണ് എഴുന്നേല്‍ക്കുന്നത്’ എന്നു പരിതപിക്കുന്ന തരത്തിലുള്ള വേദനയാണു വാതസംബന്ധമായ നടുവുവേദനയുടെ മുഖ്യ ലക്ഷണം. അസ്ഥികള്‍ക്കുണ്ടാകുന്ന നീര്‍ക്കെട്ടാണു നടുവുവേദനയിലേക്കു നയിക്കുന്നത്. മധ്യവയസ്‌ക്കരിലാണ് ഈ പ്രശ്‌നം കൂടുതലായി കണ്ടുവരുന്നത്. കൃത്യമായ വിശ്രമത്തിലൂടെയും മരുന്നുകള്‍ കഴിക്കുന്നതിലൂടെയും നീര്‍ക്കെട്ടിനു ശമനം ലഭിക്കുന്നു.

നടുവിനേല്‍ക്കുന്ന സമ്മര്‍ദങ്ങള്‍ അമിത ഭാരം ഉയര്‍ത്തുക, ദീര്‍ഘനേരം കുനിഞ്ഞുനിന്ന് അലക്കുക, വെള്ളം കോരുക ഇങ്ങനെ നടുവിനുണ്ടാകുന്ന സമ്മര്‍ദങ്ങളും നടുവുവേദനയിലേക്കു നയിക്കാം. അമിത സമ്മര്‍ദം ഒഴിവാക്കി വിശ്രമം എടുക്കുന്നതിലൂടെ ഇത്തരം നടുവുവേദനയ്ക്ക് ആശ്വാസം ലഭിക്കുന്നു.നടുവുവേദനയ്ക്കു സ്വയം ചികിത്സ ആരംഭിക്കുന്നതിനു മുമ്പു കൃത്യമായ രോഗനിര്‍ണയം ആവശ്യമാണ്. അസ്ഥികളുടെ തേയ്മാനം, അസ്ഥികള്‍ക്കകത്തുണ്ടാകുന്ന ട്യൂമറുകള്‍, മൂത്രാശയ രോഗങ്ങള്‍, ഗര്‍ഭപാത്രത്തിലെ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ നടുവുവേദനയ്ക്കുള്ള കാരണങ്ങള്‍ നിരവധിയാണ്.

About Pravasi Online Media

Check Also

വീടില്ലാത്തവര്‍ക്ക് സ്വന്തമായി വീട് ലൈഫ് മിഷൻ പദ്ധതി ഇപ്പോള്‍ തന്നെ അപേക്ഷിക്കാം

65വയസ്സിനുമുകളില്‍ പ്രായമുള്ള വയോജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതിയാണിത്. ആദ്യഘട്ടത്തില്‍ ജില്ലാ ആസ്ഥാനങ്ങളിലെ കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റി പ്രദേശത്ത് ആരംഭിച്ചു. വയോജനങ്ങള്‍ക്കായി മൊബൈല്‍ ക്ലിനിക്ക്, …

Leave a Reply

Your email address will not be published. Required fields are marked *

Watch Dragon ball super