Breaking News
Home / Latest News / ടോർച്ച് സ്വയം ശരിയാക്കാം പത്തുരൂപ ചിലവിൽ

ടോർച്ച് സ്വയം ശരിയാക്കാം പത്തുരൂപ ചിലവിൽ

കംപ്യൂട്ടറിൽ ജോലി ചെയ്യുന്നവർക്കു കണ്ണുകൾക്കു പലവിധത്തിലുളള അസ്വസ്‌ഥതകളും ഉണ്ടാകാറുണ്ട്. കണ്ണിൽ നിന്നു വെളളം വരിക, ചൂടു തോന്നിക്കുക, തലവേദന എന്നിവയാണ് സാധാരണയായി ഉണ്ടാകുന്ന പ്രശ്നങ്ങൾ. അതിനാൽ മുൻകരുതൽ എന്ന നിലയ്ക്കു കംപ്യൂട്ടറിൽ ജോലി ചെയ്യുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണം സാധാരണയായി ഒരു മിനിട്ടിൽ 20–22 തവണ കണ്ണുകൾ ചിമ്മാറുണ്ട്. കണ്ണു ചിമ്മുമ്പോൾ മാത്രമേ കണ്ണുനീർ കണ്ണുകളെ നനയ്ക്കാറുളളു. എന്നാൽ കംപ്യൂട്ടറിൽ ശ്രദ്ധിച്ചു ജോലി ചെയ്യുമ്പോൾ കണ്ണു ചിമ്മുന്നതിന്‍റെ തവണ കുറയുന്നു. അതിനാൽ വേണ്ടവിധത്തിൽ കണ്ണുനീർ കണ്ണുകളെ നനയ്ക്കാതെയാകുന്നു. അപ്പോൾ കണ്ണിനു ചൂട് അനുഭവപ്പെടുകയും കണ്ണിൽനിന്നു വെളളം വരികയും ചെയ്യും. അതിനാൽ നിരന്തരം കംപ്യൂട്ടർ ഉപയോഗിക്കുന്നവർ ഇടയ്ക്കിടെ കണ്ണു ചിമ്മിക്കാൻ ശ്രദ്ധപുലർത്തണം. കണ്ണിനു വരൾച്ച അനുഭവപ്പെടുന്നുവെങ്കിൽ കണ്ണുനീരിനു തുല്യമായ ചില മരുന്നുകൾ (Tear substitutes) ഒരു നേത്രരോഗവിദഗ്ധന്‍റെ നിർദേശപ്രകാരം ഉപയോഗിക്കുന്നതു നല്ലതാണ്.

മൊബൈൽ ഫോൺ അത്യാവശ്യത്തിനു മാത്രംഉപയോഗിക്കുക. കൂടുതൽ നേരം മൊബൈൽ ഫോണിൽ നോക്കിയിരിക്കുന്നതും കംപ്യൂട്ടറിൽ നോക്കുന്നതുമെല്ലാം ഒരേ ഫലമാണ് കണ്ണിനുണ്ടാക്കുന്നത്. മൊബൈലിൽ കൂടുതൽ ശ്രദ്ധിച്ചു നോക്കിയിരിക്കുമ്പോൾ കണ്ണു ചിമ്മുന്നതു കുറയുന്നു. അതോടനുബന്ധിച്ചു കണ്ണിനു ചൂട്, കണ്ണിൽ നിന്നു വെളളം വരിക, തലവേദന എന്നിവയുമുണ്ടാകുന്നു. മൊബൈലിൽ കണ്ണുംനട്ട് ഗെയിം കളിക്കുന്നവർക്കും കാലക്രമത്തിൽ സംഭവിക്കുന്നത് അതുതന്നെ. മൊബൈലിൽ മെസേജുകളും മറ്റും ടൈപ്പ് ചെയ്യുമ്പോഴും മറ്റും നോർമൽ അല്ലെങ്കിൽ ലാർജ് ഫോണ്ട് സൈസ് ഉപയോഗിക്കുന്നതാണ് കണ്ണുകൾക്കു സുഖപ്രദം.

വേനല്‍ക്കാലത്തിന് മുന്നോടിയായി മഞ്ഞുകാലം തുടങ്ങി. അതിരാവിലെയും വൈകുന്നേരങ്ങളിലുമുളള മഞ്ഞുവീഴ്ച പലവിധ രോഗങ്ങള്‍ക്കും കാരണമാകും.മൂക്കൊലിപ്പ്, പനി, ചുമ, അലര്‍ജി, തുമ്മല്‍, അക്യൂട്ട് ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയവയാണ് പൊതുവേ കാണുന്ന തണുപ്പുകാലപ്രശ്‌നങ്ങള്‍. അന്തരീക്ഷത്തിലെ ഈര്‍പ്പമേറുന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള മുഖ്യകാരണം. കാലാവസ്ഥ മാറുമ്പോള്‍ മിക്കവര്‍ക്കും പനിവരുന്നത് പതിവാണ്. പനി മാറിയിട്ടും ചുമയും കഫക്കെട്ടും തുടരുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം.

ശ്വാസനാളിയിലുള്ള നീര്‍ക്കെട്ട്, ശ്വാസംമുട്ടല്‍ എന്നിവയുടെ ലക്ഷണമാകാം ഇത്തരം ബുദ്ധിമുട്ടുകള്‍. കഫക്കെട്ടും മറ്റ് പ്രശ്‌നങ്ങളും വൈറല്‍ ന്യുമോണിയയിലേക്ക് നയിച്ചേക്കാം. വിട്ടുമാറാത്ത ചുമ ആസ്ത്മയുടെ കാരണമാകാം. ചിലര്‍ക്ക് സീസണലായി ആസ്ത്മ വരും. കൃത്യമായ മരുന്നിലൂടെ ആസ്ത്മ പൂര്‍ണമായും നിയന്ത്രിക്കാം. ഒരുമാസം ചുമ തുടരുക, ഭാരക്കുറവ്, കഫത്തില്‍ രക്തത്തിന്‍റെ അംശം എന്നിവയുണ്ടെങ്കില്‍ കഫം പരിശോധിക്കണം. ചിലപ്പോള്‍ ടി.ബി.യുടെ ലക്ഷണമാകാം. സി.ഒ.പി.ഡി. (ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മനറി ഡിസീസ്) ഉള്ളവര്‍ക്ക് അത് കൂടാന്‍ ഇടയുണ്ട്. പുകവലികാരണമുണ്ടാകുന്ന ഇത്തരം പ്രശ്‌നം പ്രായംചെന്നവരിലാണ് കൂടുതലായുണ്ടാവുന്നത്. ഇത് നിയന്ത്രിക്കുന്നതിനുള്ള കുത്തിവെപ്പ് ഫലപ്രദമാണ്.

About Pravasi Online Media

Check Also

വീടില്ലാത്തവര്‍ക്ക് സ്വന്തമായി വീട് ലൈഫ് മിഷൻ പദ്ധതി ഇപ്പോള്‍ തന്നെ അപേക്ഷിക്കാം

65വയസ്സിനുമുകളില്‍ പ്രായമുള്ള വയോജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതിയാണിത്. ആദ്യഘട്ടത്തില്‍ ജില്ലാ ആസ്ഥാനങ്ങളിലെ കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റി പ്രദേശത്ത് ആരംഭിച്ചു. വയോജനങ്ങള്‍ക്കായി മൊബൈല്‍ ക്ലിനിക്ക്, …

Leave a Reply

Your email address will not be published. Required fields are marked *

Watch Dragon ball super