Breaking News
Home / Latest News / വീട്ടിൽ ഗ്രോബാഗിൽ തന്നെ ചീര വളർത്തി പത്തും പതിനൊന്നും ദിവസത്തിനുള്ളിൽ വിളവെടുക്കാം, അറിവ്

വീട്ടിൽ ഗ്രോബാഗിൽ തന്നെ ചീര വളർത്തി പത്തും പതിനൊന്നും ദിവസത്തിനുള്ളിൽ വിളവെടുക്കാം, അറിവ്

കേരളീയർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും എല്ലാ ഭക്ഷണത്തിലും ഉൾപ്പെടുത്തുന്നതുമായ ഒരു രാജകീയ സുഗന്ധവ്യഞ്ജനമാണ് കറിവേപ്പില. മുൻപൊക്കെ പുരയിടങ്ങളിൽ നാം കറിവേപ്പിന്റെ തൈകൾ നട്ടുവളർത്തുമായിരുന്നു. എന്നാലിപ്പോൾ പച്ചക്കറികളുടെ അവസ്ഥതെന്നയാണ് നിത്യോപയോഗ ഇലയായ കറിവേപ്പിലയ്ക്കും.

പച്ചക്കറിയിനങ്ങളിൽ ഏറ്റവും കൂടുതൽ മാരക കീടനാശിനികൾ അടങ്ങിയിരിക്കുന്നതാണ്് നമ്മുടെ കറിവേപ്പില. ഒട്ടേറെ പരിശോധനകളിൽ ഇത് തെളിഞ്ഞതുകൊണ്ടുതന്നെ വീട്ടിൽ ഒരുകറിവേപ്പിലത്തൈ നടുവളർത്തേണ്ടത് ഇന്നിന്റെ ആവശ്യമായി മലയാളികൾ അംഗീകരിച്ചിരിക്കുന്നു. ഫ്‌ളാറ്റുകളിലും വീടുകളിലും

ചട്ടികളിലും ഗ്രോബാഗുകളിലും വീട്ടമ്മമാർ കറിവേപ്പില നട്ടുവളരത്താൻ തുടങ്ങിയിരിക്കുന്നു എന്നതുതന്നെ ശുഭോദർക്കമാണ്. കറിവേപ്പില തൈകൾ നടുന്നസമയത്തും വളർത്തുമ്പോളും ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്താൽ രണ്ടു തൈകളിൽ നിന്നുതന്നെ ഒരു അണുകുടുംബത്തിനുവേണ്ട കറിവേപ്പില പറിച്ചെടുക്കാം.

വീടുകളിൽ ഒന്നോ രണ്ടോ തൈകൾ് ഗ്രോബാഗിലോ ചട്ടിയിലോ വെക്കുന്നവർ നഴ്‌സറികളിൽ നിന്ന് കരുത്തുള്ള തൈകൾ തിരഞ്ഞെടുത്താൽ മതി. വിത്ത്മുളച്ചുണ്ടാകുന്നതൈകളും വേരിൽനിന്നുപൊട്ടുന്ന തൈകളും ഉപയോഗിക്കാറുണ്ട്. ചട്ടിയിലാണ് വളർത്തുന്നതെങ്കിൽ ചെടി വലുതാകുന്നതനുസരിച്ച് ചട്ടിമാറ്റി വലിയ പാത്രങ്ങളിലേക്ക് നട്ടുകൊടുക്കണം.

പുരയിടങ്ങളിൽ ചെടിനടാൻ കുഴിയെടുക്കുമ്പോൾ നല്ല നീർവാർച്ചയുള്ളിടത്തായിരിക്കണം. ഒരടി നീളവും വീതിയും ആഴവുമുള്ള കുഴിയായിരിക്കണം എടുക്കേണ്ടത്. കുഴിയിൽ കാലിവളം, മണൽ, മണ്ണ്, ഓരോ കുഴിക്കും 100ഗ്രാം വേപ്പിൻപിണ്ണാക്ക്, 50ഗ്രാം കുമ്മായം എന്നിവ നന്നായി ഇളക്കിച്ചേർത്തതിനുശേഷം അതിൽ മുക്കാലടിയുള്ള പിള്ളക്കുഴിയടുത്ത് തൈ നടാവുന്നതാണ്. വേനൽക്കാലത്താണ് നടുന്നതെങ്കിൽ ഒന്നരാടൻ നനച്ചുകൊടുക്കണം. വെള്ളം കെട്ടിനിൽക്കാത്ത സ്ഥലമായിരിക്കണം തൈ നടാൻ തിരഞ്ഞെടുക്കേണ്ടത്. സൂര്യപ്രകാശവും ലഭിക്കണം. ചെടിവളരുന്നതിനനുസരിച്ച് മൂന്നുമാസത്തിലൊരിക്കൽ മുരടിൽനിന്ന് ഒരടിവിട്ട് ചുവടുകിളച്ച് കാലിവളം ചേർത്തിളക്കിക്കൊടുക്കണം. നന്നായി നനച്ചും കൊടുക്കണം. കൊമ്പ് വലുതായിവരുമ്പോൾ കൊമ്പ് കോതിക്കൊടുക്കണം. എന്നാൽ കൂടുതൽ ചില്ലകൾ ഇടതൂർന്ന് വലുതായിവരും

About Pravasi Online Media

Check Also

വീടില്ലാത്തവര്‍ക്ക് സ്വന്തമായി വീട് ലൈഫ് മിഷൻ പദ്ധതി ഇപ്പോള്‍ തന്നെ അപേക്ഷിക്കാം

65വയസ്സിനുമുകളില്‍ പ്രായമുള്ള വയോജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതിയാണിത്. ആദ്യഘട്ടത്തില്‍ ജില്ലാ ആസ്ഥാനങ്ങളിലെ കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റി പ്രദേശത്ത് ആരംഭിച്ചു. വയോജനങ്ങള്‍ക്കായി മൊബൈല്‍ ക്ലിനിക്ക്, …

Leave a Reply

Your email address will not be published. Required fields are marked *

Watch Dragon ball super