ലോകത്തു എവിടെയും വളരുന്ന ഒരു ചെടിയാണ് വെള്ളുത്തുള്ളിയുടേത്.സൈബീരിയയിൽ നിന്നാണ് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഇത് എത്തിയത്. ഹൃദയത്തിന്റെയും അനുബന്ധ ബ്ലഡ് സിസ്റ്റംത്തിന്റെയും സാധാരണയായി കാണുന്ന പല അസുഖങ്ങൾക്കും വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്.വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങൾ എടുത്തു പറഞ്ഞാൽ മതിയാവില്ല.
വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന കലോറി വളരെ കുറവാണ്.രക്ത സമ്മർദത്തിനും വെളുത്തുള്ളി വളരെ അധികം ഉപകാരപ്പെടുന്ന ഒന്നാണ്.മാത്രമല്ല കൊളെസ്ട്രോൾ ലെവൽ മെച്ചപ്പെടുത്തുന്നതിന് വെളുത്തുള്ളി വഹിക്കുന്ന പങ്ക് ചെറുതല്ല.
വെളുത്തുള്ളി വീട്ടിൽ തന്നെ എളുപ്പത്തിൽ കൃഷി ചെയ്തെടുക്കാനുള്ള വഴികൾ നോക്കാം.
• പാത്രത്തിൽ വെള്ളമെടുത്തു, രു ഉള്ളിയുടെ വേര് മുറിച്ചെടുത്ത ഭാഗം അതിൽ ഒന്ന് തട്ടുന്ന രീതിയിൽ വെക്കുക, സൂര്യപ്രകാശം കിട്ടുന്നേടത് വെച്ചാൽ നല്ലതാണ്, അല്ലെങ്കിലും കുഴപ്പമില്ല
•മൂന്നാമത്തെ ദിവസം അതിന്റെ പുറത്തെ തോൽ ഒന്ന് നീക്കി കൊടുക്കണം അത് പെട്ടന്ന് കിളിർകാൻ സഹായിക്കും.
•ഒൻപതാമത്തെ ദിവസമായാൽ വേരും ചെടിയും അത്യാവശ്യം വലിപ്പമാവും, അപ്പോൾ അതിനെ ഒരു ചട്ടിയിലേക് മാറ്റണം.
•മാറ്റിവെക്കുമ്പോൾ അല്ലി അല്ലിയായോ അത് അങ്ങനെ തന്നെയോ നടാവുന്നതാണ്.
•സൂര്യപ്രകാശം കിട്ടുന്ന സ്ഥലം ആയാൽ വളരെ പെട്ടന്ന് ഉണ്ടാക്കി എടക്കാൻ കഴിയും.അല്ലെങ്കിലും കുഴപ്പമില്ല
•വെള്ളം നാനക്കേണ്ട ഒരു സ്റ്റേജ് കഴിഞ്ഞതുകൊണ്ട് 3ദിവസം കൂടുമ്പോഴൊക്കെ ഒന്ന് വെള്ളം നനയ്ക്കുക.
•അത് ഈർപ്പം നിലനിർത്താൻ സഹായിക്കും.
വെള്ളുത്തുള്ളിക് വില കൂടുന്ന ഈ സാഹചര്യത്തിൽ വീട്ടിൽ ഉണ്ടാകുന്നത് വളരെ ഉപകാരപ്രധമാണ് എല്ലാവരും ചെയ്തു നോക്കൂ…