Breaking News
Home / Lifestyle / ഈ കാര്യങ്ങൾ ചെയ്താൽ കറിവേപ്പില നിങ്ങളുടെ വീട്ടിൽ തഴച്ചു വളരും.!!

ഈ കാര്യങ്ങൾ ചെയ്താൽ കറിവേപ്പില നിങ്ങളുടെ വീട്ടിൽ തഴച്ചു വളരും.!!

മറ്റേത് ഔഷധ സസ്യത്തെക്കാളും ഏറെ സുപരിചിതമായ ഒന്നാണ് കറിവേപ്പ്. കാര്യം കഴിഞ്ഞാല്‍ കറിവേപ്പില പോലെ എന്ന പഴമൊഴി കേള്‍ക്കാത്തവര്‍ ആരും തന്നെയുണ്ടാകില്ല. അതുപോലെ തന്നെ കറിവേപ്പില ചേര്‍ക്കാത്ത ആഹാരപദാര്‍ഥങ്ങള്‍ കഴിക്കാത്തവര്‍ ഉണ്ടാകില്ല. ബാഷ്പശീല തൈലങ്ങളാല്‍ പൂരിതമായ ഇലകളോട് കൂടി വളരെ മന്ദഗതിയില്‍ വളരുന്ന ഈ സസ്യം പൂര്‍ണ്ണ വളര്‍ച്ച എത്തിയാല്‍ ഒരു ചെറു വൃക്ഷമാകും. ഈര്‍പ്പവും നീര്‍വാര്‍ച്ചയും ഉള്ള മണ്ണില്‍ കറിവേപ്പ് നന്നായി വളരും.

വീടുകളില്‍ അടുക്കളക്ക് അടുത്താണ് കറിവേപ്പിന്റെ സ്ഥാനമെങ്കിലും സ്ഥല ലഭ്യതക്ക് അനുസരിച്ച് ഒന്നോ രണ്ടോ ചെടികള്‍ എവിടെ വേണമെങ്കിലും വളര്‍ത്താം. അതുപോലെ തന്നെ മണ്ചട്ടികളിലും മണ്ണ് നിറച്ച ചാക്കുകളിലും നടുകയാണെങ്കില്‍ ആവശ്യത്തിന് കറിവേപ്പില ലഭിക്കും. വേരില്‍ നിന്നും ഉണ്ടാകുന്ന മുകുളങ്ങള്‍ വേരോട് കൂടി മുറിച്ചെടുത്ത് നടാന്‍ ഉപയോഗിക്കാം. വിത്ത് പാകിയും തൈകള്‍ ഉത്പാദിപ്പിക്കാം. വളര്‍ന്നു വരുന്ന കരിവേപ്പില്‍ എപ്പോഴും അഞ്ചോ ആറോ സെറ്റ് ഇലകള്‍ നിലനിര്‍ത്തി മാത്രമേ ശേഖരിക്കാന്‍ പാടുള്ളൂ. അല്ലെങ്കില്‍ ഉണങ്ങിപോകാന്‍ ഇടയുണ്ട്.

സൗന്ദര്യസംരക്ഷണത്തില്‍ എപ്പോഴും വില്ലനാവുന്ന ഒന്നാണ് കേശസംരക്ഷണം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്ബോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ എന്താണെന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. എന്നാല്‍ അത് കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ ആവുമ്ബോള്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളിയാവുന്ന നിരവധി പ്രശ്‌നങ്ങള്‍ ഉണ്ട്. അവയില്‍ പ്രധാനപ്പെട്ട ചിലതാണ് താരന്‍, മുടി കൊഴിച്ചില്‍, മുടിയുടെ അറ്റം പിളരുന്നത് എന്നിവ. ഇതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
മുടിയുടെ ആരോഗ്യസംരക്ഷണത്തിന് എന്നും യാതൊരു സംശയവും കൂടാതെ ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ് കറിവേപ്പില. കറിവേപ്പില കൊണ്ട് നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാവുന്നതാണ.്

ഇത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും മുടിക്ക് തിളക്കം നല്‍കാന്‍ സഹായിക്കുകയും ചെയ്യുന്നു. പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് കറിവേപ്പില ഉത്തമമാണ്.കറിയില്‍ ഇടുമ്ബോള്‍ പലരും എടുത്ത് കളയുന്ന കറിവേപ്പില ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ വലിയ ഗുണങ്ങളാണ് നല്‍കുന്നത്. ആരോഗ്യസംബന്ധമായ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും കറിവേപ്പില ഉപയോഗിക്കാവുന്നതാണ്. അതിലുപരി ആരോഗ്യമുള്ള മുടിക്കും കറിവേപ്പില ഉത്തമമാണ്. ഇത് മുടിയുടെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

About Pravasi Online Media

Check Also

കാന്താരി തഴച്ചുവളരാൻ ചില പൊടിക്കൈകൾ

പച്ചക്കറി കൃഷി ചെയ്യുന്നവരെല്ലാം അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യമാണ് ഓരോ ഇനം പച്ചക്കറികളും കൃഷി ചെയ്യാൻ യോജിച്ച സമയം. കാലം തെറ്റി …

Leave a Reply

Your email address will not be published. Required fields are marked *

Watch Dragon ball super