ജീവിതത്തിൽ വളരെ കഷ്ടപാടുകൾ സഹിച്ച് വളർന്നവരും ഒരു കഷ്ടപ്പാടും അനുഭവിക്കാതെ വളർന്നവരും ഉണ്ട്. ഇപ്പോ നല്ലരീതിയിൽ ജീവിക്കുന്ന ആളുകളുടെ പഴയകാല കഷ്ടപാടുകൾ അറിയുമ്പോൾ ആയിരിക്കും നമ്മുടെ ഒകെ കണ്ണ് തള്ളിപ്പോകുന്നത്. നമ്മൾ ഇത്രെയും കാലം ഇയാളെ കുറിച്ച് വിചാരിച്ചത് ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ എന്നുള്ള വിഷമം കൊണ്ടാണ്.നമ്മൾ മലയാളികൾ ഭൂരിപക്ഷം ആളുകളും അങ്ങനെ ആണല്ലോ. പഴയ കഷ്ടപ്പാടുകൾ ഓർത്തെടുക്കുന്ന ഒരു വ്യക്തിയെ കുറിച്ചാണ്. രഞ്ജിത്ത് സരോവർ ആണ് ആ വ്യക്തി. സിനിമ അഭിനയവും. ചാനൽ അവതാരകനും, ഇപ്പോൾ നാപ്റ്റോൾ അവതാരകനുമായ രഞ്ജിത്തിനെ ഏവർക്കുമറിയാം.ഇന്റർനാഷണൽ മെൻസ് ദിനത്തിൽ അദ്ദേഹത്തിന്റെ ദാരിദ്ര്യം നിറഞ്ഞ ബാല്യത്തെ കുറിച്ചുള്ള കുറിപ്പ് വായിക്കാം.
ഈ ചിത്രം കണ്ടപ്പോൾ എന്റെ ബാല്യകാലത്തെക്കുറിച്ച് ഓർത്തുപോയി അഭേദാനന്ദ ആശ്രമത്തിൽ നിന്നും മുത്തശ്ശൻ കൊണ്ടുവരുന്ന പ്രസാദം ആയിരുന്നു എന്റെ രാവിലെ ഭക്ഷണം. സ്കൂൾ യൂണിഫോം ഇട്ട് ആശ്രമത്തിൽ നിന്നും ഉച്ചയ്ക്കുള്ള ഭക്ഷണവും ആശ്രമത്തിൽ നിന്നായിരുന്നു കൊണ്ടുപോയിരുന്നത്. മുത്തച്ഛൻന്റെ സുഹൃത്തായ ഭാസ്കരൻ അപ്പൂപ്പന്റെ വീട്ടിലെ ചായ്പ്പിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതും. തറ തുടക്കാനും mതുണി കഴുകാനും പഠിച്ച കാലം. ചിലരെ കണക്കു പറഞ്ഞു മറ്റു ചിലർ സ്വന്തം മകനെപ്പോലെ നോക്കി. എന്റെ സ്കൂൾ ഫീസ് കൊടുക്കുവാൻ ഒരുപാട് ആളുകൾ സഹായിച്ചിട്ടുണ്ട്. വസ്ത്രം മേടിക്കാൻ കാശില്ലാത്തത് കൊണ്ട് അകന്ന ബന്ധുക്കളുടെ പഴയ വസ്ത്രങ്ങൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്. വഴിയരികിൽ ഇരിക്കുന്ന ചെരുപ്പുകുത്തിയുടെ കയ്യിൽ നിന്നും മേടിക്കുന്ന രണ്ടാംതരം ഷൂ ആയിരുന്നു എന്റെ സ്കൂളിലേക്കുള്ള യാത്രയിൽ എന്റെ കാലുകളിൽ ഉണ്ടായിരുന്നത്. ഫീസ് അടക്കാൻ ബുദ്ധിമുട്ടിയിരുന്നു എന്ന് മനസ്സിലാക്കിയ ടീച്ചർമാരാണ് സ്കൂൾ ഫീസ് കൊടുത്തിരുന്നത്.
മാസങ്ങളോളം അധ്യാപകരാണ് അവരുടെ വീടുകളിൽ നിർത്തി പഠിപ്പിച്ചത്. കലാമത്സരങ്ങളിൽ പങ്കെടുക്കുവാൻ സഹായിച്ച അയൽവാസിയായ രാമചന്ദ്രൻ മാമൻ. ബാല്യകാലത്ത് അങ്ങനെ ഒരുപാട് തീർക്കാൻ പറ്റാത്ത കടങ്ങൾ ആണ് ഉള്ളത് കൈപിടിച്ചു കേറ്റിയ ദൈവത്തോടും സഹായിച്ച എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ടാണ് രഞ്ജിത്ത് സരോവർന്റെ കുറിപ്പ്. ആണുങ്ങൾ എന്ന് പറഞ്ഞാൽ എത്രയും വേഗത്തിൽ ജോലി ചെയ്തു പെങ്ങളെ കെട്ടിച്ചു വിട്ടു തന്റെ അവകാശപ്പെട്ട സ്വത്തുക്കൾ അവർക്ക് സന്തോഷത്തോടെ കൊടുത്ത വർഷങ്ങളോളം കടങ്ങൾ വീട്ടി ഒടുവിൽ വരുന്ന ഒരു ചോദ്യമുണ്ടാകും കുടുംബത്തിനുവേണ്ടി ഇതുവരെ എന്താണ് ചെയ്തത് ഒരുപാട് ആണുങ്ങൾ ഈ ചോദ്യം കേട്ട് ഉണ്ടാവും. രഞ്ജിത്ത് റോവർ ഇങ്ങനെ ഒരു കുറിപ്പ് എഴുതാൻ ഒരു കാരണമുണ്ട് ലോക പുരുഷ ദിനത്തിൽ ആണ് അദ്ദേഹം ഇങ്ങനെ ഒരു കുറിപ്പ് തന്റെ എഫ് ബി പേജിൽ കുറിച്ചത്. സ്ത്രീകളുടെ ത്യാഗങ്ങളും സ്നേഹവുമെല്ലാം വാനോളം വാഴ്ത്തി പാടുമ്പോഴും കഷ്ടപ്പാടിനെ പടുകുഴിയിൽ നിന്നും പിടിച്ചു കയറാൻ ഒരുപാട് പുരുഷ കൈകളും ഉണ്ടെന്ന് രഞ്ജിത്ത് ഓർത്തെടുക്കുന്നു.