ടിക്കറ്റിനു 130 രൂപ മൂന്നു പോപ്പ് കോൺ വാങ്ങിയപ്പോൾ 590 രൂപ തീയേറ്ററിലെ ഈ കഴുത്തറുപ്പ് കണ്ടു മന്ത്രിയെ വിളിച്ചു ശേഷം നടന്നത്

സിനിമ എല്ലാവര്ക്കും പ്രിയം തന്നെയാണ് നമ്മുടെ ഇഷ്ട താരത്തിന്റെ സിനിമ കുടുംബത്തോടെ പോയി കാണുന്നത് ഏവർക്കും സന്തോഷം ഉള്ളതാണ്.കോവിഡിന് ശേഷം തിയേറ്റർ ഒകെ വളരെ സജീവമായിരിക്കയാണ് ഒരുപാട് പടങ്ങൾ വരുന്നുണ്ട് . കോവിഡിന്റെ വ്യാപനം മൊത്തം സിനിമ ബാധിച്ചിരുന്നു.അത് കൊണ്ട് തന്നെ ആളുകൾ തിയേറ്ററിൽ വരുന്നത് തന്നെ മടിച്ചിരുന്ന സമയം ആണ്.ഇപ്പോഴും പൂര്ണ്മായും അതിനു ഒരു മാറ്റം വന്നിട്ടില്ല എന്ന് തോന്നുന്നു.എന്നിരുന്നാലും ഒരുവിധ പെട്ട ആളുകൾ തീയേറ്ററിലേക്ക് ഇപ്പോൾ ഒഴുക്കി എത്തുന്നുണ്ട്.അപ്പോഴാണ് ഇവരുടെ വക ഒരു ആർത്തി അല്ലെങ്കിൽ പകൽ കൊള.ഒരു സാധാരണക്കാരന് ഒരു സിനിമ കാണുന്നത് അത്യാവശ്യം നടു ഓടിക്കുന്ന പരുപാടി ആണ് ഇടയ്ക്ക് ഒരു ചായയോ വെള്ളമോ വാങ്ങിയാൽ പിന്നെ കഥ കഴിഞ്ഞു .കാരണം അത്രമാത്രം കൊള്ള വില ആണ് പല തിയേറ്ററുകൾക്ക് ഉള്ളിലും വാങ്ങുന്നത് . എന്നാൽ വീട്ടിൽ നിന്നോ മറ്റോ കൊണ്ടുവരുന്ന ഒന്നും തന്നെ തിയേറ്ററിന്റെ അകത്തേക്ക് കൊണ്ടുപോകാനും ചിലർ സമ്മതിക്കാറില്ല ഈ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സഖാവ് ഐ പി ബിനു തന്റെ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത് .ഈ പ്രശ്നത്തെക്കുറിച്ചു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ.

ലാഭം ആകാം പക്ഷെ ഇങ്ങനെ കഴുത്തറുപ്പൻ ലാഭം ആഗ്രഹിക്കരുത്’RRR സിനിമ ഇന്ന് കണ്ട് ഇറങ്ങി. S.S രാജമൗലിയുടെ സംവിധാന മികവ് സിനിമ സൂപ്പർ. ഞാനും കൂട്ടുകാരും പടം നന്നായി ആസ്വദിച്ചു. പക്ഷെ അവിടത്തെ ചെറിയ എന്നാൽ വലിയ ഒരു പ്രശ്നം പറയാതെ വയ്യാ. സിനിമയ്ക്ക് കയറുന്നതിന് മുമ്പ് എനിക്ക് Pop corn വാങ്ങാൻ തോന്നി .മൂന്ന് മീഡിയം പോപ് കോൺ വാങ്ങി. 590/- രൂപ, വെള്ളം 500 ML 100രൂപ(500 ML പാലിന് 23 അല്ലെങ്കിൽ 25 രൂപ) സംഗതി കഴുത്തറുപ്പൻ വിലയല്ലേ എന്ന് തോന്നി.നഗരസഭാ ഹെൽത്ത് ഓഫീസറെ വിളിച്ചു കാര്യം പറഞ്ഞു. , G.R അനിൽ മന്ത്രിയോടാണ് പരാതി പറയേണ്ടത് എന്ന് ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥൻ മറുപടി തന്നു. മടിക്കാതെ മന്ത്രി G.R അനിൽ അണ്ണനെ വിളിച്ചു. ” അണ്ണാ വളരെ മോശമായ രീതിയാണ് സിനിമാ തീയറ്ററുകൾ ചെയ്യുന്നത് ” എന്ന് പറഞ്ഞ് നടന്നതെല്ലാം മന്ത്രിയോട് പറഞ്ഞു.

ഉടനെ ഇടപെടാം എന്ന് മന്ത്രിയുടെ മറുപടി നൽകിയിട്ടുണ്ട് .ഈ സിനിമാ തീയറ്ററുകളുടെ ഈ പകൽ കൊള്ള മോശമല്ലേ? തിരുത്തപെടേണ്ടതല്ലേ? ലാഭം വേണം വേണ്ടെന്നല്ല പറയുന്നത്. ഇങ്ങനെ കഴുത്തറുപ്പൻ ലാഭം ആഗ്രഹിക്കുന്നത് പോലും തെറ്റാണെന്ന് തന്നെയാണ് എന്റെ പക്ഷം. ഒരു സാധാരണ കുടുംബം ഈ അവസ്ഥയിൽ എങ്ങനെ തിയേറ്റുകളിലെത്തി സിനിമ കാണും.എല്ലാ തിയറ്ററുകളിലും സാന്ക്സിന്റെയും സോഫ്ട് ഡ്രിങ്ക്സിന്റെയും വില വിവരം പ്രദർശിപ്പിക്കണം. എല്ലായിടത്തും ഓരേ വില നിശ്ചയിക്കുന്നതും തെറ്റില്ല. ആ വില സാധാരണക്കാരന് കൂടി പ്രാപ്യമായിരിക്കുകയും വേണം. സമാനമായ തീവെട്ടിക്കൊള്ള വിമാനത്താവളത്തിൽ നടന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ നടപടി എടുത്തത് ഓർക്കുന്നു. മന്ത്രി ജി ആർ അനിൽ അണ്ണൻ ഉടൻ ഇടപെടുമെന്ന് തന്നെയാണ് പ്രതീക്ഷ.ഇങ്ങനെ ഉള്ള കാര്യങ്ങൾ എങ്ങനെയാണ് സമ്മതിച്ചു കൊടുക്കുവാൻ സാധിക്കുക.എല്ലാവര്ക്കും അവർ പറയുന്ന വില കൊടുത്തു വാങ്ങാൻ സാധിക്കണം എന്ന് ഇല്ലാലോ. സാധാരണ ഒരു കുടുംബത്തിനും സിനിമ കാണാനും ആഘോഷിക്കാനും അവസരമില്ല ഈ നാട്ടിൽ
ഐ പി ബിനു

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these