ഒരുപാട് നാളുമുതൽ ഉള്ള ഒരു പ്രശ്നം ആയിരുന്നു ധനുഷിന്റെ തങ്ങളുടെ മകനാണ് എന്ന് ഉള്ള സിനിമ ലോകം മുഴുവൻ ഞെട്ടിച്ച വെളിപ്പെടുത്തലുമായി വന്ന ദമ്പതികൾ.പിന്നെ ആ കേസിനെ കുറിച്ച് അതികം ഒന്നും കേട്ടിരുന്നില്ല. പക്ഷെ ഇതാ വീണ്ടും സിനിമ ലോകത്തെ ചുടു പിടിപ്പിക്കുന്ന വാർത്തയായി മാറുകയാണ് നടൻ ധനുഷിന് ഹൈകോർട്ട് നോട്ടീസിലൂടെ തമിഴ് സൂപ്പര്‍ സ്റ്റാര്‍ ധനുഷ് തന്റെ മകന് ആണെന്ന് ആരോപിച്ച് കതിരേശന് എന്നയാള്‍ സമര്‍പ്പിച്ച പിതൃത്വ അവകാശക്കേസില്‍ നടന് ധനുഷിന് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ട്. കേസ് വ്യാജമെന്ന് ആരോപിച്ച് ധനുഷ് കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമെന്ന ദമ്പതികളുടെ ഹര്‍ജിയിലാണ് സമന്‍സ്.
ഈ ദമ്പതികൾ മധുര- മോലൂര്‍ സ്വദേശികളായ കതിരേശന്- മീനാക്ഷി ദമ്പതികളാണ് നടന് ധനുഷ് തന്റെ മകനാണെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്. തങ്ങളുടെ മൂന്ന് മക്കളില്‍ ഒരാള്‍ ആയിരുന്ന ധനുഷ് സിനിമാ മോഹങ്ങളുമായി ചെറുപ്പത്തില്‍ ചെന്നൈയിലേയ്ക്ക് തങ്ങളെ ഉപേക്ഷിച്ച് പോവുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു.എന്നാല്‍ ആരോപണം തള്ളിയ ധനുഷ്, താന്‍ സംവിധായകന് കസ്തൂരി രാജയുടെ മകനാണെന്ന് ചൂണ്ടിക്കാണിച്ച് ചില രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കോടതി കേസ് തള്ളുകയും ചെയ്തു. എന്നാല്‍ നടന് സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്നാണ് ദമ്പതികളുടെ ആരോപണം. ഇക്കാര്യം ആരോപിച്ച് ദമ്പതികള്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും ഇത് തള്ളിയതോടെ കതിരേശന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ധനുഷ് സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കേ നാടുവിട്ട് സിനിമാ രംഗത്ത് ശോഭിച്ചതോടെ തന്റെ ജന്മ അടയാളമായ മറുക് അടക്കം ലേസര്‍ ചികിത്സയിലൂടെ മായ്ച്ചതായും ആരോപണമുണ്ട്. അതേ സമയം ധനുഷിന്റെ മാതാപിതാക്കളാണെന്ന് ആരോപിച്ച് ദമ്പതികള്‍ പ്രതിമാസം 65000 രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. വര്‍ഷങ്ങളായി നടക്കുന്ന കേസില്‍ ഇതുവരെ കാര്യമായ ഒരു പുരോഗതി ഉണ്ടായിട്ടില്ലാ എന്നത് ശ്രദ്ധേയമാണ്.പണം തട്ടുവാനുള്ള അവരുടെ അടവാണ് എന്നുമാണ് ധനുഷിന്റെ ആരാധനവിർത്തങ്ങൾ പറയുന്നത്.അതേസമയം ധനുഷ് എന്തുകൊണ്ടാണ് ശാസ്ത്രീയ പരിശോധനകള്‍ക്ക് മുതിരാത്തത് എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. ഒരു ശാസ്ത്രീയ പരിശോധന കൊണ്ട് തീരാവുന്ന കേസ് നീട്ടിക്കൊണ്ട് പോകുന്നതിന് പിന്നില്‍ താരത്തിന് പ്രത്യേക താല്പര്യം എന്തെങ്കിലും ഉണ്ടോ എന്നാണ് ചിലര്‍ ഉന്നയിക്കുന്ന ചോദ്യം.താരത്തിന്റെ ഈ കടുംപിടുത്തം കൊണ്ടു തന്നെ തുടക്കത്തില്‍ അധികമാരും ശ്രദ്ധിക്കാതിരുന്ന ഈ കേസ് ഇപ്പോള്‍ താരത്തിന്റെ ആരാധകര്‍ ഉള്‍പ്പെടെ എല്ലാവരും ഏറെ ആകാംക്ഷയോടെയാണ് ഉറ്റു നോക്കുന്നത്.
കേരളത്തിലും ഒരുപാട് ആരാധകരുള്ള തമിഴ് നടനാണ് ധനുഷ്. തമിഴ് സിനിമയിലെ നായക സങ്കല്പങ്ങളെ എല്ലാം തിരുത്തിക്കൊണ്ട് സ്വന്തം കഴിവുകൊണ്ട് തമിഴ് സിനിമയിൽ ഇടം നേടിയ ഒരു താരമാണ് ധനുഷ്. തന്റെ ആദ്യ ചിത്രം കാതൽ കൊണ്ടേൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് ചുവടു വച്ചു പിന്നീട് തന്റെ അഭിനയമികവ് കൊണ്ട് ശക്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുത്ത് തെന്നിന്ത്യൻ സിനിമാ ലോകത്ത് തിളങ്ങിയ താരം ആണ് ധനുഷ്.ദേശീയ പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങൾ വാരിക്കൂട്ടിയ താരമാണ് ധനുഷ്. മലയാള സിനിമയിലും തന്റെ ചെറിയ സാനിധ്യം അദ്ദേഹം അറിയിച്ചിട്ടുണ്ട് .സൂപ്പർ സ്റ്റാർ രജനിയുടെ മകളെയാണ് ധനുഷ് കല്യാണം കഴിച്ചിരുന്നത്. സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വാർത്തയായിരുന്നു ഇവരുടെ വിവാഹമോചന വാർത്തകൾ. ദാമ്പത്യജീവിതത്തിലെ ചില പൊരുത്തക്കേടുകൾ കാരണം ഇരുവരും രണ്ടു വഴി സ്വീകരിക്കുകയാണെന്ന് ഐശ്വര്യ തന്നെയായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 18 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചുകൊണ്ട് ആയിരുന്നു ഇവർ വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിനെത്തുടർന്ന് ഒരുപാട് വാർത്തകളായിരുന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
കടപ്പാട്