സോഷ്യൽ മീഡിയിൽ സിനിമ സെലിബ്രിറ്റികളുടെ വ്യാജ മരണ വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത് പുതമയുള്ള കാര്യമല്ല. എപ്പോഴും ഇങ്ങനെ ഓരോ മരണ വാർത്ത അടിച്ചു വിട്ടുകൊണ്ട് ഇരിക്കുന്നത് നമ്മൾ കാണുന്നതാണ്. ഏതെങ്കിലും താരങ്ങള്‍ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ആശുപത്രിയിലായ വാര്‍ത്ത പുറത്തുവന്നാല്‍ താരങ്ങളുടെ മരണ വാര്‍ത്തയുമായി ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ നിറയും ഇത് വിശ്വസിക്കുന്ന ചിലരെങ്കിലും നമുക്കിടയില്‍ ഉണ്ടാകും എന്നതാണ് വാസ്തവം.നമ്മൾ വിശ്വസിക്കുന്ന രീതിയിലാണ് ഓരോ വാർത്തകൾ വരുന്നത്.എന്തിനു ഏറെ പറയുന്നു മുഖ്യധാരാ ന്യൂസ് ചാനലിന്റെ ഓൺലൈൻ പോർട്ടലിൽ വരെ ഇപ്പോൾ വ്യാജ വാർത്തകൾ വരുന്നു എല്ലാം കഴിയുമ്പോൾ ക്ഷമ ചോദിച്ചു പോസ്റ്റ് ഇടും.ഇതൊക്കെ ഇപ്പോ സർവ സാധാരണം ആയി.
ഇതാ ഇപ്പോൾ ഒടുവില്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ക്ക് ഇരയായത് നടന്‍ ശ്രീനിവാസനാണ്. വ്യാജ വാര്‍ത്തകള്‍ താന്‍ ആസ്വദിക്കുന്നതായി ശ്രീനിവാസന്‍ പറഞ്ഞിരുന്നെങ്കിലും കുടുംബത്തിന്റെ കാര്യത്തില്‍ അങ്ങിനെ ആവണമെന്നില്ല. ഇതിൽ ഇപ്പോൾ പ്രതികരിച്ചത് ധ്യാനാണ് അച്ഛന്റെ അടുത്ത് ഇരിക്കുമ്പോഴും അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ അടുത്ത സുഹൃത്തുക്കള്‍ പോലും വിളിച്ചിരുന്നതായി മകനും നടനുമായ ധ്യാന്‍ ആണ് വെളിപ്പെടുത്തിയത്.ആദരാഞ്ജലികള്‍ പറയാന്‍ വിളിച്ച തന്റെ അടുത്ത സുഹൃത്തുക്കളോട് അച്ഛന്‍ ചത്തിട്ടില്ല, ചത്തിട്ട്പോരേ ഇതെല്ലാം എന്ന് താന്‍ ചോദിച്ചിരുന്നതായും ധ്യാന്‍ പറയുന്നു. അച്ഛന്റെ അടുത്ത് നില്‍ക്കുമ്പോഴാണ് ഇത്തരം കോളുകളും മെസ്സേജുകളും വരുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ ഇതൊന്നും കാര്യമാക്കിയില്ല. വാര്‍ത്ത തെറ്റാണെന്ന് എനിക്കറിയാമല്ലോ പിന്നെ എന്തിനാണ് വിഷമിക്കുന്നതെന്നാണ് അതു കൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്നും ധ്യാന്‍ പറയുന്നു.അടുത്ത കൂട്ടുകാരോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് അവരോടു എന്ത് പറയാമല്ലോ എന്നാണ് ഫില്മി ബീറ്റിനു കൊണ്ടുത്ത ബൈറ്റിൽ പറഞ്ഞത്.
അതേസമയം ആശുപത്രി വിട്ട ശ്രീനിവാസന്റെ ആരോഗ്യത്തില്‍ പുരോഗതി ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും അദ്ദേഹം പഴയതുപോലെ സംസാരിച്ച് തുടങ്ങിയിട്ടില്ലെന്ന് ധ്യാന്‍ പറയുന്നു. പൂര്‍ണമായും ഭേദപ്പെടാന്‍ കുറച്ച് കാല താമസം എടുത്തേയ്ക്കും. കുറച്ച് മാസങ്ങള്‍ വേണ്ടി വരുമെന്നാണ് കരുതുന്നതെന്നും ധ്യാന്‍ പറയുന്നു.മാര്‍ച്ച് 30ന് ആണ് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് താരത്തെ ബൈപ്പാസ് സര്‍ജിറിക്ക് വിധേയമാക്കി. ഇതിനിടെ താരത്തിന് മരണം സംഭവിച്ചതായ വാര്‍ത്തകളും വലിയ തോതില്‍ പ്രചരിച്ച് തുടങ്ങി.നര്‍മ്മത്തിനു പുതിയ ഭാവം നല്‍കിക്കൊണ്ട് ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ നിരവധി പ്രശ്‌നങ്ങള്‍ നര്‍മത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അനുഭവങ്ങളെ സിനിമയാക്കി മാറ്റുന്ന താരത്തിന്റെ അടുത്ത തിരക്കഥ ഒരു പക്ഷേ തന്റെ ഈ നേര്‍ അനുഭവങ്ങളാകാം എന്നാണ് ആരാധകര്‍ പറയുന്നത്.
ഇതിനു മുൻപ് ഒരുപാട് മോശം പരാമർശങ്ങൾ മൂലം വിമർശങ്ങൾ കേൾക്കാൻ ഇടയായിട്ടുണ്ട് ശ്രീനിവാസന്.അതെന്റെ സിനിമയിലൂടെയും ശക്തമായ സാമൂഹിക പ്രശ്നങ്ങൾ നർമ്മത്തിലൂടെ നമ്മുടെ മുന്നിൽ എത്തിക്കുന്നതിൽ ഒരു മടിയും കഴിച്ചിരുന്നില്ല.ഹോസ്പിറ്റിലിൽ നിന്നും വന്നു വീട്ടിൽ ഇരിക്കുന്ന ഒരു ചിത്രം ഇതിനോടകം വലിയ വൈറൽ ആയിരുന്നു. അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ നടന് ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് സ്ഥിതീകരിച്ചു.ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതിന് പിന്നാലെ ശ്രീനിവാസന് അണുബാധയുണ്ടാകുകയും വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പഴയ പ്രസരിപ്പോടെ വീണ്ടും ശ്രീനിവാസന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.