കാട്ടാന വരെ മാറിനിൽക്കും സീതത്തോടിന്റെ സ്വന്തം മക്ക ഡോക്ടർ

ഡോക്ടർമാർ എപ്പോഴും നമ്മുടെ കൺകണ്ട ദൈവങ്ങളാണ്. തന്റെ ദൈവത്തെ കാണാനാണ് ഓരോ രോഗിയും ഹോസ്പിറ്റലിൽ ചെലുന്നത്.ഗുരുതരമായി പരിക്കേറ്റ വരും നിസ്സാര രോഗങ്ങൾ കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന രോഗികൾ ആയാലും തന്റെ രോഗം മാറ്റി പുതുജീവൻ നൽകും എന്നുള്ള വിശ്വാസമാണ് ദൈവമായി ഇവരെ കാണാൻ നാം ഓരോരുത്തരെയും പ്രതീക്ഷ അർപ്പിക്കുന്നത്.പല ഡോക്ടർമാരും ആശുപത്രികൾ കാണുന്നത് തന്റെ വീട് ആയിട്ടും രോഗികളെ തന്റെ കുടുംബമായിട്ടും ആണ് കാണുന്നത്.നേഴ്സുമാരെ വെള്ളയുടുപ്പിട്ട മാലാഖ എന്ന് വിളിക്കുമ്പോൾ ഡോക്ടർമാരെ നമ്മൾ വെള്ളയുടുപ്പിട്ട ദൈവങ്ങൾ എന്ന് വിളിക്കുന്നു.അങ്ങനെ ഒരു ദൈവത്തെ കുറിച്ചാണ് ഇന്ന് പറയാനുള്ളത് കാടിന്റെ ഡോക്ടർ.

സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ വിൻസെന്റ് സേവ്യർ 17 വർഷമായി കാടും മേടും താണ്ടി അവിടുത്തെ പാവങ്ങൾക്ക് മരുന്ന് എത്തിക്കുകയും ചികിത്സ ചെയ്യുകയും ചെയ്യുന്ന കാടിന്റെ ദൈവം.ഏതു സമയം ആയാൽ പോലും എവിടെ ആണെങ്കിൽ പോലും അദ്ദേഹം ആദിവാസി ഊരുകളിലേക്ക് ചികിത്സാസഹായം എത്തിക്കും.ആദിവാസി പിന്നോക്ക വിഭാഗകാർ താമസിക്കുന്ന കാടുകളിലേക്ക് കല്ലുംമുള്ളും പാറകൾ നിറഞ്ഞ വഴികൾ താണ്ടി ചികിത്സയ്ക്കുവേണ്ടി ഡോക്ടർ പോകാറുണ്ട്.

മരുന്നുകൾ മാത്രമാണ് എത്തിച്ചു കൊടുക്കുന്നത് എന്ന് നിങ്ങൾ കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി മരുന്നുകൾ മാത്രമല്ല പലഹാരങ്ങളും,ബിസ്കറ്റും,പഴവും,ഒരു മകൻ എന്ന രീതിയിൽ അവർക്ക് എത്തിച്ചു കൊടുക്കും ഡോക്ടർ വിൻസെന്റ് സേവ്യർ.17 വർഷങ്ങൾക്കു മുമ്പ് അദ്ദേഹം സ്ഥലംമാറ്റം കിട്ടുമ്പോൾ സീതത്തോട് പ്രാഥമിക കേന്ദ്രത്തിൽ നിന്നും തിരിച്ചു പോകണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. പക്ഷേ അവിടുത്തെ പാവങ്ങൾക്ക് വേണ്ടി ജീവിതം ഒഴിഞ്ഞു വെക്കാനാണ് പിന്നീട് ഡോക്ടർ സമയം കണ്ടെത്തിയത്.ഡോക്ടർക്ക് എല്ലാരും മക്കൾ ആണ് അതുപോലെ അവർക്ക് ഡോക്ടർ “മക്ക ഡോക്ടർ” ആണ് .

ഡോക്ടറെ കുറിച്ച് ജനശബ്ദം സീതത്തോട് പത്തനംതിട്ട പ്രൊഫൈലിൽ നിന്നും എഴുതിയ കുറിപ്പ് ഇങ്ങനെ..”ഡോക്ടറുടെ വണ്ടി കേടാണ് എത്രയും പെട്ടെന്ന് സീതത്തോട് വരെ പോകണം. ഡോക്ടറെയും കുട്ടി വണ്ടിയിൽ യാത്ര ചെയ്യുമ്പോൾ ആങ്ങമൂഴിയിൽ എത്തിയപ്പോൾ ഡോക്ടർ മുരുകൻന്റെ കടയിൽ നിന്നും കുറച്ചു പലഹാരങ്ങൾ വാങ്ങിച്ചു.കൊച്ചാണ്ടി ചെക്ക് പോസ്റ്റിൽ കഴിഞ്ഞപ്പോൾ കുറേ കുട്ടികൾ വഴിയിൽ നിൽക്കുന്നത് കണ്ടു ഡോക്ടർ പലഹാരങ്ങൾ കൊടുക്കുവാൻ തുടങ്ങി. വീണ്ടും കാട്ടിലൂടെയുള്ള യാത്ര പോകുന്ന വഴിക്ക് റോഡിൽ ഒരു ആന ഡോക്ടറെ കണ്ടത് കൊണ്ടാണോ എന്നറിയില്ല ആന വഴിമാറിക്കൊടുത്തു. ഗവിയുടെ സ്വന്തം മക്ക ഡോക്ടർ ചികിത്സയ്ക്കെത്തി . ഡോക്ടർ കുടിലിൽ കേറി എപ്പോഴും യേശുവേ എന്ന ഒരു ഉരുവിട്ടുകൊണ്ട് ചികിത്സ തുടങ്ങി. ഇങ്ങനെയും മനുഷ്യസ്നേഹികൾ ഉണ്ടല്ലോ എന്ന് ഒരു നിമിഷം ഓർത്ത് പോയി ഏതവസരത്തിലും ഒരു വിളിപ്പാടകലെ അവർക്കായി ഓടിയെത്തുന്ന സ്വന്തം കാടിന്റെ ഡോക്ടർ”.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these