ആനവണ്ടിയെ കുളിപ്പിച്ചു നേടിയെടുത്ത വക്കീൽ കുപ്പായം

2010-2015 വരെ അഞ്ചുവർഷക്കാലം കെഎസ്ആർടിസി കാസർകോട് ഡിപ്പോയിൽ രാത്രിസമയങ്ങളിൽ ബസ് കഴുകിയിരുന്ന ആളാണ് കൃപേഷ്. ബസിന്റെ പുറംഭാഗം കഴുകിയാൽ ലഭിക്കുക പത്തുരൂപ. ബസ്സുകൾ ഓരോന്നായി കഴുകി വൃത്തിയാക്കുമ്പോഴും അഭിഭാഷകൻ ആകണമെന്ന് മോഹമായിരുന്നു കൃപേഷിന്റെ മനസ്സ്നിറയെ. വൈകുന്നേരം നാലിനു തുടങ്ങുന്ന ബസ് കഴുകൽ ജോലി 12 മണിക്കാണ് അവസാനിക്കുക. രണ്ടാമത്തെ ഷിഫ്റ്റ് 12 മണി മുതൽ രാവിലെ 8 മണി വരെ. അങ്ങനെ രണ്ട് ഷിഫ്റ്റ് ഒരുമിച്ച് എടുക്കുന്നത് വഴി ആഴ്ചയിൽ ആറു ദിവസത്തെ ജോലി. ദിവസം പത്ത് ബസ് എന്ന കണക്കിൽ ശരാശരി 150 രൂപ ലഭിക്കും ബസിന്ടെ അകം വശം കൂടി കഴിഞ്ഞാൽ 10 രൂപ അധികം കിട്ടും. ഈ കിട്ടുന്ന പണമെല്ലാം സ്വരുക്കൂട്ടി വച്ച് പഠിച്ച കൃപേഷ് ഇന്ന് കോടതിയിൽ അഭിഭാഷകനാണ്.തന്റെ അമ്മ നളിനി കോളേജിൽ പോകുന്നതിനു മടങ്ങുന്നതിനു ബസ് കൂലി ആകെ നാല് രൂപ കൊടുക്കും. കാസർകോട് ഗവൺമെന്റ് കോളേജ് ബോട്ടണി വിഭാഗം വിദ്യാർഥിയായിരുന്നു സമയത്താണ് കൃപേഷ് ബസ് കഴുകൽ ഉപജീവനം ആക്കിയത്. പക്ഷേ ഈ തുകകൊണ്ട് പഠനം മുന്നോട്ടു പോകാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയ കൃപേഷ്. തുടർന്ന് കൂലിപ്പണിക്ക് പോയി നോക്കിയെങ്കിലും തന്റെ പഠനത്തെ അത് വലിയ തോതിൽ ബാധിച്ചു.

2010ലാണ് കെഎസ്ആർടിസി കാസർകോട് ഡിപ്പോയിൽ ബസ് കഴുകുന്ന ജോലിക്ക് പോയി തുടങ്ങിയത്. പല ദിവസങ്ങളിൽ കോളേജിൽ പോകാൻ കഴിയാതെ കാരണം പഠനം മുടങ്ങി രാത്രികാല ബസ്സുകളിൽ പുറമേ പകൽ ബന്ധുവിന്റെ ഒരു ഹോട്ടലിൽ ജോലിക്ക് കയറി. ഇതിനിടെ സി പി ആർ സിയിൽ ആറുമാസത്തെ ഫീൽഡ് വർക്ക് ആയി. അപ്പോഴും തന്റെ ആദ്യ ജോലി വിടാൻ കൃപേഷ് ഉദ്ദേശിച്ചിരുന്നില്ല. എൽഎൽബി പഠിക്കാനുള്ള പണം ആയപ്പോൾ 2015ൽ സുള്ളിയ ലോ കോളേജിൽ അഡ്മിഷൻ നേടി. അതോടെ തന്റെ ആദ്യ ജോലിയായ ബസ് കഴിവുകൾ ജോലിക്ക് അവസാനം കുറിച്ചു. ഒരു മഴക്കാലം കൂടി താങ്ങാൻ കഴിയാത്ത വീട് പ്രശ്നമായി. പഠിക്കാൻ കരുതിവെച്ച പണം വീടിന് ചെലവിട്ടു. അതോടെ പഠനം തുടരുന്നത്തിനു ബാങ്കിൽ നിന്നും വായ്പ എടുത്തു ഇതിനിടയിൽ വിവാഹം വന്നു. പഠിക്കാനുള്ള പണം ചെലവായി തുടർന്ന് പി എസ് സി കോച്ചിങ് സെന്റൽ പരിശീലകനായി.

കോവിഡ് കാരണം പരീക്ഷയും പരീക്ഷാഫലവും വൈകി. 2020ൽ കോഴ്സ് കഴിഞ്ഞു. ഒടുവിൽ അദ്ദേഹം തന്റെ സ്വപ്ന ലക്ഷ്യത്തിൽ എത്തിച്ചേർന്നു. കോടതിയിൽ അഭിഭാഷകനായി എൻട്രോൾ ചെയ്തു. ഇനി അഭിഭാഷകൻ ആയി തന്റെ ജീവിതം മുന്നോട്ട് സന്തോഷത്തോടെയും സമാധാനത്തോടെയും പോകാം. കൂട്ടിന് ഭാര്യ സൂര്യമോളും മകൻ കെ സ് നിഹിനും കൂട്ടിനുണ്ടാകും.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these