ഒറ്റവരിയിൽ ചീഫ് ജസ്റ്റിസിന് കത്തെഴുതി ഞെട്ടിച്ച മഹാൻ

നമ്മുക്ക് നീതി ലഭിക്കേണ്ട സ്ഥലങ്ങളിൽ നിന്നും നീതി ലഭിക്കാതെ വരുമ്പോൾ അവസാന പ്രതീക്ഷയാണ് കോടതികൾ. അതിൽ തന്നെ ഒരുപാട് ആളുകളുടെ രക്ഷക്ക് എത്തിയ വകീലുമാരും, ജഡ്ജുമാരും കാണുമെനുള്ളത് ഉറപ്പാണ്. അങ്ങനെ സാധാരണകാർക്ക് വേണ്ടി മുന്നിൽ നിന്നും പോരാടിയ ഒരു ആളുടെ കഥയാണ്. ഇദ്ദേഹം അല്പം വ്യത്യസ്തൻ ആയ ഒരാളാണ് വ്യത്യസ്തമായ കഥയും അതെ നിങ്ങൾക്ക് അറിയുവന്ന തമിഴ് നടൻ സൂര്യ നായകൻ ആയി എത്തിയ “ജയ് ഭീമം” സിനിമയിലെ ശരിക്കുമുള്ള ജീവിതത്തിലെ നായകൻ ചന്ദ്രു സാർ.

ഹൈക്കോടതി ജസ്റ്റിസ് ആയിരുന്ന കാലയളവിൽ 96,000 കേസുകൾക്ക് തീർപ്പു കല്പിച്ച, ഒരു ദിവസം 75 കേസുകൾ വരെ കേട്ടിരുന്ന, പല വിധികളും പ്രസ്താവിച്ച ഒരു മനുഷ്യസ്നേഹിയുടെ ഔദ്യോഗികജീവിതം അവസാനിക്കുന്ന നാളിൽ അദ്ദേഹം ചെയ്തത് ആരെയും അമ്പരപ്പിക്കുന്ന ഒന്നായിരുന്നു.ഹൈക്കോടതി ജസ്റ്റിസ് വിരമിച്ചാൽ ചീഫ് ജസ്റ്റിസിന്റെ ചേംബറിൽ വലിയ യാത്രയപ്പ് ഉണ്ടാവും അതിനോടൊപ്പം ഗ്രൂപ്പ് ഫോട്ടോ, ചായസൽക്കാരം, ഏതെങ്കിലും മുന്തിയ ഹോട്ടലിൽ അത്താഴവിരുന്ന് ഇങ്ങനെ ആയിരിക്കും അതിന്റെ നടപടികൾ.പക്ഷേ 2013 മദ്രാസ് ഹൈക്കോടതിയിൽ നിന്നും ജസ്റ്റിസ് ചന്ദ്രു വിരമിച്ചപ്പോൾ അദ്ദേഹം ചീഫ് ജസ്റ്റിസ്നു കത്തെഴുതി. സാർ “എനിക്ക് യാത്രയപ്പ് ചടങ്ങു നടത്താൻ ഓർഡർ ഇടരുത് “. ഇത്ര മാത്രമായിരുന്നു ആ കുറിപ്പിൽ ഉണ്ടായിരുന്നത്.

അവസാനത്തെ ദിവസം തന്റെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയതന്റെ ഒരു കോപ്പി അദ്ദേഹം ചീഫ് ജസ്റ്റിസ്ന് കൈമാറി. അപൂർവം ന്യായധിപർ മാത്രമാണ് ഇങ്ങനെ നൽകിയത്. പിന്നീടദ്ദേഹം അടുത്തുള്ള സംഗീത ഹോട്ടലിൽ പോയി കാപ്പി കുടിച്ചു. അന്ന് രാവിലെ തന്നെ ഔദ്യോഗിക വാഹനം തിരിച്ചേൽപ്പിച്ചതിനാൽ ബീച്ച് സ്റ്റേഷനിൽ നിന്നും ട്രെയിൻ കയറി തിരിച്ചു വീട്ടിൽ മടങ്ങി.സുരക്ഷയ്ക്കായി നൽകിയിരുന്ന സബ് ഇൻസ്പെക്ടർ റാങ്കിലുള്ള ഗൺമാനെ നിയോഗിച്ചിരുനില്ല, കാറിന്റെ ഉച്ചയിൽ ചുവന്ന ലൈറ്റുകൾ വെച്ചിരുന്നില്ല, വീട്ടിൽ സേവകരെ നിയമിച്ചിരുന്നില്ല, അഭിഭാഷകർ മൈ ലോഡ് എന്ന് വിളിക്കുന്നതിൽ നിന്നും വിലക്കിയിരുന്നു. വിരമിച്ചശേഷം കമ്മീഷനോ, ട്രൈബൂണലോ, ഓംബുഡ്സ്മാനോ, ഗവർണറോ ആകുവാൻ നിന്നില്ല. സ്ത്രീകൾക്ക് ക്ഷേത്രത്തിൽ പൂജാരികൾ ആവാം പൊതുശ്മശാനത്തിൽ ജാതീയമായ വേർതിരിവുകൾ പാടില്ല തുടങ്ങിയ വിധിയെഴുതിയ ആളായിരുന്നു ജസ്റ്റിസ് ചന്ദ്രു.

തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ഉള്ള ഒരു പ്രശ്നമാണ് ജാതി പറഞ്ഞു മറ്റൊരാളെ മാറ്റിനിർത്തുകയും അവരെ തരംതാഴ്ത്തുകയും ചെയ്യുന്ന ഒരു പ്രവണത. ഇരുളർ വിഭാഗത്തിൽപ്പെട്ട ഒരു സ്ത്രീക്ക് സ്വന്തം ഭർത്താവിനെ തേടി ഹൈക്കോടതി വരെ എത്താൻ കഴിയുമായിരുന്നില്ല അന്ന് തമിഴ്നാട്ടിൽ. രാജാകണ്ണ് എന്ന വ്യക്തിയുടെ അനാഥമരണത്തിന് നീതി ലഭിക്കുമായിരുന്നില്ല. അദ്ദേഹത്തിന്റെ തിരോധാനം കണ്ടുപിടിച്ച തരുകയാണെങ്കിൽ പകരം പണം നൽകാമെന്ന് പറഞ്ഞത് വേണ്ടെന്നു വെക്കുകയാണ് ചെയ്തത്. പ്രതിഫലമില്ലാതെ സിമിയുടെ സെങ്കിനിയുടെ കേസ് നടത്തുകയും ഈ കേസുമായി തന്നെ സ്വാധീനിക്കാൻ പണം കെട്ടുകളുമായി വന്ന ഏമാന്മാരെ പടിയിറക്കി വിട്ട അന്നത്തെ വക്കിൽ ചന്ദ്രു. പിന്നീട് ഹൈക്കോടതി ജസ്റ്റിസ് ചന്ദ്രു. അദ്ദേഹമാണ് ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങിയത് ഇതുപോലുള്ള മനുഷ്യസ്നേഹികൾ അധികം കാണുമോ എന്നറിയില്ല.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these