സൗന്ദര്യ റാണിയവാൻ അട്ടപ്പാടികാരി സുന്ദരി, മിസ്സ് കേരള ഫിറ്റ്നസ് ആൻഡ് ഫാഷൻ കോണ്ടെസ്റ്റിലാണ് അനു അവസാന റൗണ്ടിൽ എത്തിയത്. അട്ടപ്പാടി ചൊറിയന്നൂർകാരി അനു ഇരുള വിഭാഗത്തിൽനിന്നുള്ളതാണ്.32 പേരാണ് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപെട്ടത്. അഞ്ഞൂറിലധികം ആളുകളിൽ നിന്നുമാണ് അനു അടങ്ങുന്ന 32 പേരെ തിരഞ്ഞെടുത്തത്. ചെറുപ്പത്തിൽ തന്നെ കലയോട് ഭയങ്കര ഇഷ്ടമാണ് അനുവിന്. പ്രശസ്ത സംവിധായകൻ പ്രിയനന്ദനന്റെ “ധബാരി കുരുവി” എന്നെ സിനിമയും അഭിനയിച്ചു.
പാലക്കാട് ഗവൺമെന്റ് മോയൻ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് ഈ മിടുക്കി. “അട്ടപ്പാടിയിൽനിന്ന് ആണോ” എന്നുള്ള ചോദ്യം കേൾക്കുവാൻ തുടങ്ങിയിട്ട് ഒരുപാട് നാളായെന്ന് അനു പ്രശോഭിനി പറയുന്നു. താൻ കാരണം നാടിന് നല്ല പേര് ലഭിക്കുന്നതിൽ അഭിമാനിക്കുന്നു എന്നും അനു പറയുന്നു. എസ്. പഴനി സ്വാമിയുടെയും ബി. ശോഭയുടെയും മകളാണ് അനു. മിസ് കേരള അവസാന റൗണ്ടിലേക്ക് എത്തിയതിന് പിന്നിൽ ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുണ്ട് അച്ഛനും അമ്മയും എല്ലാത്തിനും താങ്ങും തണലുമായി നിന്നിട്ടെ ഒള്ളു എന്ന് അനു പറയുന്നു. “അട്ടപ്പാടികാരി” എന്ന യൂട്യൂബ് ചാനൽ ഉടമ കൂടിയാണ് ഈ കൊച്ചുമിടുക്കി. തന്നെ പോലുള്ളവർക്ക് അവസരങ്ങൾ ലഭിക്കുന്നത് വളരെ വിരളമാണെന്നും ഇതിൽ നിന്നും ലഭിക്കുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും. അട്ടപ്പാടിയിലെ മറ്റു കുട്ടികൾക്കും പ്രചോദനമാകുമെന്ന് അനു കുട്ടിച്ചേർക്കുന്നു.
ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇതുപോലെ ഒരു പെൺകുട്ടി ഇത്തരത്തിലുള്ള വേദിയിലെത്തുന്നത്. ഇപ്പോൾ കേരളമൊട്ടാകെ ഈ കൊച്ചുമിടുക്കിക്കായി കൈ അടിക്കുകയാണ്. ഈ വേദിയിൽ എത്തിയതാണ് ഏറ്റവും വലിയ സമ്മാനം എന്നും ഇനി കിരീടം കിട്ടിയില്ലെങ്കിലും തനിക്ക് ഒരു കുഴപ്പമില്ലെന്നും അനു പറയുന്നു. ഈ വേദി കൂടുതൽ മുന്നോട്ടു പോകാനുള്ള ഒരു പ്രചോദനം ആയിട്ടാണ് കാണുന്നത് എന്നും ഒട്ടും പിന്നോട്ടു പോകാതെ തന്നെ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുകയാണ് അനു. എല്ലാവിധ ആശംസകളും അനുഗ്രഹവും ഈ അട്ടപ്പാടികാരി സുന്ദരിക്ക് കേരളക്കര ഒട്ടാകെ നൽകുന്നു.