അമേരിക്കയിൽ മാസ്സ് കാണിച്ച് നമ്മുടെ സ്വന്തം ദൈവത്തിന്റെ നാട്ടുകാരി.

യുവ ശാസ്ത്ര ഗവേഷകർകായുള്ള പരമോന്നത ബഹുമതിലേക്ക് വളർന്ന ഒരു മിടുക്കി. ഈ പരമോന്നത പുരസ്കാരം നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിത. അമേരിക്കയിലെ യുവശാസ്ത്ര ഗവേഷകർകായുള്ള പരമോന്നത ബഹുമതിയാണ് നമ്മുടെ തൃത്താലയിലെ കുമരനെല്ലൂർ സ്വദേശി ശ്രുതി കരസ്ഥമാക്കിയത്. ശ്രുതി കുറച്ച് തൃത്താല എംഎൽഎയും സ്പീക്കറും കൂടിയായ ശ്രീ എം ബി രാജേഷ് തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ കുറിച്ച് കുറിപ്പാണ് ഇപ്പോൾ കേരളക്കരയാകെ ശ്രുതി എന്ന മിടുക്കിക്ക് കയ്യടി നേടി കൊടുക്കുന്നത്.

ക്രോപ് സയൻസ് സൊസൈറ്റി ഓഫ് അമേരിക്കയുടെ ഏർലി കരിയർ റിസൾട്ട് പുരസ്കാരമാണ് ശ്രുതിയെ തേടിയെത്തിയിരിക്കുന്നത് അമേരിക്കൻ യുവ ശാസ്ത്ര ഗവേഷകർകായുള്ള പരമോന്നത ബഹുമതി ആണെന്ന് അറിയുമ്പോഴാണ് ശ്രുതിയെ കുറിച്ച് നാം ഏവർക്കും അഭിമാനിക്കാൻ അവസരമൊരുങ്ങിയത്. സാധാ ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രുതി തൃശ്ശൂർ കാർഷിക സർവ്വകലാശാലയിൽ നിന്നും ഉപരിപഠനം പൂർത്തിയാക്കുകയും ചെയ്തു.

കുമരനെല്ലൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ രണ്ട് ജഞാനപീഠ ജേതാക്കളെ സൃഷ്ടിക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചിരുന്നത്. അതുപോലുള്ള പ്രതിഭാശാലികളുടെ പാത പിന്തുടർന്ന് ശ്രുതിയും കുമരനെല്ലൂരിന്റെയും നമ്മുടെ സ്വന്തം കേരളത്തിന്റെയും യെശസ് വാനോളം ഉയർത്തിയത്.കാലാവസ്ഥ വ്യതിയാനവും ഉയർന്ന താപനിലയും വരൾച്ചയും ജീവജാലങ്ങളുടെ നിലനിൽപ്പിന് ഭീഷണി ആകുമ്പോൾ അതിനെ അതിജീവിക്കാൻ കഴിയുന്ന വിളകളെ വികസിപ്പിച്ച് ഏറെ സാമകാലിക പ്രാധാന്യമുള്ള ഗവേഷണം നടത്തിയതിനാണ് പുരസ്കാരം ശ്രുതയെ തേടിയെത്തിയത്. കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാൻ കഴിയുന്ന സസ്യങ്ങളുടെ ജീൻ കണ്ടെത്തി അവയെ സുസ്ഥിര കൃഷിക്കായി ഉപയോഗിക്കാനുള്ള മാർഗ്ഗമാണ് ഗവേഷണത്തിലൂടെ ശ്രുതി വികസിപ്പിച്ചെടുത്തത്.അധ്യാപകരായ ശ്രീ പി കെ നാരായണൻ കുട്ടിയും, ശ്രീമതി എ കെ ശ്രീദേവിയും ആണ് ശ്രുതിയുടെ മാതാപിതാക്കൾ. സൂര്യൻ നേരിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു എന്നും ശ്രീ. എംബി രാജേഷ് എംഎൽഎ പറയുന്നു. മുമ്പൊരിക്കൽ യൂണിവേഴ്സിറ്റി യൂണിയന്റെ സാഹിത്യ ക്യാമ്പിൽ വെച്ച് തന്നെ പരിചയപ്പെട്ടിരുന്നു എന്ന് ശ്രുതി ഓർത്തെടുത്തു എന്ന് എംഎൽഎ പറയുന്നു.

അമേരിക്കയിലെ ക്ലമസൺ യൂണിവേഴ്സിറ്റിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ശ്രുതി.തനിക്ക് കിട്ടിയ പുരസ്കാരത്തുക പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉപകാരപ്പെടുന്ന വിധത്തിൽ ചെയ്യണം എന്ന് ആഗ്രഹം ശ്രുതി പ്രകടിപ്പിക്കുകയും അത് തന്നെ അമ്പരപ്പിച്ചു കളഞ്ഞു എന്നും പറയുന്നു. സംഭാഷണം അവസാനിപ്പിക്കും മുമ്പ് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉപകാരപ്പെടുന്ന എന്തെങ്കിലും ഒരു പദ്ധതി ആവിഷ്കരികാമോ എന്നാണ് ശ്രുതി ചോദിച്ചത്. സാമൂഹിക പ്രതിബന്ധത ഗ്രാമീണമായ പശ്ചാത്തലത്തിൽ നിന്നും സർക്കാർ സ്കൂളിൽ നിന്നും പൊതു സർവ്വകലാശാലയിൽ നിന്നും പഠിച്ചു വന്ന ഒരാളിൽ ഇത് ഉണ്ടാക്കുക എന്നത് സ്വാഭാവികം. താൻ നേടിയത് തന്റേത് മാത്രമല്ലെന്നും അതിനു കേരളത്തിലെ ജനങ്ങളുടെ നികുതിപ്പണത്തിൽ കൂടി പങ്കുണ്ടെന്നും അതുകൊണ്ടുതന്നെ നാടിന് എന്തെങ്കിലും തിരിച്ചു നൽകണമെന്നും ശ്രുതി പറഞ്ഞതായി എംഎൽഎ പറയുന്നു. ശ്രുതിയെ കുറച്ച് അഭിമാനവും അതോടൊപ്പം ആഹ്ലാദവും ഉണ്ടെന്ന് ശ്രീ എം ബി രാജേഷ് എംഎൽഎ തന്റെ കുറിപ്പിൽ രേഖപ്പെടുത്തുന്നു.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these