പ്രസവമടുത്തു സൈക്കിളെടുത്തു നേരെ വീട്ടു ആശുപത്രിയിലേക്ക്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അല്ലെങ്കിൽ പെട്രോൾ ഡീസൽ വില വർധനയ്ക്കെതിരെ പ്രതിപക്ഷം നടത്തുന്ന സമരത്തിന് ആയിരിക്കും നമ്മുടെ നാട്ടിൽ രാഷ്ട്രീയക്കാരെ സൈക്കിൾ മേൽ കണ്ടുകിട്ടുക.പക്ഷേ ന്യൂസിലാൻഡ് ഗ്രീസ് പാർട്ടി നേതാവും പാർലമെന്റ് അംഗമായ ജൂലി ആൻ ജന്റർ മറ്റുള്ള രാഷ്ട്രീയക്കാരിൽ നിന്നും വ്യത്യസ്തമായി ലോകത്തിനെ ഞെട്ടിച്ചിരിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ ഞായറാഴ്ചയാണ് ജൂലി സൈക്കിൾ സവാരി നടത്തിയത്. പലരും വിചാരിക്കും സൈക്കിൾ സവാരി നടത്തുന്നത് ഇത്ര അത്ഭുതപ്പെടാൻ എന്താണുള്ളത് ,എന്നാൽ ഉണ്ട്.

നിറവയോറോടെ സൈക്കിൾ ചവിട്ടിയാണ് ജൂലി ആശുപത്രിയിലെത്തിയത്. പ്രസവവേദന തുടങ്ങിയ ശേഷമായിരുന്നു ഇവരുടെ സൈക്കിൾ സവാരി. രാത്രി രണ്ടുമണിയോടെയാണ് ജൂലിക്ക് പ്രസവവേദന തുടങ്ങുന്നത്. തന്റെ വീട്ടിൽ നിന്നും പത്തുമിനിട്ട് ദൂരം മാത്രമാണ് ആശുപത്രിയിലേക്ക് ഉള്ളത്. അതുകൊണ്ട് തന്നെ പ്രസവവേദന വന്നപ്പോൾ തന്നെ സൈക്കിൾ എടുത്ത് നേരെ വീട്ടു ആശുപത്രിയിലേക്ക്. ആശുപത്രിയുടെ മൂലയ്ക്ക് സൈക്കിൾ ചാരിവെച് ലേബർ റൂമിലേക്ക് നടന്നു കേറിയ ജൂലി 1 മണിക്കൂർ കൊണ്ട് ഒരു പെൺകുഞ്ഞിനു ജന്മം നൽകുകയും ചെയ്തു.

മൂന്നുവർഷം മുമ്പ് തന്റെ ആദ്യത്തെ പ്രസവത്തിനും സൈക്കിലാണ് ജൂലി ആശുപത്രിയിലെത്തിയത്. അന്ന് ഒരു മകൻ ജനിക്കുമ്പോൾ ജൂലി മന്ത്രിയായിരുന്നു. അമ്മയും കുഞ്ഞും സുഖം പ്രാപിച്ചു വരുന്നു എന്ന് അവർ തന്നെ പോസ്റ്റിലൂടെ അറിയിച്ചു. ഇതിനോടകംതന്നെ സൈക്കിളിൽ പ്രസവത്തിന് പോകുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൻ ഹിറ്റാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഇപ്രകാരമാണ് ജൂലി കുറിച്ചിരുന്നത് മണി രാവിലെ 3:04 കുടുംബത്തിലേക്ക് ഒരു പുതിയ താരം കൂടി എത്തിയിരിക്കുന്നു. സൈക്കിളിൽ ആശുപത്രിയിലേക്ക് പോകേണ്ടത് ഒരു പ്ലാനിങ് അല്ലായിരുന്നു പക്ഷേ അത് വീണ്ടും അങ്ങനെ നടക്കേണ്ടത് തന്നെ ആയിരിക്കണം. സുഖപ്രസവം ആയിരുന്നു ഒരു കോംപ്ലിക്കേഷനും ഇല്ലായിരുന്നു എന്നെ പരിചരിച്ച എല്ലാവർക്കും നന്ദി എന്നാണ് ന്യൂസിലൻഡ് എംപി ജൂലി എൻ ജന്റർ കുറിച്ചത്.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these