ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നവരാണ് നമ്മളോരോരുത്തരും. പ്രശ്നങ്ങളിൽ തളർന്നു പോകാതെ പിടിച്ചു നിൽക്കുവാനും അതിനെതിരെ പോരാടുവാൻ സാധിക്കാത്ത ആരും തന്നെ ഇല്ല. പക്ഷേ ഒരു നിമിഷത്തെ നമ്മുടെ ചീത്ത ചിന്തയുടെ ഫലമായി പലരും ജീവിതം തന്നെ അവസാനിപ്പികാറുണ്ട്. ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ലെന്ന് നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കണം അറിയാത്തവർക്ക് നമ്മൾ പറഞ്ഞു കൊടുക്കുക തന്നെ വേണം അവർക്ക് ആവശ്യമായ പിന്തുണ നമുക്ക് നൽകാൻ സാധിക്കുനുണ്ടെങ്കിൽ അത് തന്നെയായിരിക്കും ഏറ്റവും വലിയ നമ.
ജീവിതത്തിൽ തോറ്റു പോയ മൂന്നു ചെറുപ്പക്കാർ. വളരെ വേദനയോടെ ദുഃഖത്തോടെ എഴുതുകയാണ്, ഇന്നലെ മൂന്ന് ചെറുപ്പക്കാരുടെ മൃതദേഹങ്ങൾ അയച്ചു ജീവിതം പകുതി വച്ച് അവസാനിച്ചു തൂങ്ങിമരിച്ചു മൂന്നുപേരും. ചെറിയ പ്രശ്നങ്ങൾ തരണം ചെയ്യാൻ അവരെ പ്രാപ്തരാക്കികിട്ടില്ല അല്ലെങ്കിൽ അവർ പ്രാപ്തരായിട്ടില്ല. ഇനിയും എത്ര കാലം ദൈവം അനുഗ്രഹിച്ചു നൽകിയ ഈ ഭൂമിയിൽ ആസ്വദിച്ചു ജീവിക്കേണ്ട അവിവാഹിതർ, മക്കളുടെ ഭാവി സുരക്ഷിതവും വിജയവുമായി തീരും എന്ന പ്രതീക്ഷയോടെ അവരുടെ ഭാവി കാണുവാൻ ആഗ്രഹിച്ച മാതാപിതാക്കൾ, മകൻ മരിച്ച വിവരം അറിഞ്ഞു വിലപിക്കുന്ന അവരുടെ ശബ്ദം ഇപ്പോഴും കാതിൽ മുഴങ്ങുന്നു. ആംബുലൻസിൽ മൃതദേഹം കയറ്റി വെച്ചപ്പോൾ എന്റെ കൈകാലുകൾ ഞാനറിയാതെ വിയർക്കുന്നുണ്ടായിരുന്നു.
അറബികൾ എന്നും ബഹുമാനത്തോടെയും സ്നേഹത്തോടെയും നോക്കി കാണുന്നവരാണ് നമ്മുടെ കേരളത്തെ ഇങ്ങനെ ഒരു വാർത്ത അവരെ ആശ്ചര്യത്തോടെയാണ് നോക്കിക്കണ്ടത്. സാക്ഷരതയിൽ ഒന്നാമതെത്തിയ നമ്മൾ സംസ്കാരത്തിൽ എത്രയോ പുറകിൽ ആണെന്ന് തോന്നിപ്പോയ നിമിഷം. സ്വയംഹത്യ ചെയ്യുന്നത് സംസ്കാര ശൂന്യതയാണ്. ആത്മഹത്യ വളരെ വലിയ പാപം ആണെന്നാണ് എല്ലാ മതഗ്രന്ഥങ്ങളും നമ്മെ പഠിപ്പിക്കുന്നത്. ജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ പ്രേരിപ്പിക്കുന്ന ചിന്തകളും വിഷാദവും ഒഴിവാക്കേണ്ടതാണ് അതിജീവിക്കാൻ പഠിക്കണമെന്നും അഷ്റഫ് താമരശ്ശേരി പറയുന്നു. നമ്മൾക്ക് എല്ലാവർക്കും ഉള്ള തോന്നലാണ് മറ്റുള്ളവർ നമ്മുടെ മുന്നിൽ സുഖമായി ജീവികുന്നു എന്നത് നോക്കുന്നത്. എനിക്കുമാത്രം ഈ വിധി എന്തിന് ദൈവം നൽകുന്നു എന്നുള്ള ചിന്തയാണ് നമ്മൾ ആദ്യം മാറ്റിയെടുക്കേണ്ടത് അങ്ങനെ കരുതുന്ന നമ്മൾ അത് വെറുതെ ആണെന്ന് തിരിച്ചറിയുമ്പോൾ സ്വയം നിരാശയുടെ ആഴങ്ങളിലേക്ക് പോയിട്ടുണ്ടാകും.
ഞാൻ മരിച്ചാൽ ആർക്ക് നഷ്ടം എന്ന ചിന്തയാണ് ഏറെപേർക്കും ആത്മഹത്യയിലേക്ക് നയിക്കുന്നത്. മനുഷ്യർക്ക് പരിഹരിക്കാൻ സാധിക്കാത്ത ഒരു വിഷയവും ഭൂമിയിലില്ല. നിങ്ങൾക്ക് പരിഹരിക്കാൻ സാധിക്കാത്ത കാര്യങ്ങൾ മറ്റുള്ളവരുടെ കണ്ണിൽ അത് വളരെ പെട്ടെന്ന് പരിഹരിക്കാൻ സാധിക്കുന്നവ ആയിരിക്കും. ഈ ലോകത്ത് ഒറ്റപ്പെട്ടുപോയി എന്ന തോന്നൽ മനസ്സിൽ നിന്നും പാടെ ഒഴിവാക്കുക ഭൂമിയിൽ ഒന്നും ആരുടെയും സ്വന്തമല്ല ഇവിടുത്തെ അതിഥികൾ മാത്രമാണ് നമ്മളോരോരുത്തരും സമയമാകുമ്പോൾ ഏവരും യാത്ര പറയേണ്ട വരാണ്. ഓർക്കുക ജീവിതം ഒരിക്കലേ ഉള്ളൂ അത് നഷ്ടപ്പെടാതെ സൂക്ഷിക്കുക.