ശ്വാസം നിലയ്ക്കും മുൻപ്പ് കുഞ്ഞു പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞ വാക്കുക്കൾ..പക്ഷെ ഒടുവിൽ നടന്നത്

അത്ഭുതവും സന്തോഷവും ഒരുപോലെ തോന്നിയ ഒരു യഥാർത്ഥ സംഭവ കഥ.മാരകമായ രോഗംകൊണ്ട് മരണത്തിലേക്ക് വഴുതി വീഴാൻ പോകുന്ന കൊച്ചു പെൺകുട്ടി അവളുടെ മാതാപിതാക്കളോട് അവസാനമായി പറഞ്ഞത് എന്തെന്ന് അറിഞ്ഞാൽ ഒരു നിമിഷം കണ്ണു നിറഞ്ഞു പോകും. ശ്വാസം നിൽക്കുന്നതിന് മുമ്പ് തനിക്ക് പറയാനുള്ള കാര്യങ്ങൾ ബുദ്ധിമുട്ടി പറയുന്ന കിനെടി ഡെവിൻ എന്നാ പെൺകുട്ടിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ മരണത്തിലേക്ക് തങ്ങളുടെ കുഞ്ഞുമാലാഖ പോകുമെന്ന് ഉറപ്പിച്ചെങ്കിലും തിരികെ ജീവിതത്തിലേക്ക് തിരിച്ചു എത്തുകയും ചെയ്ത കിനെടി ഡേവിൻ എന്ന കുട്ടിയുടെ അത്ഭുതകഥ ഇങ്ങനെ.

കിനെടി ഡേവിൻ എന്ന പെൺകുട്ടി മരണത്തിൽ നിന്നും തിരിച്ചെത്തിയത് മാതാപിതാക്കളെയും ഡോക്ടർമാരെയും ശരിക്കും അത്ഭുതപ്പെടുത്തി. കടുത്ത പനിയെ തുടർന്ന് ആയിരുന്നു വീടിനടുത്തുള്ള ആശുപത്രിയിൽ കിനേടിയെ കൊണ്ടുവന്നത്. പെൺകുട്ടിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി കുട്ടിക്ക് മെർലിൻ ജൈറ്റിസ് എന്നും മാരകരോഗം സ്ഥിരീകരിക്കുകയായിരുന്നു. ഡോക്ടർമാർ രോഗം സ്ഥിരീകരിച്ച പിന്നാലെ മരുന്നുകൾ നൽകിയെങ്കിലും അതൊന്നും കുഞ്ഞന്റെ ശരീരത്തിൽ ഫലം കണ്ടില്ലെന്നും മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യ നില ദിനംപ്രതി വഷളാകാനും തുടങ്ങി. കുട്ടിയുടെ ശരീരത്തിൽ മരുന്നുകൾ പ്രതികരിക്കാതെ തങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി.

കുട്ടിയുടെ നില ഓരോ ദിവസവും വഷളായത് കൊണ്ട് കുഞ്ഞിന്റെ അമ്മ തന്നെ കുട്ടിയുടെ അവസ്ഥ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും എല്ലാവരും മനസ്സറിഞ്ഞ് പ്രാർത്ഥിക്കണം എന്നും അപേക്ഷിക്കുകയും ചെയ്തു. വീഡിയോ കണ്ടവർ തങ്ങളുടെ വികാരം പ്രകടിപ്പിക്കുകയും ചെയ്തു. മരണം തന്റെ മുന്നിൽ വന്നു നിൽക്കുന്നതായി കുട്ടിക്ക് മനസ്സിലായി ബുദ്ധിമുട്ടിയാണെങ്കിലും അച്ഛന്റെയും അമ്മയുടെയും കരയുന്ന മിഴികളെ തുടച്ചു മാറ്റുകയും ഇത്രയും നാൾ തന്നെ സ്നേഹിച്ചതിന് മാതാപിതാക്കളുടെ നന്ദി പറയുകയും ചെയ്തു കുഞ്ഞു ഡേവിൻ. ശേഷം തന്നെ രക്ഷിക്കാൻ പരിശ്രമിച്ച് ഡോക്ടർമാരോടും നന്ദി പറയാൻ മടിച്ചില്ല കിനെടി ഡേവിൻ. ശേഷം അവൾ കൈകൂപ്പി ഈശ്വരനോട് നന്ദി പറയാൻ തുടങ്ങി സ്നേഹനിധിയായ ഒരു അച്ഛന്റെയും അമ്മയുടെയും മകളായി ഭൂമിയിൽ ജീവിക്കാൻ സാധിച്ചതിനും ഇത്രയും നാൾ ഭൂമിയിൽ ആയുസ്സ് തന്നതിനു ദൈവത്തോട് നന്ദി പറയുകയും ചെയ്തു.

പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്ന കുട്ടി പെട്ടെന്ന് അബോധാവസ്ഥയിൽ പോവുകയും വെറും മിനിറ്റുകൾക്ക് ശേഷം പെട്ടെന്ന് ഞെട്ടി ഉണരുകയും ചെയ്തു. അമ്മയുടെ കൈകളിൽ പിടിക്കുകയും ചെയിതു ഡോക്ടർമാരെയും മാതാപിതാക്കളെയും ഒരു നിമിഷം ആ കുഞ്ഞിന്റെ തിരിച്ചുവരവ് അത്ഭുതത്തിൽ ആഴ്ത്തി. സ്വർഗ്ഗത്തിലെത്തി എനിക്ക് എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ തിരിച്ച് പോകണം എന്ന് പറഞ്ഞതായി കുഞ്ഞു പറയുന്നു. പക്ഷേ ഇതിനെ കുറിച്ച് ഡോക്ടർമാരുടെ പ്രതികരണം ഇങ്ങനെയായിരുന്നു മരുന്നുകൾക്ക് പ്രതികരണം ലഭിച്ചതോടെയാണ് കുട്ടി മയങ്ങി പോയതെന്നും ശരീരം പ്രതികരിച്ചു തുടങ്ങിയപ്പോഴാണ് പെട്ടെന്ന് ഞെട്ടി ഉണർന്നത് എന്നും ആണ്. കാരണം എന്തുതന്നെയായാലും കിനെടി ഡേവിൻ സുഖം പ്രാപിച്ചുവരുന്നു മരുന്നുകളോട് പ്രതികരികയും ചെയുന്നുണ്ട്. എന്ത് തന്നെയായാലും അത്ഭുതം തന്നെ ആയിരുന്നു എന്ന് മാതാപിതാക്കൾ പറയുന്നു.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these