ഞാൻ ആത്മഹത്യ ചെയ്യും എന്ന് വിചാരിച്ചോ..

സ്ത്രീധനത്തിന്റെ പേരിൽ കഷ്ടപ്പെടുന്ന പെൺകുട്ടികൾ നമ്മൾക്കിടയിൽ ഇപ്പോഴുമുണ്ട് പലതും ഉള്ളിലൊതുക്കിയും ക്ഷമിച്ചും ജീവിക്കുന്ന പെൺകുട്ടികൾ ഇപ്പോഴും നമ്മുടെ നാട്ടിൽ ഉണ്ടെന്നുള്ള വലിയ സത്യം അറിയാതെ പോകരുത്. സ്ത്രീധനം അല്ല സ്ത്രീയാണ് ധനം എന്ന് ചിന്തിക്കുന്നവർ വളരെ കുറവാണ്. അങ്ങനെ ചിന്തിക്കുന്നവരുടെ കുടുംബജീവിതം വളരെ സുന്ദരകരം ആവാറുണ്ട്. സ്ത്രീധനം വിഷയത്തിൽ പെൺകുട്ടികളെ ഉപേക്ഷിക്കുന്നത് നമ്മുടെ നാട്ടിൽ ധാരാളമുണ്ട്. ഉപേക്ഷിക്കുന്നവർക്ക് എതിരെ പെൺകുട്ടികൾ തിരിച്ചൊന്നും നിവർന്ന് നിന്നാൽ തീരുന്ന പ്രശ്നമേ ഉള്ളൂ എന്ന് തെളിയിക്കുന്ന ഒരു യഥാർത്ഥ കഥ.

സ്ത്രീധനത്തിന്റെ പേരിൽ ഉപേക്ഷിക്കപ്പെട്ട ഭാര്യ ഭർത്താവിന് തിരികെ കൊടുത്ത മധുരപ്രതികാരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റ് ആയിരിക്കുന്നത്. ഗുജറാത്തിലാണ് കോമൾ എന്ന പെൺകുട്ടി ജനിച്ചത് അമ്മയുടെയും അച്ഛന്റെയും പൊന്നോമന പുത്രിയായിരുന്നു കോമൾ. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി സിവിൽ സർവീസ് എന്ന സ്വപ്നം കണ്ട് മുന്നോട്ടു പോകുന്ന സമയത്താണ് കോമളിന്റെ വിവാഹം. തരക്കേടില്ലാത്ത ആലോചന ആയതുകൊണ്ടും പഠനം മുന്നോട്ടു പോകാം എന്നുള്ളതുകൊണ്ടും ആ വിവാഹം നടക്കുകയായിരുന്നു. ഉയർന്ന കുടുംബം ആയതുകൊണ്ട് മാത്രം മതിയായിരുന്നില്ല വിവാഹം കഴിഞ്ഞു ചെന്ന നാൾക്ക് മുതൽക്കുതന്നെ കോമളന് കഷ്ടപ്പാടുകൾ തുടങ്ങി. അവളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം അവർ തല്ലിക്കെടുത്തി. എന്നിട്ടും അവൾ ആരോടും സങ്കടപ്പെട്ടില്ല തന്റെ ഭർത്താവിന്റെ സന്തോഷമാണ് വലുത് എന്ന് പറഞ്ഞു ആ വീട്ടിൽ അവൾ ജീവിച്ചു.

കുറച്ചു നാൾ മുന്നോട്ടു പോയപ്പോൾ ഭർത്താവ് സ്ത്രീധനം ഇനിയും വേണമെനും വീട്ടുകാരോട് പണം ഇനിയും ആവശ്യപ്പെടണമെന്നും കോമളനെ നിർബന്ധിച്ചു.എന്നാൽ വീട്ടുകാരോട് വീണ്ടും പണം ചോദിക്കാൻ അവൾ മടിച്ചു.അത് ഭർത്താവിന്റെ വീട്ടുകാർക്ക് കോമളിനോട് വീണ്ടും വൈരാഗ്യം തോന്നാൻ ഇടയായി.അതുകൊണ്ടുതന്നെ കോമളിനോട് പിണങ്ങി ഭർത്താവ് ന്യൂസീലൻഡിലേക്കുപോയി ഇനി സ്ത്രീധനം കൊണ്ടു വന്നാലേ അവളെ സ്വീകരിക്കുകയുള്ളൂ എന്ന് ഭർത്താവ് പറഞ്ഞു. മക്കളുടെ അവസ്ഥ അവളുടെ മാതാപിതാക്കൾ അറിയുകയും അവരെ വലിയ വിഷമത്തിൽ ആക്കുകയും ചെയ്തു പക്ഷേ വിഷമിച്ചിരികാൻ അവർ തയ്യാറായിരുന്നില്ല കോമളിന്റെ മാതാപിതാക്കൾ അവളുടെ ഭർത്താവിനെതിരെ പോലീസിൽ പരാതിപ്പെട്ടു.പക്ഷേ പോലീസിന്റെ ഭാഗത്തുനിന്നും ഒരു മുന്നോട്ടു പോകും ഈ വിഷയത്തിൽ ഉണ്ടായില്ല. പക്ഷേ അവിടെയും കോമൾ തോൽക്കാൻ തയ്യാറായില്ല ന്യൂസിലാൻഡിലെ ജനറൽ ഗവണ്മെന്റിന് കത്ത് അയക്കുകയും ചെയ്തു. മറുപടി അവിടുന്ന് എത്തിയെങ്കിലും വലിയ മാറ്റങ്ങൾ ഒന്നും സംഭവിച്ചില്ല സഹായങ്ങൾ ലഭിക്കേണ്ട സ്ഥലത്തുനിന്ന് എല്ലാം അവൾക്ക് തിരിച്ചടിയാണ് ഉണ്ടായത്.

പിന്നീടുള്ള തീരുമാനമാണ് കോമളിന്റെ ജീവിതത്തിൽ ഏറ്റവും വലിയ വിജയത്തിന് കാരണമായത്. പഠിച്ച് പാസ്സായി തന്നെപ്പോലെ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി സഹായം ആക്കുക. അപ്പോഴേക്കും കോമളിനെതിരെ അപവാദങ്ങൾ പറഞ്ഞു ഉണ്ടാക്കാൻ തുടങ്ങി ഭർത്താവിന്റെ വീട്ടുകാർ. അന്യപുരുഷനുമായി ബന്ധം ഉണ്ടായിരുന്നു എന്നും ,മറ്റുള്ള പുരുഷൻമാരുമായി ആണ് അവളുടെ കറക്കം എന്നിങ്ങനെ. ഇതുകൊണ്ടുതന്നെ അവൾക്ക് നാട്ടിൽ മിക്കകള്ളി ഇല്ലാത്ത അവസ്ഥയായി. അങ്ങനെയാണ് സ്കൂൾ ടീച്ചറുടെ ഒഴിവിലേക്ക് അവൾ മറ്റൊരിടത്തേക്ക് പറിച്ചുനടപ്പെട്ടത്. തന്റെ സിവിൽ സർവീസ് പഠനം പുനരാരംഭിക്കുകയും ചെയ്തു.ലക്ഷക്കണക്കിന് ആളുകളുടെ സിവിൽ സർവീസ് എന്ന സ്വപ്നം അവൾക്ക് കുറച്ചു പാടുഉള്ളതായി തോന്നി. ആവശ്യത്തിനു ബുക്കുകൾ വാങ്ങി പഠിക്കാൻ കൂടി അവളുടെ കയ്യിൽ പണം തികയാതെ വന്നു. എന്നാൽ എല്ലാ വെല്ലുവിളികളെയും തരണം ചെയ്തു തന്റെ പോരാട്ട വിര്യം പുറത്തെടുത്തു കോമൾ.

തിങ്കൾ മുതൽ വെള്ളി വരെ സ്കൂളിൽ പഠിപ്പിച്ചതിനുശേഷം അവൾ അഹമ്മദാബാദിലേക്ക് വണ്ടി കേറി അവിടെ സിവിൽ സർവീസ് ക്ലാസ്സുകൾ അറ്റൻഡ് ചെയ്തു ഒന്നും രണ്ടും തവണ തോൽവിയുടെ കൈപ്പ് രുചികേണ്ടി വന്നു അവൾക്ക്. പക്ഷേ മൂന്നാംതവണ വിജയം അവളുടെ കൂടെ നിന്നു ബന്ധുക്കളും നാട്ടുകാരും അവളെ കുറ്റം പറഞ്ഞപ്പോൾ മാതാപിതാക്കൾ മാത്രമായിരുന്നു അവളുടെ കൂട്ടിനുണ്ടായിരുന്നത്. പകലുമുഴുവൻ കുട്ടികളെ പഠിപ്പിച്ചു ക്ഷീണത്തിൽ വനത്തിനുശേഷം അവൾ അവളുടെ സ്വപ്നത്തിന് ചിറകുകൾ മുളപ്പിച്ചു. അവൾ ഇന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിട്ട് ഡൽഹിയിൽ ഉണ്ട്. തന്റെ ജീവിതം ചവിട്ടിമെതിച്ച ആദ്യ ഭർത്താവിനെ പിന്നെ തന്റെ ജീവിതത്തിലേക്ക് അടിപ്പിച്ചതെ ഇല്ല. പിന്നീടവൾ പുനർ വിവാഹിതയാവുകയും ചെയ്തു അവളെ മനസ്സിലാകുന്ന നല്ല ഒരു ഭർത്താവിനെ ലഭിക്കുകയും തക്ഷി എന്ന ഒരു പൊന്നുമോളെ ജീവിതത്തിൽ അവർക്ക് ലഭിക്കുകയും ചെയ്തു. സ്ത്രീധനം അല്ല സ്ത്രീയാണ് ധനം എന്ന് ചിന്തിച്ചു തുടങ്ങുമ്പോൾ അതുവഴി നല്ല ഒരു കുടുംബനാഥനായി ഒരു പുരുഷൻ വിജയിച്ചു കയറുകയും കൂടിയാണ് ചെയ്യുന്നത്. സ്ത്രീകളുടെ സ്വപ്നങ്ങളെ തല്ലികെടുത്തുന്നവൻ അല്ല മറിച്ച് സ്വപ്നങ്ങൾക്ക് വേണ്ടി കൂടെ നിൽക്കുന്നവനാണ് നല്ല പുരുഷൻ.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these