വൈക്കം പനമ്പുകാട് സ്വദേശി ശ്രുതി സിത്താര മിസ്സ് ട്രാൻസ് ഗ്ലോബൽ 2021 ലോകസുന്ദരിപ്പട്ടം അണിഞ്ഞ് ലോകം മുഴുവൻ ഉള്ള ഇന്ത്യക്കാരുടെ അഭിമാനമായി. വിവിധ റൗണ്ടുകളിലേക്കുള്ള ഫോട്ടോകളും വീഡിയോകളും അയച്ചു നൽകി എട്ടുമാസത്തോളം നീണ്ടു നിന്ന മത്സ്യങ്ങൾക്ക് ഒടുവിലാണ് വിജയിയെ പ്രഖ്യാപിച്ചത്. മോഡലിങ്ങിലും അഭിനയത്തിനും കഴിവുകൾ തെളിയിച്ച ശ്രുതി സാമൂഹികനീതി വകുപ്പിൽ പ്രൊജക്റ്റ് അസിസ്റ്റന്റ് ആയി ജോലി നോക്കിയിരുന്നു. സംസ്ഥാന സർക്കാർ വകുപ്പിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ തൊഴിൽ ലഭിക്കുന്ന ആദ്യം നാലുപേരിൽ ഒരാൾ കൂടിയാണ് ശ്രുതി. വിജയ് ആയിട്ടും നിറത്തെയും രൂപത്തെയും സാമൂഹിക മാധ്യമങ്ങൾ അടക്കം നിരവധി കളിയാക്കലുകൾ നേരിട്ടു.
വടവാതൂർ ജവഹർ നവോദയ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും. പിന്നീട് എറണാകുളം സെന്റ് ആൽബർട്സ് കോളേജിൽ ബികോം ബിരുദം പൂർത്തിയാക്കി. ഈ വിജയം തന്റെ അമ്മയ്ക്കും താൻ വിജയിക്കണം എന്ന് ഏറ്റവുമധികം ആഗ്രഹിച്ച തങ്ങളെ വിട്ടുപിരിഞ്ഞ അനന്യയകും സമർപ്പിക്കുന്നതായി ശ്രുതി പറഞ്ഞു. അവഗണനകളെയും അവഹേളനങ്ങളെയഒക്കെ അതിജീവിച്ച് ഇന്ത്യയുടെ അഭിമാനമായി മാറി ശ്രുതി.ട്രാൻസ് സമത്വത്തിനു വേണ്ടി പോരാടകയും അടിച്ചു പുറം പൊളിച്ചിരുന്നവരെ കൊണ്ടും കളിയാക്കിയവരെ കൊണ്ടും എല്ലാം ഇപ്പോ കൈയടിപ്പിക്കാൻ സാധിച്ചു ഈ സുന്ദരിക്ക്.ആൺ-ഉടലിൽ നിന്നും പെണ്ണു ഉടലിലെക്കുള്ള യാത്രയാണ് തന്നെ ജീവിതത്തിൽ ആദ്യത്തെ കയ്പുനിറഞ്ഞ തീരുമാനം. നാളിതുവരെ കേട്ട പരിഹാസങ്ങളും കുത്തുവാക്കുകളും വേദനിപ്പിച്ച വിധിയും ഒക്കെ അകലെയോ നാണിച്ചു മറഞ്ഞു നിൽക്കുന്നു എന്ന് ശ്രുതി പറയുന്നു.
ട്രാൻസ് ജെൻഡർ ആയ ഞങ്ങൾ മത്സരിച്ചാൽ ശരിയാകില്ലെന്ന് പല സ്ഥലങ്ങളിൽ നിന്നും പറയുന്നത് കേട്ട് വേദനിച്ചിട്ടുണ്ട് നാണം കേട്ടിട്ടുണ്ട്. മിസ് ട്രാൻസ് ഗ്ലോബൽ 2021എന്ന സ്വപ്ന വേദിയിൽ എത്താൻ ഒത്തിരി പരിശ്രമിച്ചിട്ടുണ്ട് ഒരുപാട് കുത്തുവാക്കുകളും നാണം കെടുത്തലുകളും അനുഭവിച്ചിട്ടുണ്ട് എന്ന് ശ്രുതി പറയുന്നു. എല്ലാ റൗണ്ടുകളും നന്നായി പെർഫോം ചെയ്തു ഒടുവിൽ കാത്തിരുന്ന നിമിഷം വിജയിയായി എന്റെ പേര് അനൗൺസ് ചെയ്ത നിമിഷം സ്വർഗം കിട്ടിയ സന്തോഷമായിരുന്നു. പെൺകുട്ടികളുടെ വസ്ത്രം ഇടാനും അവരെ പോലെ നടക്കാക്കാനും എനിക്കിഷ്ടമാണ്. എന്നാൽ മറ്റുള്ളവരുടെ കളിയാക്കൽ ഭയന്ന് ഞാൻ ആൺകുട്ടിയായി അഭിനയിച്ചു. ബികോം പഠനത്തിനായി കൊച്ചിയിലെ സെന്റ് ആൽബർട്സ് കോളേജിൽ എത്തിയപ്പോഴാണ് ആദ്യമായി ട്രാൻസ് സ്ത്രീകളെയും പുരുഷന്മാരും കാണുന്നതും പരിചയപ്പെടുന്നതും എന്ന ശ്രുതി തന്റെ പഴയകാലം ഓർത്തെടുക്കുന്നു. വീട്ടുകാർ പൂർണ്ണ പിന്തുണ നൽകിയെന്നും അച്ഛനും അമ്മയും തന്റെ വ്യക്തിത്വത്തെ അംഗീകരിച്ചതാണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ പുരസ്കാരം.
പുരോഗമന വാദം പറഞ്ഞുനടക്കുനവർ പോലും ഈ നേട്ടത്തെ എന്തുകൊണ്ട് ചെറുതായി കാണുന്നു. തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തി ജീവിച്ചു തുടങ്ങുമ്പോൾ ഒരു അർഹതയുമില്ലത്ത ആളുകൾ അവരെ കുറ്റം പറയുന്നതും എന്തിനാണ്. നാമോരോരുത്തരും മാറേണ്ടിയിരിക്കുന്നു മനുഷ്യനെ മനസ്സിലാക്കുന്ന കാര്യത്തിൽ അംഗീകരിക്കുന്ന കാര്യത്തിൽ ബഹുമാനിക്കുന്ന കാര്യത്തിൽ. എല്ലാവർക്കും അവന്റെ സ്വാതന്ത്ര്യത്തിൽ ജീവിക്കാനുള്ള അവകാശം നമ്മുടെ നാട്ടിലുണ്ട് അവരെ അവരുടെ ജീവിതം ജീവിച്ചു തീർക്കാൻ അനുവദിച്ചാൽ മതി അവരുടെ ഇഷ്ടങ്ങൾ നമ്മുക്ക് എങ്ങനെയാണ് ദ്രോഹം ആകുനത് എന്ന് ഇതുവരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. നല്ല നാളുകൾ ഇനിയും പിറക്കട്ടെ.