അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം കണ്ടു തൊഴുത്തിൽ കഴിഞ്ഞ് ഒരമ്മ

വാർദ്ധക്യത്തിലേക്ക് ഒരിക്കൽ പോലും നോക്കാൻ ഇഷ്ടപ്പെടാത്തവരാണ് യുവതലമുറ. അതുകൊണ്ടുതന്നെയാണ് വൃദ്ധസദനങ്ങൾ ഇന്ന് പെറ്റുപെരുകിയത്.വാർദ്ധക്യം നമ്മളറിയാതെ നമ്മളെ കീഴ്പ്പെടുത്തും എന്ന സത്യം തിരിച്ചറിയണം. വയോധികരോടുള്ള അവഗണന ഭൂരിപക്ഷം ആളുകളിലും കാണാറുണ്ട്. ആധുനിക മനുഷ്യൻ പല മൂല്യങ്ങളും മറക്കുന്നതിന് ഇടയിൽ ഇതുപോലുള്ള വാർദ്ധക്യത്തിൽ പൊറുതിമുട്ടുന്ന ആളുകളെയും പരിഗണിക്കാതെ ഇരിക്കുന്നത് വിഷമകരമായ ഒരു അവസ്ഥയാണ്. അവഗണനയിൽ അത് പെടുന്നവർ അതിനെ ചെറുത്ത് തോൽപ്പിക്കാൻ ആകാതെ ഒറ്റപെടലിന്റെ ലോകത്തിൽ ബുദ്ധിമുട്ടുന്നു.

ഒരു നന്മയുടെ കഥയാണ് ശാരദാമ്മ എന്ന് അമ്മയ്ക്ക് വീട് സമ്മാനിച്ച ചില ആളുകളുടെ മനസ്സിന്റെ കഥയാണ്. പഞ്ചായത്ത് അംഗവും ,നഗരൂർ ജനമൈത്രി പോലീസും, പോലീസ് അസോസിയേഷനും ചേർന്ന് നിർധനയായ ഒരു വൃദ്ധക്കും മക്കൾക്കും സ്വപ്നതുല്യമായ ഒരു വീട് സമ്മാനിച്ചു. മുപ്പതിലേറെ ആടുകളുമായി തൊഴുതു പോലൊരു വീട്ടിൽ ജീവിതം മുരടിച്ചു ജീവിക്കുന്ന ഒരു വൃദ്ധക്കാണ് ഇവർ താങ്ങായത്. സ്വന്തം വീട്ടിൽ ഒരു രാത്രിയെങ്കിലും സുഖമായി കിടന്നുറങ്ങുനത് ആയിരുന്നു ശാരദാമ്മയുടെ വലിയ ആഗ്രഹം. 2007 മുതലാണ് ഒരു ടാർപായ വലിച്ചു കെട്ടിയ വീട് എന്നു പറയാൻ സാധിക്കാത്ത ഒരു കൂരയ്ക്കു കീഴിൽ ഈ വൃദ്ധയും മകളും ജീവിക്കുന്നു. കാണാത്ത എന്റെ സഹോദരങ്ങൾ എനിക്കുവേണ്ടി ഇറങ്ങി ഇങ്ങനെ ഒരു ആഗ്രഹം സാധിച്ചു തന്നു എന്ന് കണ്ണീരോടെ ശാരദാമ്മ പറയുന്നു. പുളിമാത്ത് പഞ്ചായത്ത് ശീല കുമാരി അതുപോലെതന്നെ പോലീസ് അസോസിയേഷൻ എന്നിവരുടെ സഹായത്തിലൂടെ ശാരദാമ്മ ഇന്ന് സ്വന്തം ഭവനത്തിൽ സുരക്ഷയുടെ വേലി തീർക്കുനത്.

പ്രീഡിഗ്രിയും ടൈപ്പ് റേറ്റും പാസായ 44 വയസ്സുള്ള അവിവാഹിതയായ മകളോടൊപ്പം ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു വീട്ടിൽ മഴ പെയ്താൽ മാനം നോക്കി ശപിക്കുന്ന ഒരു വയോധികയുടെ ജീവിതം ഏവരെയും കരളലിയിപ്പിക്കും. 3 സെന്റ് ഭൂമിയിൽ മൺകട്ട കൊണ്ട് ഭാഗികമായി നിർമ്മിച്ച ഏതുസമയവും വീണു പോകാവുന്ന ഒരു കൊച്ചു വീടാണ് അമ്മയ്ക്ക് ഉണ്ടായിരുന്നത്. അടച്ചുറപ്പുള്ള ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ടി ആടുവളർത്തലിലൂടെ വരുമാനം കണ്ടെത്തുകയായിരുന്നു ശാരദാമ്മ. പക്ഷേ ആട് പെറ്റുപെരുകി മുപ്പതിൽപരം ആടുകൾ വീടിന്റെ അകം മുഴുവൻ നിറഞ്ഞതോടെ ആടുകൂട്ടത്തോടെ ഒപ്പം താഴെ കിടന്നുറങ്ങാൻ സാധിക്കാതെ കസേരയിൽ ഇരുന്നുറങ്ങുന്ന ശാരദാമ്മയുടെയും മകളുടെയും അവസ്ഥ കണ്ണീരോടെ അല്ലാതെ കണ്ടു നിൽക്കാൻ സാധിക്കില്ല.

23 വർഷങ്ങൾക്കു മുമ്പ് സർക്കാർ ഭവന പദ്ധതിയിലൂടെ നിർമിച്ചുനൽകിയ വീട് അതുകൊണ്ടുതന്നെ പുതിയ ഭവനപദ്ധതിയിൽ ഒന്നും ഇടം നേടാനും ആയില്ല. കാൽനട പോലും ദുഷ്കരമായ ഒറ്റപ്പെട്ട ഒരു പ്രദേശത്ത് വഴി സൗകര്യം പോലും ഇല്ലാതെയാണ് അവർ ഇത്രയും കാലം ജീവിച്ചിരുന്നത്. വഴി സൗകര്യം ഇല്ലാത്തതുകൊണ്ട് തന്നെ അവർക്ക് സർക്കാർ നൽകിയ ഭവന പദ്ധതിയുടെ പണം കൊണ്ട് ഭവനം നിർമിക്കാനും സാധിച്ചില്ല. വാർഡ് മെമ്പറായ ശീല കുമാരിയുടെയും സഹോദരിയായ ഡോക്ടർ ജയകുമാരിയുടെയും സഹകരണത്തോടെ ഒരു വീടിന് ആയുള്ള പരിശ്രമം തുടങ്ങി പക്ഷേ വഴി സൗകര്യം ഇല്ലാത്തതുകൊണ്ട് അതും അവർക്ക് ബുദ്ധിമുട്ടായി. ഒടുവിൽ ശാരദാമ്മക്ക് വീട് ഒരുക്കുവാൻ പഞ്ചായത്ത് മെമ്പറും പോലീസും ചേർന്ന് വീട് നിർമ്മാണം ഏറ്റെടുക്കുകയായിരുന്നു. പൂർത്തിയായ വീടിന്റെ താക്കോൽ റൂറൽ എസ് പി കൈമാറുകയും ചെയ്തു. ഇനിയെങ്കിലും സുരക്ഷിത്തിന്റെയും സമാധാനത്തിന്റെയും നല്ലൊരു നാളുകൾ നമുക്കും നേരാം.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these