വിവാഹ വേഷത്തിൽ വധുവും വരനും ചുറ്റും ഒരാൾക്കൂട്ടം.

ഉച്ചസമയത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രണ്ട് അതിഥികൾ എത്തിയത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആ കാഴ്ച കണ്ട് അമ്പരന്നു പോയി. വിവാഹ വേഷത്തിൽ വരനും വധുവും ചുറ്റും കുറച്ച് ആളുകളും പിന്നീട് എന്താണ് കാര്യം എന്ന് അറിഞ്ഞതിനുശേഷം രണ്ടുപേർക്കും കയ്യടികളോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് സാക്ഷ്യംവഹിച്ചത്. വിവാഹദിവസം പോത്തൻകോട് പേരതള ശ്രീജേഷ് ഭവനിൽ രാജശേഖരൻ നായരുടെയും ശ്രീല്തയുടെയും മകൻ ആർ ശ്രീജേഷ് കുമാർ പതിവുപോലെ നടത്തിയിരുന്ന പൊതിച്ചോർ വിതരണം മുടക്കിയില്ല.

പാവപ്പെട്ട രോഗികൾക്ക് ഭക്ഷണ വിതരണത്തിന് രാജേഷിന് കൂട്ടായി അശ്വതിയും മണ്ഡപത്തിൽ വച്ച് വിവാഹ ചടങ്ങുകൾക്കും താലികെട്ടിനും ശേഷം വധുവരന്മാർ നേരെ പോയത് പാവപ്പെട്ട രോഗികൾക്ക് താങ്ങും തണലും അവനാണ്. സൗജന്യ പൊതിച്ചോർ വിതരണം മെഡിക്കൽ കോളേജിൽ വരുന്ന രോഗികൾക്കും മാത്രമല്ല അവരുടെ കൂടെ വരുന്ന ആളുകൾക്കും പൊതിച്ചോറ് നൽകുന്നുണ്ട്. അന്നേ ദിവസത്തെ സൗജന്യ പൊതിച്ചോറ് വിതരണം ഏറെയും ഇവരുടെ നേതൃത്വത്തിലായിരുന്നു. പൊതിച്ചോർ വിതരണം കഴിഞ്ഞതിനുശേഷം തിരിച്ചു മണ്ഡപത്തിൽ എത്തിയിട്ട് ആണ് ബാക്കിയുള്ള ചടങ്ങുകൾ അവർ പൂർത്തീകരിച്ചത്. ഡിവൈഎഫ്ഐ കമ്മിറ്റി അംഗവുമായ ശ്രീജേഷ് ഹൃദയ പൂർവ്വം പദ്ധതിയിലൂടെ പൊതിച്ചോർ ശേഖരിക്കുനത്തിലും മുന്നിൽ തന്നെ ഉണ്ടാകുറുണ്ട്.

ഒരു നേരത്തെ ഭക്ഷണം വാങ്ങിക്കഴിക്കാൻ ബുദ്ധിമുട്ടുന്ന പല ആളുകളും നമ്മുടെ ഇടയിൽ ഉണ്ട്. അവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുവാൻ സാധിക്കുന്നത് തന്നെ നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങളിൽ ഒന്നാണ്. ഭക്ഷണം നൽകുന്ന ഒരുപാട് ആളുകൾ നമ്മുടെ ഉണ്ടാവാറുണ്ട്. പല ആളുകളെയും നമ്മൾ തിരിച്ചറിയാതെ പോകുന്നതും സഹായം ചെയ്യുന്നത് ആരും അറിയാതിരിക്കാൻ ശ്രമിക്കുന്നവരും നമ്മുടെ ഇടയിൽ ധാരാളമുണ്ട്. വിശപ്പുമാറി അവരുടെ മുഖത്ത് തെളിയുന്ന പുഞ്ചിരിയിൽ ലഭിക്കുന്നത് സ്വർഗം കിട്ടിയ ഒരു അനുഭൂതി തന്നെയായിരിക്കും. അങ്ങനെയുള്ള ഒരുപാട് ചെറുപ്പക്കാർ നമ്മുടെ ഇടയിൽ ഉണ്ട് ഇനിയും അങ്ങനെയുള്ള ചെറുപ്പക്കാർ സമൂഹത്തിലേക്ക് കടന്നുവരണമെനും നമ്മളെ കൊണ്ട് ആവുന്ന തരത്തിൽ സഹായം മറ്റുള്ളവർക്ക് ചെയ്യാൻ ശ്രമിക്കണം.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these