നമ്മൾ ഓരോരുത്തരുടെയും ഏറ്റവും ആധികാരിക രേഖകളിൽ ഒന്നാണ് പാസ്പോർട്ട്. 18 വയസ്സിനുശേഷം പാസ്പോർട്ട് എടുക്കുക എന്ന് പറയുന്നത് തന്നെ ആവേശകരമായ ഒരു കാര്യമാണ് നമ്മൾ വിദേശത്ത് പോകുന്നുണ്ടോ ഇല്ലയോ എന്നൊന്നും ഇല്ല പക്ഷേ പാസ്പോർട്ട് എടുക്കേണ്ടത് നിർബന്ധം ഉള്ള പോലെ. കല്യാണം കഴിഞ്ഞതിനു ശേഷം ഭാര്യ ഭർത്താവിന്റെ പേര് പാസ്പോർട്ടിലോ മറ്റു പ്രധാന രേഖകളിലോ ചേർത്താൽ ചിലപ്പോൾ കയ്പുനിറഞ്ഞ അനുഭവം ഉണ്ടാകും. പത്രത്തിൽ ഒരു അനുഭവം ഉണ്ടായി എന്ന് പറയുന്ന വൈറൽ കുറുപ്പാണ്.
പെൺകുട്ടികൾ കല്യാണം കഴിഞ്ഞു കഴിഞ്ഞാൽ സ്നേഹത്തിന്റെ പേരിൽ പാസ്പോർട്ട് പോലുള്ള ആധികാരിക രേഖകളിൽ സ്വന്തം പേരിനോടൊപ്പം ഭർത്താവിന്റെ പേര് കൂടി ചേർക്കേണ്ട കാര്യമില്ല. നിങ്ങൾ നിങ്ങളുടെ എസ്എസ്എൽസി ബുക്കിൽ എന്തു പേരാണ് നൽകിയിരിക്കുന്നത് അതുപോലെ തന്നെയാണ് പാസ്പോർട്ടിൽ കൊടുക്കേണ്ടത്. ഒരു ഉദാഹരണം ഇവിടെ പറയാം സാറാ ക്ലീറ്റസ് എന്നാണ് എസ്എസ്എൽസി ബുക്കിൽ എന്ന് കരുതുക. നിങ്ങൾ കല്യാണം കഴിക്കാൻ പോകുന്ന ആളുടെ പേര് മനു ജോസഫ് എന്ന് കരുതുക. പാസ്പോർട്ട് നിങ്ങൾ എടുത്തിട്ടില്ലെങ്കിൽ ഒരു കാരണവശാലും സാറാ മനു എന്ന് എഴുതി കൊടുക്കരുത്. നിയമപരമായി സാറ മനു നിങ്ങളുടെ പേരല്ല.മനു ജോസഫ് വിവാഹം ചെയ്തത് സാറാ മനുവിനെ അല്ല സാറ ക്ലീറ്റസ്നെയാണ്. നിയമപരമായി അതാണ് നിങ്ങളുടെ പേര്. ഐഡന്റിറ്റി എന്ന് ഒന്ന് തന്നെയാവണം.
നിങ്ങൾക്ക് ഒരു കാര്യം ചെയ്യാം സാറാ ക്ലീറ്റസ് മനു ജോസഫിന്റെ ഭാര്യയാണെന്ന് മാത്രം കൊടുക്കാൻ സാധിക്കും പാസ്പോർട്ടിൽ അങ്ങനെ ഒരു കോളം തന്നെ ഉണ്ട്. കല്യാണം കഴിഞ്ഞ് എടുക്കുന്ന എല്ലാ ആധികാരിക രേഖകളിലും ആളുകൾ ചെയ്യുന്ന ഒരു വലിയ തെറ്റാണ് ഇതുപോലെത്തെ. വിവാഹ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ആധാർ കാർഡ് തുടങ്ങി എല്ലാത്തിനും ഭർത്താവിന്റെ പേര് വെച്ച് കൊടുക്കേണ്ട കാര്യമൊന്നുമില്ല. ഭർത്താവിന്റെ പേര് ഭാര്യയുടെ പേരിന്റെ കൂടെ കൊടുക്കണമെന്ന് നിയമമൊന്നുമില്ലല്ലോ. അങ്ങനെ മാറ്റി കഴിയുമ്പോൾ തന്നെ ഓരോ ആവശ്യങ്ങൾക്ക് സർട്ടിഫിക്കറ്റ് പാസ്പോർട്ട് ആധാർകാർഡ് പോലത്തെ രേഖകൾ കൊടുക്കുമ്പോൾ പേരുകൾ ഒരുപോലെ അല്ലെങ്കിൽ ഒറ്റ കാര്യമേ വകുപ്പിൽനിന്നും അല്ലെങ്കിൽ മറ്റു ഓഫീസുകളിൽനിന്നും ഉണ്ടാകും പേരെല്ലാം ഒന്നാക്കി കൊണ്ടുവരാൻ പറയും അല്ലെങ്കിൽ റിജക്റ്റ് ചെയ്യും. ഇനി നിയമപരമായി ഭർത്താവുമായി പിരിയുകയോ മറ്റോ ചെയ്താൽ നിങ്ങൾ പേര് മാറ്റാൻ വീണ്ടും ഓടേണ്ടി വരും. ഭർത്താവിനോട് സ്നേഹം ഒക്കെ ആയിക്കോളു വേണെങ്കിൽ നിങ്ങൾ അതുകൊണ്ട് പറയുമ്പോൾ ഭർത്താവിന്റെ പേര് കൂട്ടി പറഞ്ഞോളൂ.രേഖകൾ ആവശ്യമുള്ള വകുപ്പുകളിൽ പോകുമ്പോൾ നിങ്ങളുടെ യഥാർത്ഥ പേര് മാത്രം നൽകുക.
ചില കാര്യങ്ങൾക്ക് ധാരാളം ഓഫീസിൽ കയറി ഇറങ്ങേണ്ടി വരും. സ്നേഹത്തിന്റെ പേരിലും മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന പേരിലും ഭർത്താവിന്റെ പേര് നിങ്ങളുടെ പേരുമായി ഒരിക്കലും ചേർക്കരുത് ചേർത്താൽ നിങ്ങൾക്ക് ഭാവിയിൽ ദോഷമാണ് ഉണ്ടാവുക. അതുകൊണ്ട് ആലോചിച്ചിട്ട് മാത്രമേ ആധികാരിക രേഖകളിൽ പേര് കൊടുക്കാൻ പാടുള്ളൂ.