അമ്മമാരില്ലാതെ വളരേണ്ട ഒരു അവസ്ഥ നിങ്ങൾ ആലോചിച്ചിട്ടുണ്ടോ പ്രത്യേകിച്ചും പെൺകുട്ടികൾ പല സന്ദർഭങ്ങളിലും പെൺകുട്ടികളുടെ ജീവിതത്തിന്റെ വഴികാട്ടിയായി അമ്മമാർ കൂടിയേതീരൂ. കൈ കുഞ്ഞായിരുന്ന തന്നെ ഉപേക്ഷിച്ചു പോയ അമ്മയെയും പിന്നീട് തന്നെ വളർത്തിയ അച്ഛനെയും കുറിച്ച് ഒരു യുവതിയുടെ കുറിപ്പാണ്. ഒരുപാട് തവണ ആലോചിച്ചു എഴുതണമോ വേണ്ടയോ എന്ന് എന്റെ ജീവിതത്തിൽ നടന്നത് എന്തെന്ന് കുറച്ചുപേരെങ്കിലും അറിയണമെന്ന ആഗ്രഹം അതുകൊണ്ടാണ് ഇപ്രകാരം ഒരു കുറിപ്പ് എഴുതാൻ എന്നെ പ്രേരിപ്പിച്ചത്.
ഞാൻ വളരെ ചെറിയ കുട്ടി ആയിരുന്നപ്പോൾ കൃത്യമായി പറഞ്ഞാൽ വെറും 8 മാസം പ്രായമുള്ളപ്പോൾ അമ്മ എന്നെയേയും അച്ഛനെയും ഉപേക്ഷിച്ച് പോകുന്നത് തീർത്തും ചെറുതായിരുന്ന കുഞ്ഞിനെ വിട്ടുപോകരുത് എന്ന് അച്ഛൻ അമ്മയുടെ കാലുപിടിച്ചു പറഞ്ഞു എന്നാൽ അതിലൊന്നും അമ്മയുടെ മനസ്സ് അലിഞ്ഞില്ല എന്ന് മാത്രമല്ല കുഞ്ഞായിരുന്ന എന്നെ ഉപേക്ഷിക്കാനും അമ്മ മടിച്ചില്ല. പിന്നീട് അച്ഛനും അച്ഛന്റെ ചേച്ചിയും ആണ് തന്നെ വളർത്തിയതും പഠിപ്പിച്ചതും അച്ഛന്റെ ചേച്ചിയെ അമ്മ എന്നായിരുന്നു വിളിച്ചിരുന്നത്. പക്ഷേ പല സുഹൃത്തുക്കളും അത് നിന്റെ അമ്മയല്ല എന്ന് പറഞ്ഞു കളിയാക്കാറുണ്ട് ആയിരുന്നു. അന്ന് കുട്ടിയായിരുന്ന എനിക്ക് ഒരുപാട് സങ്കടം വരാറുണ്ടായിരുന്നു പൊട്ടിക്കരയാറുമുണ്ടായിരുന്നു. അപ്പോഴൊക്കെ ആശ്വസിപ്പിച്ചുകൊണ്ട് അച്ഛന്റെ സഹോദരി പറയുമായിരുന്നു ഞാനാണ് നിന്റെ അമ്മ എന്ന്.
മറ്റൊരു വിവാഹം കഴിച്ചാൽ കുഞ്ഞിന്റെ ഭാവി എന്താകും എന്ന് വിചാരിച്ചു അച്ഛൻ പുനർവിവാഹം കഴിക്കാൻ തയ്യാറായില്ല. തന്റെ മോളാണ് ജീവനും ജീവിതവുമെന്ന് അച്ഛൻ തീരുമാനിച്ചു. ജീവിതത്തിലെ ഓരോ ഘട്ടത്തിലും ഒരു അച്ഛനായും അമ്മയായും എന്റെ അച്ഛൻ കൂടെ നിന്നു അമ്മമാർ പെൺകുട്ടികൾക്ക് പറഞ്ഞു കൊടുക്കാറുള്ള ആർത്തവ കാര്യങ്ങൾ പോലും അച്ഛനാണ് പറഞ്ഞുതന്നത്. ആദ്യമായി ആർത്തവം ഉണ്ടായ സമയത്ത് എന്നെ ചേർത്തുനിർത്താനും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിതരാനും അച്ഛനെ ഉണ്ടായിരുന്നുള്ളൂ. എന്തിനാണ് നമ്മളെ രണ്ടുപേരെയും ഉപേക്ഷിച്ച് അമ്മ പോയതെന്ന് അച്ഛനോട് ഒരുതവണ ചോദിച്ചു. അച്ഛൻ പറഞ്ഞത് ഇപ്രകാരമാണ് നമ്മളോട് ഒന്നിച്ച് ജീവിക്കാൻ അമ്മയ്ക്ക് താൽപര്യമുണ്ടായിരുന്നില്ല എട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിക്കരുതെന്ന് പറഞ്ഞു കാലു പിടിച്ചെങ്കിലും ഞാൻ വീട്ടിൽ നിന്നും വന്നപ്പോൾ കൊണ്ടുവന്നതല്ല കുഞ്ഞിനെ എന്ന് പറഞ്ഞു ഇവിടെ വന്നതിനു ശേഷമാണ് അത് ഉണ്ടായത് അതുകൊണ്ട് അത് നിങ്ങളുടേതാണ് നിങ്ങളാണ് നോക്കേണ്ടത് എന്നായിരുന്നു മറുപടി പിന്നീട് താൻ ഒന്നും പറഞ്ഞില്ല എന്ന് അച്ഛൻ ഓർത്തെടുക്കുന്നു.
21 വയസ്സ് ആയപ്പോൾ ഉപേക്ഷിച്ചുപോയ അമ്മയെ കാണണമെന്ന് വാശി തോന്നി ഒരുപാട് നാളത്തെ പ്രയത്നം കൊണ്ട് ഞാൻ അമ്മയെ കണ്ടെത്തുകയും കാണണം എന്നുള്ള മെസ്സേജ് അയക്കുകയും ചെയ്തു. അമ്മ കാണാം എന്ന് സമ്മതിച്ചു. അമ്മ എന്നെ കാണാൻ വന്നു കൂടെ രണ്ട് കുട്ടികളും ഉണ്ടായിരുന്നു ആ കൂടിക്കാഴ്ച എന്നെ ശരിക്കും തളർത്തി ഞാൻ അവരുടെ മകളാണെന്ന് തോന്നിക്കുന്ന ഒരു ചോദ്യവും ഉത്തരവും അല്ല എനിക്ക് കിട്ടിയത്. ഈ കഴിഞ്ഞ ദിവസം എന്റെ വിവാഹം ആയിരുന്നു വിവാഹവേളയിൽ നിറകണ്ണുകളോടെ അച്ഛൻ പറഞ്ഞു ഒരു പെൺകുട്ടി ആയതുകൊണ്ട് ഇവളെ ഒറ്റയ്ക്ക് വളർത്താൻ സാധിക്കില്ല എന്നായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞിരുന്നത് അതുകൊണ്ട് മറ്റൊരു വിവാഹം കഴിക്കണം എന്ന് പലരും പറഞ്ഞു. പക്ഷേ ഞാൻ അതിനു തയ്യാറാകാത്തത് എന്റെ മകൾ എനിക്ക് ജീവൻ ആയതുകൊണ്ടാണ് എനിക്ക് ഒരു അച്ഛനും അമ്മയും ആകാൻ സാധിക്കും എന്ന് തെളിയിക്കാൻ വേണ്ടി ആയിരുന്നു. എനിക്ക് വേണമെങ്കിൽ എന്റെ ജീവിതം നല്ലൊരു നിലയിൽ എത്തിക്കാമായിരുന്നു പക്ഷേ എനിക്ക് വലുത് എന്റെ ജീവനായ മകൾ ആയിരുന്നു. ഇതൊക്കെ കേൾക്കുമ്പോൾ ഏതൊരു മകൾക്കും തന്റെ സൂപ്പർഹീറോ ആയ അച്ഛനെക്കുറിച്ച് എത്രത്തോളം പറഞ്ഞാലും മതിയാകില്ല. ഞാൻ ജീവിതത്തിൽ എന്തെങ്കിലും ആയി തീർന്നിട്ടുണ്ടെങ്കിൽ അത് എന്റെ അച്ഛന്റെ സഹനത്തിന്റെയുണ് സ്നേഹത്തിന്റെയും കഴിവാണ് ഞാൻ ഈ ലോകത്തെ ഏറെ സ്നേഹിക്കുന്നതും എന്റെ അച്ഛനെയാണ്. അതെ എന്റെ അച്ഛനാണ് എന്റെ സൂപ്പർഹീറോ എന്ന് പറഞ്ഞുകൊണ്ടാണ് കുറുപ്പ് അവസാനിക്കുന്നത്.