95 വയസ്സുള്ള കല്യാണി അമ്മയ്ക്ക് തണലാകുന്നത് 65 വയസ്സ് പിന്നിട്ട അർബുദബാധയായാ തങ്കയാണ് കോഴിക്കോടാണ് രക്ത ബന്ധത്തിന്റെ അത്യപൂർവ്വ കാഴ്ചയുള്ളത്. അമ്മയെ നോക്കുവാനും സഹോദരിമാരെ കെട്ടിച്ചുവിടാനും തങ്ക തന്റെ ജീവിതം തന്നെ മാറ്റിവെച്ചു. താഴെയുള്ള അനിയത്തിമാർ വിവാഹിതരായി പോകുമ്പോഴും തങ്ക അമ്മയുടെ കൂടെ ആയിരുന്നു. പക്ഷേ ആരോടും പരിഭവമില്ല തന്റെ ജീവിതം അമ്മയ്ക്ക് വേണ്ടി ഒഴിഞ്ഞു വച്ചതാണ്. കഴിഞ്ഞ രണ്ടു വർഷത്തിലധികമായി എഴുനേക്കാൻ സാധിക്കാത്ത വിധത്തിലാണ് കല്യാണിയമ്മ.
പക്ഷേ ദുരിതം അവിടെയും കൊണ്ട് തീർന്നില്ല അമ്മക്ക് തണലായി ഇരിക്കുന്ന സമയത്താണ് തങ്കക്ക് സ്തനാർബുദം വില്ലനായി വന്നത് പക്ഷേ അവിടെ തളർന്നുപോകാതെ ആരോടും പരിഭവം പെടാതെ അമ്മയ്ക്കുവേണ്ടി എല്ലാം ചെയ്യുന്നുണ്ട് തങ്ക. വേദന തുടങ്ങിയ സമയത്ത് മെഡിക്കൽ കോളേജിൽ കൊണ്ടുപോയി കാണിച്ചിരുന്നു 2018 ജനുവരിയിൽ ഓപ്പറേഷൻ കഴിഞ്ഞു ഓപ്പറേഷൻന്റെ മുന്നോടിയായി എട്ട് കീമോ പതിനഞ്ചോളം റേഡിയേഷനും ചെയ്ത് മുഴ ചുരുക്കി അതിനുശേഷമാണ് ഓപ്പറേഷൻ നടത്തിയത്. പഞ്ചായത്താണ് വീട് വച്ച് നൽകിയത് നാട്ടുകാരുടെ കൂട്ടായ്മയായുടെ ഫലം കൊണ്ട് ബിരിയാണി ചലഞ്ച്ലൂടെ ഇവർക്ക് വീട്ടിൽ വൈദ്യുതി എത്തിച്ചു കൊടുത്തു. ഇനി തറയും തേപ്പും ബാക്കിയുണ്ട് സുമനസ്സുകൾ കനിഞ്ഞാൽ അതിനും വഴിതെളിയും. തണലിന്റെ സാരഥികൾ ഇതിനുവേണ്ടി ഇപ്പോഴും പരിശ്രമിക്കുന്നു.
അമ്മ കിടന്ന കിടപ്പിൽ ആയിട്ട് രണ്ടുവർഷം 2004 തൊട്ടേ അമ്മയ്ക്ക് അസുഖങ്ങളുണ്ട്. ആദ്യം എല്ലുതേയ്മാനം തുടങ്ങി. എല്ല് തേയ്മാനത്തിന് മെഡിക്കൽകോളേജിൽ കാണിക്കുന്നുണ്ടെങ്കിലും കുറച്ചുനാളായി സോഡിയം കുറവാണ്. മെഡിക്കൽ കോളേജിൽ നിന്ന് അതിനുശേഷമാണ് പറഞ്ഞത് നിങ്ങൾ ഇത്രദൂരം ഇവിടെ കൊണ്ടുവരേണ്ട അടുത്തുള്ള എവിടെയെങ്കിലും കാണിച്ചാൽ മതി ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല എന്ന്. സഹോദരിമാർ എല്ലാം എന്നെക്കാളും താഴെയുള്ളവരാണ് കല്യാണം കഴിച്ചു പോയാൽ അവർ എന്ത് ചെയ്യും എന്ന് അറിയില്ല അതുകൊണ്ടാണ് താഴെയുള്ളവരെ കല്യാണം കഴിപ്പിച്ച് വിട്ടത്. അച്ഛൻ മരിക്കുന്നത് രണ്ടായിരത്തിലാണ് 2014ലാണ് ഏറ്റവും ഇളയ സഹോദരിയെ കല്യാണം കഴിപ്പിച്ചു വിട്ടത് അതിനുശേഷം അമ്മയും ഞാനും ഒറ്റയ്ക്കാണ് ഈ വീട്ടിൽ എന്ന് തങ്ക പറയുന്നു.
ബിരിയാണി ചലഞ്ച്ലൂടെ വയറിങ് നടത്തി വൈദ്യുതിയും ഇവിടെ എത്തിച്ചുകൊടുത്തെങ്കിലും അവരുടെ ജീവിതം ദുസ്സഹം ആണെന്ന് നേരിട്ട് കണ്ടതിനെ തുടർന്ന് അത് പോരാ എന്നുള്ള തീരുമാനത്തിന് പുറത്താണ് ബാക്കിയുള്ള കാര്യങ്ങൾ ചെയ്യാൻ വേണ്ടി പരിശ്രമിക്കുന്നത് എന്ന് പഞ്ചായത്തതും തണൽ സാരഥികളും പറയുന്നു. വയ്യായ്കമക്കൾക്കിടയിലും സ്വന്തം ആരോഗ്യവും മറന്നു അമ്മയെ നോക്കുന്ന ഈ മകളോട് ഒരു ചോദ്യം ചോദിച്ചു. പ്രായമായ ആളുകളെ നോക്കുവാൻ പൈസ കൊടുത്ത് ആളെ നിർത്തുകയോ വൃദ്ധസദനങ്ങളിൽ കൊണ്ട് ആക്കുകയോ ചെയ്യാറുണ്ടല്ലോ. ചോദ്യം പൂർത്തിയാക്കുന്നതിനു മുൻപേ തങ്കയുടെ മറുപടി വന്നു “അതൊന്നും വേണ്ട ഞാനുണ്ട് “.
ഐപ്പ് വള്ളികാടൻ