ആരുടെയും കൈടിക്ക് വേണ്ടിയല്ല 56 വയസ്സിൽ അമ്മയെ വിവാഹം കഴിപ്പിച്ചു മക്കൾ എന്തിന് നിറഞ്ഞാൽ സല്യൂട്ട് ചെയ്യും

ആരുടെയും കയ്യടിക്കു വേണ്ടി അല്ല അമ്മയ്ക്ക് ഒരു നല്ല കൂട്ടുകാരൻ അത്രയേ ഉദ്ദേശിച്ചുള്ളൂ അമ്പത്തിയാറാം വയസ്സിൽ അമ്മയെ കല്യാണം കഴിപ്പിച്ചതിനെക്കുറിച്ച് പറയുകയാണ് കീർത്തി. ജീവിതത്തിൽ ഇത്രകാലവും പടപൊരുതി ബിസിനസ് രംഗത്തും തന്റെതായ ഇടം കണ്ടെത്തിയ രാജി എന്ന അമ്മയ്ക്ക് പകരം നൽകുവാൻ കീർത്തിക്കും അനുജൻ കാർത്തിക്കിനും ഇതിലും വലിയ സമ്മാനം കൊടുക്കുവാൻ വേറെ ഉണ്ടായിരുന്നില്ല. അമ്മയുടെ വിവാഹം നടത്തുവാൻ മക്കളായ ഞങ്ങൾക്ക് കഴിഞ്ഞത് വലിയ ഭാഗ്യമായിട്ടാണ് കരുതുന്നത്. വസന്തങ്ങൾ പണ്ടേ അമ്മയ്ക്ക് നഷ്ടപ്പെട്ടതുകൊണ്ട് അമ്മയ്ക്ക് കൂട്ട് ഒരുക്കുന്നത് കളിയാക്കുന്നവരെയും കുറ്റപ്പെടുത്തുന്നവരെയും ഞങ്ങൾ വകവയ്ക്കുന്നില്ല എന്ന് കീർത്തി പറയുന്നു.

വൈറലായ പോസ്റ്റ് ഇങ്ങിനെ അമ്മയ്ക്കും റെജി അങ്കിനും ആശംസകൾ അറിയിച്ചു പോസ്റ്റ് പങ്കുവച്ചപ്പോൾ ഇത്രയും ആളുകളിലേക്ക് എത്തിച്ചേരും എന്ന് വിചാരിച്ചില്ല. വളരെ നല്ല അഭിപ്രായങ്ങളാണ് പോസ്റ്റിന് ലഭിച്ചത് പല ആളുകളും വിളിച്ചുകൊണ്ടിരിക്കുന്നു പലരുടെയും അച്ഛനും അമ്മയും ഇത്തരത്തിൽ വീടുകളിൽ ഒറ്റയ്ക്കാണ് തന്റെ പോസ്റ്റ് അവർക്ക് ഒരു പ്രചോദനമായി എന്നും അവർക്ക് കൂട്ടു തേടാൻ താൽപര്യമുണ്ടെന്നും പറഞ്ഞു. ഇത്രയും കൈയ്യടി ലഭിക്കുവാൻ വേണ്ടി ചെയ്തതല്ല അമ്മ ഒറ്റയ്ക്ക് ജീവിതം കെട്ടിപ്പടുത്ത സ്ത്രീയാണ് എന്നെയും അനുജനെയും ഒക്കെ സെറ്റിൽ ആക്കിയത് അമ്മയാണ് . ഇപ്പോൾ രണ്ടു മാസം ആയതേ ഉള്ളു അമ്മ തനിച്ചു ജീവിക്കാൻ തുടങ്ങിയിട്ട്. ഈ കാലയളവിൽ അമ്മ ഏറെ ഒറ്റപ്പെട്ടുപോയി എന്ന് ഞങ്ങൾക്ക് തോന്നിയിരുന്നു. അച്ഛൻ മരിച്ചിട്ട് 8 വർഷത്തോളമായി ആ സമയത്തൊക്കെ അമ്മയെ കല്യാണം കഴിപ്പിക്കാൻ ഏറെ ശ്രമിച്ചിരുന്നു പക്ഷേ അമ്മയ്ക്ക് താൽപര്യമുണ്ടായിരുന്നില്ല ഒടുവിൽ ഏറെ പണിപ്പെട്ടാണ് അമ്മയുടെ സമ്മതം വാങ്ങി എടുത്തത്. ഇന്ന് അമ്മയും ഞങ്ങളും ഒരുപോലെ ഹാപ്പിയാണ്.റെജി അങ്കിളിനോട് സംസാരിച്ചപ്പോൾ അമ്മയ്ക്ക് താല്പര്യം തോന്നി എന്റെ അനുജനും അവന്റെ ഭാര്യയും എന്റെ ഭർത്താവും ധൈര്യമായി കല്യാണ ആലോചന മുന്നോട്ട് കൊണ്ടുപോയി. സമൂഹത്തിനെ നോക്കേണ്ട ആവശ്യമില്ല എന്നും അമ്മയുടെ സന്തോഷം മാത്രം നോക്കിയാൽ മതിയെന്നും ഞങ്ങൾ പറഞ്ഞപ്പോൾ പിന്നീട് ഒന്നും ആലോചിച്ചില്ല ഇരുവീട്ടുകാരും സംസാരിച്ചു കല്യാണത്തിൽ എത്തിയത് അമ്മയും റെജി അങ്കിളും സന്തോഷത്തോടെ ജീവിച്ചാൽ മതിയെനെ മനസ്സിൽ ഉള്ളൂ.

ഇരുപത്തിരണ്ടാം വയസ്സിലായിരുന്നു അമ്മയുടെ ആദ്യ വിവാഹം രാഷ്ട്രീയ പ്രവർത്തനവും സാമൂഹിക പ്രവർത്തനവും ഒക്കെയായിരുന്നു അച്ഛന്റെ പ്രധാന ഇഷ്ടങ്ങൾ അമ്മയ്ക്ക് ഒരു നിയന്ത്രണങ്ങളും വയ്ക്കാതെ എല്ലാതരത്തിലും പ്രോത്സാഹനം നൽകിയിരുന്നു അച്ഛൻ. എനിക്ക് മൂന്ന് വയസ്സും അനുജന് ആറുമാസം പ്രായമുള്ളപ്പോഴാണ് അമ്മ തൊഴിൽ പ്രവേശിച്ചത്. തയ്യലിലൂടെ ആണ് തുടക്കം പല ബിസിനസുകൾ തുടങ്ങുകയും പരാജയപ്പെടുകയും ചെയ്തിരുന്നു അമ്മ. മുപ്പത്തി അഞ്ചാം വയസ്സിലായിരുന്നു അമ്മ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് അങ്ങനെയാണ് കോസ്മെറ്റിക് ടെക്നോളജിയിൽ റിസർച്ച് ചെയ്തു ഡോക്ടറേറ്റ് എടുത്തത്. പിന്നീടാണ് സലൂൺ മേഖലയിലേക്ക് തിരിഞ്ഞത് ഉറുമ്പ് അരിമണി കൂട്ടി വെക്കുന്നത് പോലെയാണ് അമ്മ ബിസിനസ് കെട്ടിപ്പടുത്തത് ഏഴോളം സ്ഥാപനങ്ങളുണ്ട്. അമ്മയ്ക്ക് സജീവ പിന്തുണ ആയിട്ട് അനുജൻ കൂടെയുണ്ട്. രാത്രിയെന്നോ പകലെന്നോ നോക്കാതെ കഠിനാധ്വാനം ചെയ്തത് കൊണ്ടാണ് അമ്മ ഈ നിലയിൽ എത്തിയത് ഇതിനിടയിൽ അമ്മ ലോകത്തിലെ പലയിടങ്ങളിലും ക്ലാസ്സുകൾ എടുക്കാൻ പോയിട്ടുണ്ട് സ്വപ്നങ്ങൾ ഏറെ ഉള്ള ആളാണ് അമ്മ. ആ സ്വപ്നങ്ങൾക്ക് താങ്ങായി കൂടെ നിൽക്കുന്ന ആളാണ് റെജി അങ്കിൾ. ‘അമ്മ ഫ്ലാറ്റിൽ തനിച്ചാണ് താമസം ഞാനും അനുജനും വേറെ വീടുകളിലാണ് താമസം ഒരുദിവസം അമ്മയെ വിളിച്ചപ്പോൾ ഫോണിൽ കിട്ടുന്നില്ല. അങ്ങനെ ഫ്ലാറ്റിൽ പോയി നോക്കുമ്പോഴാണ് പനി പിടിച്ച് കിടക്കുകയാണ് അന്ന് ഞങ്ങൾ തീരുമാനിച്ചു ഇനി ഒറ്റക്കാക്കി കൂടാ ഒരു കൂട്ട് ആവശ്യമാണെന്ന്.

ഒരുപാട് അന്വേഷണങ്ങൾക്കൊടുവിലാണ് റെജി അങ്കിളിനെ കണ്ടു കിട്ടുന്നത് ഹൈസ്കൂൾ പ്രഥമ അധ്യാപകൻ ആണ് ഭാര്യ പത്തുവർഷം മുമ്പ് മരിച്ചു ഇങ്ങനെ ഒരു വിവാഹാലോചനയുമായി അനുജനെ സമീപിച്ചപ്പോൾ അവനും നൂറുതവണ സമ്മതം. റെജി അങ്കിൾ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകനാണ് പാർട്ടി പരമായി അദ്ദേഹത്തിന് ഞങ്ങളെ അറിയുകയും ചെയ്യാം. അദ്ദേഹത്തിനും ആശങ്കയായിരുന്നു അമ്മ സമ്മതിക്കുമോ എന്നായിരുന്നു അങ്കിൾ ചോദിച്ചത്. അങ്കിൾ ഒക്കെയാണെങ്കിൽ അമ്മയെ കൊണ്ട് ഞങ്ങൾ സമ്മതിപ്പിക്കാം. ഇരുവരും ഫോണിൽ സംസാരിച്ച പരസ്പരം മനസ്സിലാക്കി ഇരുവർക്കും സമ്മതമായി. ഒരു മാസത്തിനുള്ളിൽ കല്യാണവുമായി സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം കഴിച്ചത് ഞങ്ങൾ മക്കൾക്ക് ഏറ്റവും പ്രിയപ്പെട്ട ആളാണ് അമ്മ പക്ഷേ പലപ്പോഴും അമ്മയ്ക്ക് വേണ്ട സമയത്ത് ഞങ്ങൾക്ക് എത്താൻ സാധിചിരുനില്ല . കുടുംബവും ജോലിയും തിരക്കും ഒക്കെ ആയിരിക്കുമ്പോൾ വേണ്ട സമയത്ത് എത്താൻ സാധിക്കില്ല. പക്ഷേ ‘അമ്മ തനിച്ച് ആയിരിക്കുമ്പോഴും ഞങ്ങൾക്ക് ആശങ്ക കൂടെയുണ്ടായിരുന്നു അമ്മ ഫോൺ അധികം യൂസ് ചെയ്യാത്ത ആളാണ് ചിലപ്പോൾ അങ്ങോട്ട് വിളിച്ചാൽ ഫോൺ എടുക്കാറില്ല തിരിച്ചു വിളിക്കുന്നത് വരെ ആധിയാണ്. അങ്ങനെയാണ് അമ്മയെ തനിച്ചാക്കരുത് എന്ന് തീരുമാനിച്ചത് ജീവിതത്തിൽ പല സന്തോഷങ്ങളും ഞങ്ങൾക്കുവേണ്ടി മാറ്റിവെച്ച് ആളാണ് അമ്മ. ഒരു നല്ല കൂട്ടുകാരനെയാണ് റെജി അങ്കിളിലൂടെ ലഭിച്ചത് . തനിച്ചു ജീവിക്കുന്ന ഒരാൾക്ക് കൂട്ടു കൊടുക്കുന്നതിൽ ഒരു സമൂഹത്തെയും ഭയപ്പെടേണ്ട കാര്യമില്ല. രണ്ടാം വിവാഹമോ ഭർത്താവ് എന്നോ ഒന്നും ഞങ്ങൾ വിചാരിച്ചില്ല അവർക്ക് പരസ്പരം നല്ല സുഹൃത്തുക്കൾ ആകാൻ കഴിഞ്ഞാൽ മതി.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these