നമ്മുടെ നാട്ടിൽ ഭൂരിപക്ഷം ആളുകൾക്കും വാഹനം ഉണ്ടായിരിക്കും കുറഞ്ഞത് ഒരു സ്കൂട്ടർ എങ്കിലും ഇല്ലാത്ത വീടുകൾ ഇപ്പോൾ കാണാൻ ബുദ്ധിമുട്ടാണ്. വാഹനങ്ങൾ റോഡിൽ ഇറക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട് പേപ്പർ വർക്കുകളാണ് ഇതിൽ ഏറ്റവും പ്രധാനം വണ്ടിയുടെ രജിസ്ട്രേഷൻ, പൊല്യൂഷൻ സർട്ടിഫിക്കറ്റ്, വാഹന ഇൻഷുറൻസ് ഇതിൽ ഏതെങ്കിലും ഒന്ന് ഇല്ലെങ്കിൽ തന്നെ പോലീസിന്റെ പിടിവീഴും എന്നറിയാമല്ലോ. വാഹന ഇൻഷുറൻസ് പുതുക്കുമ്പോൾ 250 രൂപ അധികം അടിച്ചാൽ കിട്ടുന്ന ചില ആനുകൂല്യങ്ങൾ ഉണ്ട് അത് പലർക്കും അറിയില്ല അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനികൾ ഇതിനെക്കുറിച്ച് നമ്മളോട് പറയാറില്ല. പല ഇൻഷുറൻസ് കമ്പനികളും അങ്ങനെ ചെയ്യാറില്ല അത് കേവലം ഒരു വാട്സപ്പ് സന്ദേശം മാത്രമാണ് എന്ന് പറഞ്ഞു ഒഴുയാറുണ്ട്. അങ്ങനെ പറയുന്ന ഏജൻസി വിട്ട് നമ്മൾ അടുത്ത ഏജൻസി നോക്കണം എന്നാണ് പറയാനുള്ളത്.കാലം മാറുന്നതനുസരിച്ച് നമ്മൾ മാറേണ്ടതുണ്ട് നമുക്ക് കിട്ടേണ്ട ആനുകൂല്യം ചോദിച്ചു മേടിക്കുക തന്നെ വേണം. വാഹനമോടിച്ച വ്യക്തിക്ക് തേഡ് പാർട്ടി ലെവലിലേക്ക് വരുമ്പോൾ വാഹനം ഓടിച്ച വ്യക്തിക്ക് മാത്രം വരുന്ന ഇൻഷുറൻസുകൾ അതിലേക്ക് 250 രൂപ കൂടി അധികം കൊടുത്തു കഴിഞ്ഞാൽ ആ വാഹനമോടിച്ച വ്യക്തിക്ക് അടക്കം ഫൈവ് സീറ്റർ വാഹനം ആണെങ്കിൽ തുല്യ രീതിയിൽ തന്നെ വാഹനത്തിൽ ഉളവർക്കും നഷ്ടപരിഹാരം ലഭിക്കുന്ന തരത്തിലുള്ള അഡീഷണൽ പെയ്മെന്റ് ആണ്.
ഇനി മറ്റൊരു കാര്യം കൂടി ഒരുപാടുപേർക്ക് അറിയാത്ത ഒരു കാര്യം കൂടിയാണ് നോൺ ക്ലെയിം ഇൻഷുറൻസ് നമ്മൾ വാഹനം എടുത്തു കഴിഞ്ഞാൽ ആദ്യത്തെ ഒരു കൊല്ലം നമുക്ക് പ്രത്യേകിച്ച് ഒരു പരിക്കുകളൊന്നും തന്നെ സംഭവിച്ചില്ല ഒരു പ്രശ്നങ്ങളും സംഭവിച്ചിട്ടില്ല എന്നുണ്ടെങ്കിൽ രണ്ടാമത്തെ കൊല്ലം ഇൻഷുറൽ നിന്നും ഒരു ഇളവ് നമുക്ക് ലഭിക്കുന്നതായിട്ട് കാണാം ഏതു കൊല്ലവും ആവട്ടെ നമ്മൾ ക്ലെയിം ചെയ്യാൻ പോകാത്തതുകൊണ്ട് അവിടെ ഒരു അലവൻസ് നമുക്ക് ലഭിക്കുന്നുണ്ട് അത് അഞ്ചോ ആറോ കൊല്ലം കഴിഞ്ഞതിനു ശേഷം നമ്മുടെ വാഹനം വിൽക്കുകയാണ് എന്ന് വിചാരിക്കുക. ആ വാഹനം നമ്മൾ ചിലപ്പോൾ വേറൊരു പ്രൈവറ്റ് പാർട്ടിക്ക് ആയിരിക്കും വിൽക്കുന്നത് അല്ലെങ്കിൽ എക്സ്ചേഞ്ച് ഓഫർ വഴിയായിരിക്കും വിൽക്കപ്പെടുന്നത് അങ്ങനെ ആണെങ്കിൽ കൂടിയും നമുക്ക് ആനുകൂല്യം കിട്ടാതെ വരികയോ കൊടുക്കുന്ന ആൾക്കോ അത് ഉപകാരപ്പെടാത്ത പോകും. അപ്പോൾ നമുക്ക് അനുകൂല്യം തിരിച്ച് ലഭിക്കുവാൻ വേണ്ടി ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനിയിൽ 60 ദിവസത്തിനുള്ളിൽ അതുമായി ബന്ധപ്പെട്ടുള്ള പേപ്പറുകൾ തിരിച്ചു വാങ്ങണം. അവർ ഈ വാഹനത്തിന് ഇത്രയും കാലമായി ഒരു പരിക്കും സംഭവിച്ചിട്ടില്ലെന്നും നമ്മൾ ഒരു ക്ലെയിം ഇതുവരെ ചോദിച്ചിട്ടില്ലാനും ഇതിന്മേൽ ഒരു കേടുപാടുകളുക്കും തുക വാങ്ങിയിട്ടില്ല എന്നും എന്നറിയിക്കുന്ന ഒരു പേപ്പർ ഇൻഷുറൻസ് കമ്പനിയിൽ നിന്നും ലഭിക്കും. അത് നമ്മൾ വാങ്ങിച്ചു കഴിഞ്ഞാൽ പിന്നീട് നമ്മൾ എക്സ്ചേഞ്ച് വഴിയോ മറ്റോ എടുക്കുന്ന വണ്ടിക്ക് ഇതേ ആനുകൂല്യം അതിലും തുടരാം. ഒരു വിധം എല്ലാ ഇൻഷുറൻസ് കമ്പനികളും ഇതുപോലുള്ള കാര്യങ്ങൾ നമ്മളെ അറിയിക്കാറില്ല.
മറ്റൊരു കാര്യം കൂടി നമ്മൾ പല ഇൻഷുറൻസ് കമ്പനികളിൽ പോയി നിങ്ങളുടെ റേറ്റ് എത്ര നൽകും എത്ര രൂപയാണ് ഇൻഷുറൻസ് തുകയായി അടയ്ക്കേണ്ടത് പല കമ്പനികളും പല തുകകളാണ് നമ്മളോട് പറയുക. ഏറ്റവും കുറഞ്ഞ തുക പറയുന്ന ഇൻഷുറൻസ് കമ്പനിയിൽ നമ്മൾ പണം അടക്കുകയും ചെയ്യും. അവിടെയാണ് നിങ്ങൾ ചിന്തികകേണ്ടേ ഒരു കാര്യം നമുക്കുവേണ്ടി ഒരു രൂപ കൂട്ടുവാനോ ഒരു രൂപ കുറക്കുവാനോ അവർക്ക് സാധിക്കില്ല എന്ന സത്യം. നിങ്ങൾ ചോദിക്കേണ്ടത് ഇപ്രകാരമാണ് അപ്പുറത്തെ ഇൻഷുറൻസിൽ( ഒരു ഉദാഹരണം) 7000 രൂപയാണ് പറഞ്ഞത് നിങ്ങൾ പറയുന്നു 5000 രൂപയും നിങ്ങൾ പറഞ്ഞ തുക എനിക്കിഷ്ടപ്പെട്ടു പക്ഷേ നിങ്ങൾ എന്തെല്ലാം ആനുകൂല്യമാണ് വെട്ടി ചുരുക്കിയാണ് ഈ തുക പറഞ്ഞത്. നമുക്ക് കിട്ടേണ്ട പല ആനുകൂല്യങ്ങളും വെട്ടിച്ചുരുക്കി ആണ് അവർ ഒരു തുക പറയുന്നത് പണം കുറവാണല്ലോ എന്നുവിചാരിച്ച് നമ്മൾ അവിടെ ചേരുകയും ചെയ്യും. വാഹനത്തിന് എന്തെങ്കിലും ഒരു ഇൻഷുറൻസ് ലഭിച്ചാൽ മതി എന്ന് വിചാരിച്ച് പോകുന്നവരാണ് നമ്മളിൽ പലരും. ഇതിനെല്ലാം നിശ്ചിതമായ ഒരു തുക ഇന്ത്യൻ ഗവൺമെന്റ് നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്. അതുകൊണ്ട് അങ്ങനെയുള്ള ഒരു അബദ്ധങ്ങളിലും പോയി ചാടാതിരിക്കുക. 250 രൂപ അധികം കൊടുത്ത് നമ്മൾ എടുക്കുന്ന ഇൻഷുറൻസ് നിങ്ങളുടെ വാഹനത്തിലുണ്ടായിരുന്ന എത്ര പേർക്കണോ പരിക്കേറ്റത് അതിന്റെ ആനുകൂല്യം ലഭിക്കുന്നതാണ്. 250 രൂപ നമ്മൾ പല ആവശ്യങ്ങൾക്ക് വെറുതെ കളയാറുണ്ട് അപ്പോൾ ആ പണം നമ്മുടെ സുരക്ഷിതത്വത്തിന് കൊടുത്തു എന്ന് പറയുമ്പോൾ അത് തന്നെയല്ലേ വലിയ ഒരു കാര്യം. എന്തുകൊണ്ടാണ് ഇൻഷുറൻസ് കമ്പനികൾ അത് മുഴുവൻ പുറത്തു പറയാൻ ആഗ്രഹിക്കാത്ത എന്ന് അറിയില്ല അതുകൊണ്ട് നമ്മുടെ ആനുകൂല്യങ്ങൾ വ്യക്തമായി ചോദിച്ച് അറിഞ്ഞതിനു ശേഷം മാത്രം ഇൻഷുറൻസ് എടുക്കുക.ഇപ്പോൾ എല്ലാം വെഹിക്കിൾ ഷോറൂമിൽ നിന്നും വാഹനം എടുക്കുമ്പോൾ ശരിയാക്കി താറുണ്ട് അങ്ങനെ ചെയുമ്പോൾ അവരോടു വെക്തമായി ഇൻഷുറൻസ് പോളിസി നമ്മുടെ വാഹനത്തിന് എങ്ങനെയാണ് ഉള്ളത് എന്ന്.
നാസർ മാവൂരാൻ