എന്നും പ്രാർത്ഥിക്കാറുള്ള ദൈവത്തോട് ദേഷ്യം തോന്നിയ നിമിഷം ഇത്ര ക്രൂരൻ ആയിരുന്നോ ദൈവം ഡോക്ടർന്റെ വൈറൽ കുറിപ്പ്

ഓരോ രോഗികൾക്കും ഞങ്ങളുടെ സേവനം ഉറപ്പാക്കാനും അവരെ സുഖപ്പെടുത്താനും സാധിക്കണെ എന്നാണ് പലപ്പോഴും പ്രാർത്ഥിക്കാറ് ഒരു ഡോക്ടർ എന്ന നിലയിൽ നിരവധി പ്രസവ കേസുകൾ ഞാൻ ദിനംപ്രതി ചെയ്യാറുണ്ട്. പ്രത്യേകിച്ച് ഗർഭിണികളെ പരിശോധിക്കുമ്പോൾ കുറച്ചധികം നേരം ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട് ദൈവമേ കുഞ്ഞിനും അമ്മയ്ക്കും ഒരു ആപത്തും വരുത്താതെ നോക്കണമേ അതിന് എന്നെ സഹായിക്കണമേ. കാരണം മറ്റൊന്നുമല്ല ചില അമ്മമാർ തന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നതും വേദന സഹിക്കുന്നത് ദിനംപ്രതി കാണുന്ന ഒരാൾ ആയതുകൊണ്ടുതന്നെ അവരുടെ സങ്കടങ്ങൾ വളരെ വേഗം തന്നെ ഉൾക്കൊള്ളാൻ സാധിക്കാറുണ്ട്. ഉള്ളിൽ ഒരു കുഞ്ഞു ജീവൻ ഉടലെടുത്തു എന്ന് അറിയുന്നത് തൊട്ട് പിന്നീട് അങ്ങോട്ട് സ്ത്രീകളനുഭവിക്കുന്ന ഓരോ വേദനയും കഷ്ടപ്പാടുകളും ഒരു പുരുഷനും താങ്ങാനാവുന്നതിലും അപ്പുറമാണ്. അത്തരത്തിൽ എന്റെ ജീവിതത്തിൽ എന്റെ മനസ്സിനെ തകർത്ത സംഭവമുണ്ട്. ഇന്നും എന്റെ മനസ്സിലെ വേദനയാൽ തളർത്തി കളഞ്ഞൊരു അമ്മ. ദൈവങ്ങൾക്ക് ഒപ്പം ഞാൻ മനസ്സിൽ സ്ഥാനം കൊടുത്ത ഒരു അമ്മ.

നീണ്ട പതിനാല് വർഷത്തോളമായി ഒരു കുഞ്ഞിനെ കിട്ടാൻ ചികിത്സയിലൂടെയും പ്രാർത്ഥനയിലൂടെയും ജീവിതം തള്ളിനീക്കിയ ഒരമ്മ. പതിനാല് വർഷങ്ങൾക്ക് ശേഷമാണ് അവൾ ഒരു അമ്മയാകാൻ പോകുന്നു എന്ന സത്യം അറിഞ്ഞത്. ചികിത്സയിലും പ്രാർത്ഥനയിലും ഒക്കെ വിശ്വാസം നഷ്ടപ്പെട്ട ചികിത്സ നിർത്താൻ ഇരികെയാണ് ഒടുവിൽ ആ സന്തോഷം അവളിലേക്ക് വന്നുചേർന്നത്. ചികിത്സയിൽ പോലും പ്രതീക്ഷ കൈവിട്ട് സമയത്താണ് ദൈവം അനുഗ്രഹിച്ചത് എന്ന് തന്നെ പറയേണ്ടി വരും. അങ്ങനെ തന്റെ ആദ്യ പൊന്നോമനയെ കാണാനുള്ള കാത്തിരിപ്പിലായി അവൾ ഓരോ ദിവസവും കുഞ്ഞിന്റെ മുഖം കാണാൻ അവൾ ക്ഷമയോടെ കാത്തിരുന്നു.ഒടുവിൽ പ്രസവത്തിനായി അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ഞങ്ങള്ക്ക് അത്രയ്ക്കും ഇഷ്ടമായ അമ്മയാകാൻ തയ്യാറെടുക്കുന്ന അവൾക്ക് എല്ലാ പിന്തുണയും ഞങ്ങൾ നൽകി. പ്രസവ വേദന അവളെ അലട്ടുന്ന സമയത്തും അവളുടെ മുഖത്ത് ഞാൻ കണ്ടത് ഏറെ പ്രതീക്ഷയോടെ ആഗ്രഹത്തോടെ തന്റെ കുഞ്ഞിനെ കാണുവാൻ ഒരുങ്ങുന്ന ഒരു അമ്മയെ ആണ്. പെട്ടെന്നുതന്നെ അവൾക്ക് പ്രസവവേദന കഠിനമായി പരിശോധിക്കാനായി ഡോക്ടർമാർ പാഞ്ഞടുത്തു.

ഒരുപാട് മോഹിപ്പിച്ച ദൈവം തന്നെ ഒരു നിമിഷം ക്രൂരമായി പെരുമാറിയെന്ന് തോന്നിപ്പോയ നിമിഷം ആയിരുന്നു അത്. കാരണം അവളുടെ പ്രസവം അത്ര നിസ്സാരമായിരുന്നില്ല ഒന്നല്ലെങ്കിൽ കുഞ്ഞ് അല്ലെങ്കിൽ അമ്മ ഇതിൽ ആരെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാൻ സാധിക്കൂ എന്ന് തിരിച്ചറിഞ്ഞ നിമിഷം. എന്നാൽ അത് താങ്ങാൻ പറ്റുന്നത്തിലും അപ്പുറം സങ്കടമായി. പ്രസവശേഷം ഒരാളെ ജീവനോടെ ഉണ്ടാകൂ എന്ന് അറിഞ്ഞ നിമിഷം ആ കുഞ്ഞിനെ കൈവിടാൻ അവൾ തയ്യാറായില്ല എനിക്ക് എന്തുതന്നെ സംഭവിച്ചാലും എന്റെ കുഞ്ഞിനു ഒന്നും തന്നെ സംഭവിക്കാൻ പാടില്ലെന്ന് അവൾ പറഞ്ഞു. ഒരുപാട് തവണ അവളെ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു ജീവൻ തന്നെ നഷ്ടപ്പെടും എന്ന് പറഞ്ഞിട്ടും അവൾ വഴങ്ങില്ല. അങ്ങനെ പ്രസവം നടന്നു പക്ഷേ ആ നിമിഷം അമ്മ മരണത്തിന് കീഴടങ്ങിയില്ല അവൾക്ക് തന്റെ പൊന്നോമനയെ കാണാനുള്ള ഭാഗ്യം ഈശ്വരൻ നൽകി കുഞ്ഞിനെ കൈകളിലേക്ക് ഏറ്റുവാങ്ങിയ അതിനുശേഷം അവൾ പറഞ്ഞു.എന്റെ ജീവനാണ് നീ എന്റെ മാത്രം ജീവൻ എന്നും കാവലായി ഈ അമ്മ നിനക്കൊപ്പം ഉണ്ടാകും എന്ന് പറഞ്ഞ് ഈ ലോകത്തോട് വിടപറഞ്ഞു. ദൈവത്തെ ഒരു ദിവസം എപ്പോഴും വിളിക്കാറുള്ള ഞങ്ങൾക്ക് പോലും ഒരു നിമിഷം ദേഷ്യം തോന്നി പോയി ദൈവം ഇത്ര ക്രൂരനായി പോയോ എന്ന് തോന്നിപ്പോയ നിമിഷം. പുറത്തുനിന്ന ഭർത്താവിനോട് ഈ കാര്യങ്ങളെല്ലാം പറഞ്ഞപ്പോൾ അത് താങ്ങാനുള്ള ശേഷി അദ്ദേഹത്തിന് ഇല്ലായിരുന്നു അയാൾ പെട്ടെന്ന് ബോധരഹിതനായി നിലത്തുവീണു. ഈ കുറിപ്പ് പോസ്റ്റ് ചെയ്യാൻ കാരണം മറ്റൊന്നുമല്ല ഓരോ കുഞ്ഞുങ്ങൾക്ക് വേണ്ടിയും ഓരോ അമ്മ സഹിക്കുന്ന ത്യാഗത്തെയും വേദനയെയും ഈ ഭൂമിയിൽ മറ്റാരും സഹിക്കില്ല. അമ്മമാരെയും ഗർഭിണികളെയും ദൈവ തുല്യമായി കാണണം ഭൂമിയിലെ ദൈവം എന്നു പറയുന്നത് നമ്മുടെ മാതാപിതാക്കൾ തന്നെയാണ് പ്രത്യേകിച്ച് അമ്മ. സ്വന്തം ജീവൻ നൽകി മറ്റൊരു ജീവൻ രക്ഷിക്കാൻ തുനിയുന്നു ഉണ്ടെങ്കിൽ അവരുടെ പേര് അമ്മ എന്നായിരിക്കണം.
കടപ്പാട്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these