വണ്ടിയെടുത്തു മാറ്റടാ എന്ന് ആക്രോശിച്ച് വന്ന സെക്യൂരിറ്റിക്കാരൻ ആളെ കണ്ടപ്പോൾ സല്യൂട്ടടിച്ചു

മെഡിക്കൽ കോളേജിൽ കിടക്കുന്ന കൂട്ടുകാരന്റെ അമ്മയെ കാണാൻ വേണ്ടിയാണ് ടൗണിൽ നിന്നും ഓട്ടോ പിടിച്ചത്. ബാക്ക് പെയിൻ ഉള്ളതുകൊണ്ട് കുണ്ടിലും കുഴിയിലും ഒക്കെ പതുക്കെ പോകണം എന്ന് ഓട്ടോ ഡ്രൈവറോട് പറഞ്ഞു. നീരസത്തോടെയുള്ള നോട്ടം പ്രതീക്ഷിച്ച എനിക്ക് ഓക്കേ സാർ എന്ന മറുപടിയാണ് ലഭിച്ചത്. ഓട്ടോകാർക്കുള്ള തിക്കും തിരക്കും ഒന്നും നമ്മുടെ ഈ കക്ഷിക്ക് ഒട്ടും ഇല്ല. പറഞ്ഞ പോലെ തന്നെ മിതമായ സ്പീഡിൽ വളരെ സൂക്ഷിച്ച് എനിക്കൊരു ശാരീരിക ബുദ്ധിമുട്ടുമില്ലാതെ എന്നെ അയാൾ ലക്ഷ്യസ്ഥാനത് എത്തിച്ചു. മെഡിക്കൽ കോളേജിലെ പോർട്ടിക്കോയിൽ വണ്ടി നിന്നു എത്രയായി എന്ന എന്റെ ചോദ്യത്തിന് ഡ്രൈവറുടെ അടുത്തുള്ള ഒരു ബോക്സ് ചൂണ്ടി അയാൾ പറഞ്ഞു ഇഷ്ടമുള്ളത് ഈ പെട്ടിയിൽ ഇട്ടോളൂ.

ഈ ഡ്രൈവർ എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് പിടികിട്ടിയില്ല. നിർധനരായ രോഗികൾക്ക് ധനസഹായം എന്ന് എഴുതി വച്ചിരിക്കുന്ന ആ ബോക്സിലേക്ക് ഞാൻ സ്തംഭിച്ച് ഒരു നിമിഷം നോക്കിനിന്നു. ഇതിനിടയിലാണ് സെക്യൂരിറ്റിക്കാരൻ വണ്ടി മാറ്റണമെന്ന് പറഞ്ഞു കൈകൊണ്ട് കാണിച്ചു. വണ്ടി മാറ്റാൻ സമയം എടുത്തത് കൊണ്ടാവാം സെക്യൂരിറ്റിക്കാരൻ അരിശം കൊണ്ട് വണ്ടിയുടെ അടുത്തേക്ക് പാഞ്ഞടുത്തു. ഡ്രൈവറെ കണ്ടതും സെക്യൂരിറ്റിക്കാരന്റെ ദേഷ്യം ഉരുകി ഇല്ലാതായതും പോരാ വിനയത്തോടെ നമസ്‍കാരം സാർ എന്ന് പറഞ്ഞ് കൈകുപ്പി പോയി. എന്താണ് നടക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല ഈ നാടകീയതയുടെ അന്തസ്സത്ത അറിയുവാൻ പെട്ടിയിൽ പൈസ ഇട്ട് ഞാൻ നേരെ സെക്യൂരിറ്റിക്കാരന്റെ അടുത്തേക്ക് പോയി കാര്യം തിരക്കി. കൂലിപ്പണിക്കാരായ അച്ഛനമ്മമാരുടെ നാല് മക്കളിൽ രണ്ടാമത്തെ മകനാണ് ഇദ്ദേഹം അച്ഛൻ നേരത്തെ മരിച്ചു മൂത്ത ചേട്ടൻ അപസ്മാര രോഗിയാണ് ഇളയത് രണ്ട് പെൺകുട്ടികൾ ഒരു കുടുംബത്തിന്റെ ഏക അത്താണിയാണ് അദ്ദേഹം.

ഇപ്പോഴും കോളേജിൽ പഠിക്കുന്ന അദ്ദേഹത്തിന് കഴിഞ്ഞകൊല്ലം നല്ല മാർക്കിൽ പരീക്ഷ പാസ്സായത്തിലുള്ള സമ്മാനമാണ് ഈ ഓട്ടോ. ഇവിടുത്തെ സുപ്രണ്ട് സാറിന്റെ വകയാണ് അത്. തന്റെ ആദ്യമാസ വരുമാനം അയാൾ സുപ്രണ്ട് സാറിന് ഏൽപ്പിച്ചിട്ട് പറഞ്ഞു. എല്ലാ മാസവും ഞാനിങ്ങനെ ഒരു തുക ഏൽപ്പിക്കും അങ്ങനെ ഓട്ടോയുടെ കടം വീട്ടാം. പക്ഷേ സൂപ്രണ്ട് സാർ പുഞ്ചിരിയോടെ അത് നിരസിച്ചു. അത് പറ്റില്ല സാർ അങ്ങനെയാണെങ്കിൽ ഈ തുക ഇവിടുത്തെ നിർധനരായ രോഗികൾക്ക് വേണ്ടിയുള്ള ഫണ്ടിലേക്ക് ഞാൻ അടയ്ക്കാം. ഹോസ്പിറ്റലിലേക്ക് ഉള്ള ഓട്ടങ്ങൾക്ക് അദ്ദേഹം ആരോടും കണക്ക് പറയാറില്ല. ആ ഓട്ടത്തിന് കിട്ടുന്ന പണം രോഗികൾക്കുള്ള ചികിത്സാ ഫണ്ടിലേക്ക് കൊടുകയും ചെയ്യും. അയാളെക്കുറിച്ച് അറിയാനുള്ള എന്റെ ജിജ്ഞാസ കൂടിക്കൂടി വന്നു നിങ്ങൾ എന്തിനാണ് അയാളെ കണ്ടപ്പോൾ കൈകൂപ്പിയത് സാർ എന്നു വിളിച്ചത്. തേഡ് ഇയർ എംബിബിഎസിന് പഠിക്കുന്ന അദ്ദേഹത്തെ പിന്നെ എന്താണ് വിളിക്കേണ്ടത്. ഒരു നിമിഷം വാക്ക് നാക്കിലുടക്കി. പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല. എന്റെ ദൃഷ്ടിയിൽ ആ നല്ല മനുഷ്യനെ ഒന്ന് പരധി. കൺവെട്ടത്ത് നിന്നും വിദൂരതയിലേക്ക് മാഞ്ഞുപോയ ആ ഓട്ടോയും ഓട്ടോക്കാരനെയും ഒരിക്കൽ കൂടി കാണാൻ മനസ്സ് വല്ലാതെ ആഗ്രഹിക്കുന്നു. അദ്ദേഹതെ ഞാൻ വീണ്ടും കാണും അത്‌ ഞാൻ മനസ്സിൽ ഉറപ്പിച്ചതാണ്.

എന്റെ മകളെ അദ്ദേഹത്തിന്റെ കൂടെയിരുത്തി എടുത്ത ഫോട്ടോ കൂടെ ചേർക്കുന്നു എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.ഇതൊരു കെട്ടുകഥയായി നിങ്ങൾക്ക് തോന്നാം പക്ഷേ ഇത് യഥാർത്ഥത്തിൽ ബാംഗ്ലൂർ നഗരത്തിൽ വെച്ച് നടന്ന യഥാർത്ഥ കഥയാണ്. ഈശ്വരൻ ചിലപ്പോൾ ഇങ്ങനെയാണ് ചില വഴിവിളക്കുകളുടെ ദീപനാളങ്ങൾ എന്നന്നേക്കും അണയാതെ കാത്തുസൂക്ഷിക്കും. അഹങ്കാരം കൊണ്ട് ഇരുളടഞ്ഞ മനുഷ്യ മനസ്സിലേക്ക് മാനവികതയുടെ ഇത്തിരി വെട്ടം പകരാൻ.

 

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these