ജീവിതം സന്തോഷത്തിൽ പോകുമ്പോൾ എന്റെ ബൈക്ക് കാറുമായി ഇടിച്ചു ജീവിതം അവസാനിച്ചു എന്ന് കരുതി ശേഷം ജീവിതത്തിൽ നടന്നത്

29 വയസിൽ കല്യാണം നടന്നു കല്യാണം കഴിഞ്ഞു 1 വർഷം കഴിഞ്ഞു ഒരു മോൻ ജീവിതത്തിലേക്ക് കടന്നു വന്നു.ജീവിതം എന്നാൽ കുടുംബം ആണെന്നും ഭാര്യ മകൻ ഒക്കെയായി feeling complete എന്ന് കരുതി പോകുമ്പോൾ ആണ് എന്റെ bike ഉം കാറും ആയി കൂട്ടി ഇടിച്ചു. ജീവിതം ഒരു നിമിഷം കൊണ്ട് മാറി മറിയുന്നത്.കാലുകൾ ചലിക്കുന്നില്ല എന്ന സത്യം തിരിച്ചറിഞ്ഞ നിമിഷം മുതൽ.ജീവിതം അവസാനിപ്പിക്കാൻ തോന്നി അതിനും കഴിയില്ല എന്ന യാഥാർഥ്യം മനസിലാക്കി ശരീരത്തിനെ അതിന്റെ വഴിക്കു വിട്ട്.മനസുമായി ഒറ്റ പറക്കൽ അങ്ങനെ ആദ്യമായി ഫ്ലൈറ്റിൽ കയറി.. അതോടെ ഞാൻ മനസിലാക്കി നമുക്കു ഈ കാലുകളൊന്നും പ്രതിസന്ധികൾ അല്ല.

ദൃഡനിശ്ചയം ഉണ്ടേൽ എവിടെയും എത്താം പിന്നീട് ജീവിതത്തിൽ ഇനി എന്തൊക്ക ചെയ്യണം എന്ന ചിന്ത ആയിരുന്നു. അതിന് ആദ്യം വേണ്ടത് ഞാന്‍ സ്വയം പര്യാപ്ത കൈകരിക്കണം നമ്മുക്ക് ചെയ്യാന്‍ മറ്റുള്ളവരുടെ സഹായം ഇല്ലാതെ എങ്ങനെ ജീവിക്കാം എന്ന ചിന്ത.വീല്‍ചെയറില്‍ നിന്ന് കയറുവാനും ഇറങ്ങുവാനും മറ്റുളളവരുടെ സഹായം ഇല്ലാതെ വീല്‍ചെയര്‍ സ്വയം നിയന്ത്രിക്കാനും തുടങ്ങി.ബാത്റൂമില്‍ എന്റെ പ്രഥാമിക കാര്യങ്ങള്‍ സ്വയം നിര്‍വ്വഹിക്കാന്‍ തുടങ്ങി.പിന്നെ എന്റെ ചിന്ത എനിക്ക് പുറത്തിറങ്ങണം അതിന് എന്താണ് മാര്‍ഗ്ഗം എന്ന ചിന്തയില്‍ നിന്ന് പുതിയ ഒരു കാര്‍ വാങ്ങി അതിന്റെ ബ്രേക്കും ആക്സിലേറ്ററും കൈ കൊണ്ട് ഒട്ടിക്കുന്ന രീതിയില്‍ രൂപമാറ്റം വരുത്തി പഴയത് പോലെ ഡ്രൈവ് ചെയ്യാന്‍ തുടങ്ങി കാര്‍ എടുത്ത നാള്‍ മുതല്‍ ഞാന്‍ ശരിക്കും സ്വാതന്ത്രനായത് അതിന് കാരണം ആക്സിഡന്റ് മുന്‍പ് ഞാന്‍ എങ്ങനെ ആണോ അത് പോലെ ജീവിക്കാന്‍ തുടങ്ങിയത്.

മോന്റെ സ്കൂളില്‍ എന്ത് ആവശ്യത്തിനും പോകാന്‍ കഴിയുന്നു.വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കാന്‍ ഭാര്യയെയും കൂട്ടി പോകാന്‍ സാധിക്കുന്നു.അവള്‍ക്ക് നിര്‍ബന്ധവും ആയിരുന്നു ഞാന്‍ സ്വയംപര്യാപ്തത കൈവരിക്കണമെന്ന് വീട്ടില്‍ ആരും ഇല്ലാത്ത സാഹചര്യം വന്നാല്‍ ചേട്ടന്‍ എന്ത് ചെയ്യും എന്ന് പറഞ്ഞ് ഉപദേശിക്കുന്നതും അവളാണ് .അവളുടെ സപ്പോര്‍ട്ട് തന്നെയാണ് ഇന്ന് വരെയുള്ള ജീവിത വിജയവും.വീല്‍ചെയറില്‍ ഇരിക്കുന്നവരോട് എനിക്കും പറയാനുള്ളത് നാം ആദ്യം വേണ്ടത് സ്വയം പര്യാപ്തത കൈവരിക്കുക എന്നതാണ് പിന്നെ വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ ശ്രമിക്കുക .പലരും ഇറങ്ങാന്‍ മടിക്കുന്നത് സഹതാപത്തോടെ നമ്മെ നോക്കും എന്ന ചിന്തയാണ് പൊതുസമൂഹം സഹതാപത്തോടെ നോക്കാതെ അവരെ സ്നേഹത്തോടെ ചേര്‍ത്ത് പിടിക്കുകയാണ് വേണ്ടത്.നമ്മുടെ ജീവിതത്തില്‍ ആരെങ്കിലും കാണും എന്ന വിശ്വാസം ഉണ്ടാകാം അതെ എന്റെ ജീവിതത്തിലും അവള്‍ തന്നെയാണ് സപ്പോര്‍ട്ടും കരുതലും സ്നേഹവും സ്നേഹവും..

ആക്സിഡന്റ് പറ്റിയ നാളുകളില്‍ ഒരുപാടു നിർബന്ധിച്ചു നിനക്കിനിയും ജീവിതം ഉണ്ട്. ബി.Ed കഴിഞ്ഞു ഇനിയും പഠിച്ചു ജോലിയൊക്കെ വാങ്ങാം എന്നാൽ പോകാൻ അവൾ തയാറായിരുന്നില്ല. എല്ലാ ആഗ്രഹങ്ങളും നമുക്കു ഒത്തു നേടാം എന്ന ലക്ഷ്യം.കാടുകളും മലകളും പുഴകളും ഒക്കെ താണ്ടി അങ്ങനെ നമ്മുടെ ഈ ജീവിത പ്രയാണം ഇപ്പോളും തുടർന്ന് കൊണ്ടേ ഇരിക്കുന്നു.നമ്മുടെ യാത്രകളില്‍ നമ്മുടെ തടസ്സം എന്ന് പറയുന്നത് ഇവിടെ വീല്‍ചെയര്‍ സൗഹൃദം അല്ല എന്നത് ആണ് അതിന് പൊതുയിടങ്ങള്‍ വീല്‍ചെയര്‍ പോകത്തക്ക രീതിയിലുള്ള റാംമ്പ് സൗകര്യവും പാതയോരങ്ങളും വേണം നൂറ് ശതമാനമാകുന്നത് വരെ അതിന് വേണ്ടി പോരാടുക തന്നെ ചെയ്യും. നമ്മുടെ അവകാശങ്ങള്‍ക്കും അനുകൂല്യങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നസംഘടനയായ AKWRF എന്ന സംഘടനയുടെ തിരുവനന്തപുരം ജില്ല സെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായി പ്രവര്‍ത്തിച്ച് ,വരുകയാണ് അതിന് നിങ്ങളുടെ സപ്പോര്‍ട്ടും സ്നേഹവും ഉണ്ടാകണം.പിന്നെ തിരുവനന്തപുരം ജില്ലയില്‍ സ്വയംപര്യാപ്തതക്ക് സഹായകമായ വീല്‍ചെയര്‍ ഇല്ലതെ പുറത്തിറങ്ങാന്‍ പറ്റാത്ത നിരവധിയാളുകള്‍ ഉണ്ട് വാങ്ങി കൊടുക്കാന്‍ കഴിയുന്നവര്‍ ഉണ്ടെങ്കില്‍ പറഞ്ഞാല്‍ നമ്മുക്ക് അവര്‍ക്ക് എത്തിച്ച് കൊടുക്കാന്‍ സാധിക്കും. കേരളം വീല്‍ചെയര്‍ സൗഹൃദം ആകട്ടെ ….അതിന് വേണ്ടി നമ്മുക്ക് ശബ്ദം ഉയര്‍ത്താം
കടപ്പാട്- രാജേഷ് നെടിയൻതല

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these