പുത്തൻ വസ്ത്രങ്ങളും ആഭരണങ്ങളും പ്രിയ വിഭവങ്ങളും എല്ലാം അടങ്ങിയ സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും അവസരങ്ങൾ സമ്മാനിക്കുന്നവയാണ് വിവാഹങ്ങൾ എന്നാൽ പല വിവാഹങ്ങൾക്കും വിരുന്നിനു ശേഷം വലിയ തോതിൽ തന്നെ ഭക്ഷണം പാഴായി പോകാറുണ്ട്.ഒരു നേരത്തിനു പോലും ഭക്ഷണത്തിന് ബുദ്ധിമുട്ടുനവർ ഉള്ള ലോകത്തിലാണ് ഇത്തരം പാഴാക്കലുളുകൾ നടക്കുന്നത് എന്നതാണ് വിചിത്രം. നമ്മൾ ഭക്ഷണം പാഴാക്കുന്നതിലൂടെ ഒരു വൻ ഭൂരിപക്ഷമാളുകളും ഭക്ഷണമില്ലാതെ തെരുവുകളിൽ എപ്പോൾ ഇത്തിരി ഭക്ഷണം ലഭിക്കും എന്ന് ആലോചിച്ചു കഴിയുന്നു. നമുക്ക് ആവശ്യത്തിനുള്ള ഭക്ഷണം മാത്രം എടുക്കുകയും അത് പാഴാക്കാതെ കഴിക്കുകയും ചെയ്യുന്നവർ വിരളമായിരിക്കും.ഭക്ഷണത്തിന്റെ വില അറിയുന്നവർ ഒരിക്കലും ഭക്ഷണം പാഴാക്കാറില്ല. ഇനിയെങ്കിലും നമ്മുക്ക് ഭക്ഷണം പാഴാക്കുമ്പോൾ ശ്രദ്ധിക്കാം ഇനി എന്ന് കഴിക്കാൻ സാധിക്കും എന്ന് ആലോചിച്ചു പട്ടിണി കിടക്കുന്നവരെ ഒരു നിമിഷമെങ്കിലും ആലോചിക്കുക. അങ്ങനെ ഒരു നേരത്തെ ഭക്ഷണത്തിന്റെയും വിശപ്പിന്റെയും വിലയറിയുന്ന ഒരു യുവതിയെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത് ചിലപ്പോൾ ഇതൊരു വലിയ വാർത്തയായിരിക്കില്ല നിങ്ങൾക്ക് പക്ഷേ ഒരിക്കലെങ്കിലും വിശപ്പിന്റെയും പട്ടിണിയുടെയും രുചി അറിഞ്ഞവർക്ക് നല്ല ഒരു പ്രചോദനം ആയിരിക്കും.
സഹോദരന്റെ വിവാഹവിരുന്നിന് ശേഷം ബാക്കി വന്ന ഭക്ഷണം തെരുവില്ലേ പാവപ്പെട്ടവർക്ക് നൽകുകയാണ് യുവതി ചെയ്തത്. കൊൽക്കത്തയിലാണ് ഈ സംഭവം ഭക്ഷണം സ്വന്തം കൈകൊണ്ട് പട്ടിണി കിടന്ന ആളുകൾക്ക് എത്തിച്ചാണ് ഈ യുവതി എല്ലാവരുടേയും കയ്യടികൾ നേടിയത്. പുലർച്ചെ ഒരു മണിക്ക് റാണഘട്ട റെയിൽവേ സ്റ്റേഷൻ മുന്നിലായിരുന്നു ഈ യുവതി കല്യാണ വീട്ടിൽ ബാക്കിവന്ന ഭക്ഷണം വിളമ്പി കൊടുത്തത്. തലേന്ന് ആയിരുന്നു യുവതിയുടെ സഹോദരന്റെ വിവാഹ വിരുന്ന് നടന്നത്.എല്ലാത്തരം വിഭവങ്ങളും വിരുന്നിന് നിരത്തിയിരുന്നു. പക്ഷെ പരുപാടി അവസാനിച്ചപ്പോൾ ഒരുക്കിയ ഭക്ഷണത്തിന്റെ വലിയൊരു പങ്കും മിച്ചം വരുകയായിരുന്നു. ഭക്ഷണത്തിന് മേൽനോട്ടം വഹിച്ചവർ അയൽപക്കത്തു ഒകെ കൊടുത്തതിനു ശേഷവും ഒരുപാട് ഭക്ഷണം ബാക്കി വരികയും പുലർച്ച ഒരുമണി ആയതിനാലും ബാക്കിവന്ന ഭക്ഷണം വീടിന്റെ ബാക്ക് വശത്തുള്ള പറമ്പിൽ കൊണ്ടുപോയി കളയാമെന്ന് തീരുമാനമെടുത്ത സമയത്താണ് അവൾ ഇടപെട്ടു.
ചിലപ്പോൾ ഒരു നല്ല കാര്യം ചെയ്ക്കുവാൻ ദൈവമായിരിക്കും അവളെ അപ്പോൾ അവിടെ എത്തിച്ചത് .അവൾ പറഞ്ഞു ഭക്ഷണം കളയാനുള്ളതല്ല ബാക്കി വന്ന ഭക്ഷണവും കറികളും വണ്ടിയിലേക്ക് എടുത്തു വെക്കൂ ഭക്ഷണം കഴിക്കാത്ത ഒരുപാട് ആളുകൾ തെരുവോരങ്ങളിലും ഉണ്ട് .വിലകൂടിയ പട്ടുസാരിയും ആഭരണങ്ങളും എല്ലാം അണിഞ്ഞു തന്നെയാണ് അവൾ ഈ ഭക്ഷണം വിളമ്പി കൊടുത്തത് വൃദ്ധന്മാരും കുട്ടികളും യാചകരും അങ്ങനെ വിശന്നവർ എല്ലാവരും ഈ യുവതിയുടെ കയ്യിൽ നിന്നും ഭക്ഷണം വാങ്ങി കഴിച്ചു.ഭക്ഷണം വിളമ്പി കൊടുക്കുന്ന ഈ ചിത്രം റെയിൽവേ സ്റ്റേഷനിൽ വന്ന ഒരു യാത്രക്കാരനാണ് പകർത്തിയത്.യുവതിയുടെ കൂടെ വന്നവരോട് എന്താണ് ഈ നടക്കുന്നത് എന്ന് ചോദിച്ചു മനസ്സിലാക്കിയതിന് ശേഷം അയാള് തന്നെയാണ് ഈ ചിത്രവും “ഞാൻ ഇന്ന് ഒരു ദൈവത്തെ കണ്ടു” എന്ന തുടങ്ങുന്ന കുറിപ്പ് പോസ്റ്റ് ചെയ്തത് ഈ ചിത്രത്തിലൂടെയാണ് യുവതിയുടെ സഹായമനസ്കത ലോകം മുഴുവൻ അറിഞ്ഞത്.സോഷ്യൽ മീഡിയയിൽ വൻ കയ്യടികളോടെയാണ് ഈ യുവതിയെ വരവേറ്റത്.