ഭർത്താവ് മറ്റു സുഖങ്ങൾ തേടി ഇവരെ വിട്ടു പോയി മക്കളും സെലിനും ഒടുവിൽ..പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല

കുഞ്ഞുന്നാളിൽ തുടങ്ങിയ കഷ്ടപ്പാടുകളുടെ കണ്ണ് നനയിക്കുന്ന കഥകളുണ്ടെങ്കിലും ചിരിക്കാനാണ് നാല് മക്കളുടെ പൊന്നമ്മയായ സെലിനിഷ്ടം.ഭർത്താവ് മക്കൾക്ക് ചിലവിന് പോലും നൽകാതെ അകന്ന് പോയപ്പോൾ കരഞ്ഞ് ജീവിതത്തിന് തൂക്കുകയറിടാതെ ഈ 33 കാരി തൻറെ മക്കളെ മുറുകെ പിടിച്ചു.അവരുടെ കണ്ണുകൾ നനയാതിരിക്കാൻ അവൾ സന്തോഷത്തിന്റെ ചിരി പകർന്നു.അവളുടെ പേരാണ് സെലിൻ.നാല് വർഷം മുമ്പാണ് ഭർത്താവ് സെലിനെയും മക്കളെയും ഉപേക്ഷിച്ച് പുറപ്പെട്ട് പോയത്.ജീവിതത്തിൽ ചില സമയങ്ങളിൽ പ്രതിസന്ധിഘട്ടങ്ങളിൽ ആരുമില്ലാതെ പകച്ചു പോകുന്ന നിമിഷങ്ങൾ നമ്മുക്ക് പലർക്കും ഉണ്ടാക്കാം.ചിലർ ആളുകൾ തളരാതെ പിടിച്ചു കേറും മറ്റു ചിലർ അതിൽ മുങ്ങി ആഴങ്ങളിലേക്ക് പോക്കും.പ്രതിസന്ധി എന്ന ആഴക്കടലിൽ മുങ്ങിപോകാതെ പൊരുതി വിജയിക്കുവാൻ ശ്രേമിക്കുകയാണ് സെലിൻ എന്ന അമ്മ.

12 വയസ്സുകാരൻ ടോമിനെയും,ഒമ്പത് പിന്നിട്ട ലിജോയെയും ഏഴ് വയസ്സുള്ള ഇരട്ട പെമ്പിള്ളാരായ ടിന്റുവിനെയും ലിന്റുവിനെയും പഠിപ്പിക്കാൻ പോറ്റാൻ അവളേറെ കഷ്ടപ്പെട്ടു.ഒടുവിൽ താൻ പഠിച്ച് വളർന്ന ഭറണങ്ങാനത്തെ വട്ടോളിക്കടവിൽ സെലിൻ മീൻ വിൽപ്പനക്കാരിയായി.അമ്മക്ക് സദാസമയവും കൂട്ടായി മൂത്തമക്കൾ കൂട്ടിനുണ്ട്.ഇരട്ടകളായ മക്കളെ അമ്മയുടെ പക്കലാക്കിയാണ് സെലിനും ആണ്മക്കളും മീൻ വിൽക്കാനിറങ്ങുന്നത്.പത്താ ക്ലാസിൽ പരീക്ഷ പോലും എഴുതാനാകാതെ നിന്ന് പോയതാണ് ഇവളുടെ പഠന ജീവിതം,പക്ഷേ മക്കളെ പഠിപ്പിച്ച് വലിയ നിലയിലെത്തിക്കണമെന്ന് തന്നെയാണ് സെലിന്റെ അഭിലാഷം.

പെണ്ണായതുകൊണ്ട് ചില ദുരനുഭവങ്ങളും സെലിൻ നേരിട്ടിട്ടുണ്ട്,പക്ഷേ അതെല്ലാം ചിരിച്ച മുഖത്തോടെ ഈ മുപ്പത്തിമൂന്നുകാരി നേരിട്ടു.സുരക്ഷിതമായി കഴിയാൻ പണിത് തുടങ്ങിയ വീടൊന്ന് അടച്ചുറപ്പിക്കണമെന്നാണ് സെലിന്റെ ഇപ്പോഴത്തെ ആഗ്രഹം.വീട്ടിലേയ്ക്ക് പോകാനുള്ള വഴിയും ശരിയാക്കണം.അതിന് വേണ്ടി ആത്മാഭിമാനമുള്ള എന്ത് ജോലിയും ചെയ്യാൻ ഒരുക്കമാണെന്നും സെലിൻ പറയുന്നു.ജീവിതത്തെ ചിരിച്ച് നേരിടുന്ന അമ്മക്ക് അല്പാശ്വാസമായി രണ്ടാമത്തവൻ ലിജോ പാലും തൈരും അച്ചാറുകളും വിൽക്കുന്നുണ്ട്.എങ്ങനെയും ജീവിക്കാമെന്നല്ല,ഇങ്ങനെയും ജീവിക്കാമെന്ന് ചിരിതൂകി നമ്മളോട് പറയുകയാണ് പാലാ ഭരണങ്ങാനം കാരക്കാട്ട് വീട്ടിലെ സെലിൻ.

അമ്മ മീൻ കച്ചവടക്കാരിയാണെന്ന് കൂട്ടുകാരോട് പറയാൻ ബുദ്ധിമുട്ട് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ സെലിന്റെ മകൻ പറഞ്ഞത്. ഒരു ബുദ്ധിമുട്ടുമില്ല മറിച്ച് അഭിമാനം മാത്രമേയുള്ളൂ.ആ അമ്മയ്ക്ക് കിട്ടാവുന്നതിൽ ഏറ്റവും വലിയ അംഗീകാരം.ജീവിതത്തോട് തോൽക്കാൻ മനസ്സില്ല എന്നു പറഞ്ഞ് പൊരുതികൊണ്ട് ഇരിക്കുന്ന ഒരു അമ്മ അമ്മയ്ക്ക് കൂട്ടായി നാലുമക്കൾ ഒരിക്കലും പരാജയപ്പെടില്ല കാരണം നിങ്ങളുടെ ദൃഢനിശ്ചയം നിങ്ങളുടെ വാക്കുകളിൽ തന്നെ പ്രകടമാണ്. ഭർത്താവ് കൂടെ ഇല്ല എന്ന് കുറ്റം പറയാതെ ജീവിതത്തോടും ജീവിതത്തിൽ നല്ലത് ചെയ്യുവാനും ജീവിതത്തോട് പൊരുതി ജീവിത വിജയം നേടുവാൻ മക്കളെ പ്രാപ്തരാക്കുകയാണ് ഈ അമ്മ.ആരുടെയും മുന്നിൽ പരാജയപ്പെടരുത് എന്ന ആഗ്രഹം ഉണ്ടെന്ന് തറപ്പിച്ചു പറയുന്നു സെലിൻ എന്ന അമ്മ. ഈ വാക്കുകളിൽ തന്നെ ഉണ്ട് ആരുടെ മുന്നിലും തോറ്റു കൊടുക്കാതെ തന്റെ മക്കളെയും ചേർത്ത് പിടിച്ചു വിജയശ്രീലാളിതയായി ഈ ലോകത്ത് നടക്കുവാൻ ഉള്ള ചങ്കുറപ്പ്.
ഐപ്പ് വള്ളിക്കാടൻ

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these