ഇതൊരു മഹാസംഭവം ഒന്നുമില്ല പക്ഷേ മറ്റുള്ളവർക്ക് ഉപകാരപ്പെടുമെങ്കിൽ ഞാൻ ഇത് പറയാതിരിക്കുന്നത്തിൽ എന്താണുള്ളത്.. ഒരമ്മയുടെ വൈറൽ കുറിപ്പ്

പെൺകുട്ടികളുടെ കല്യാണം അന്വേഷിക്കുന്നത് മുതൽ മാതാപിതാക്കൾ കേൾക്കുന്ന ഒരു ചോദ്യമാണ് നിങ്ങൾ കുട്ടിക്ക് എന്ത് കൊടുക്കും. അല്ലെങ്കിൽ പിന്നെ നിങ്ങൾ നിങ്ങളുടെ കുട്ടിക്ക് എന്തെങ്കിലും കരുതി കാണുമല്ലോ എന്ന് ഒരു ചോദ്യം. രണ്ടും രണ്ട് ചോദ്യങ്ങൾ ആണെങ്കിലും അത് സ്ത്രീധനം ചോദിക്കൽ തന്നെയാണ്. കല്യാണ പന്തലിൽ പെണ്ണ് എത്തുമ്പോൾ ഇട്ടു മൂടാൻ ഉള്ള ആഭരണങ്ങൾ അത് നിർബന്ധമാണെന്ന് ഇപ്പോഴും കരുതിപ്പോരുന്നവർ ഇപ്പോഴും നമ്മുടെ ഇടയിൽ ഉണ്ട്. കല്യാണ ചർച്ചകളിൽ ഏറ്റവും ഡിമാൻഡ് ഉള്ള ചോദ്യം ഇതുതന്നെ ആയിരിക്കും. ഈ ചോദ്യം പലപ്പോഴും പെൺവീട്ടുകാരുടെ തലയ്ക്കുമീതെ പായുന്ന വാൾ ആയിരിക്കും. കയ്യിൽ കരുതിയ പൊന്നും പണ്ടവും പോരാതെ വരുമ്പോൾ ഈ പാവങ്ങൾ എത്തിച്ചേരുന്നത് വലിയ കടബാധ്യതകളിലേക്കാണ്.അങ്ങനെ പറഞ്ഞ വാക്ക് പാലിക്കാൻ സാധിക്കാതെ മരണത്തിലേക്ക് തള്ളപ്പെട്ട ഒരുപാട് അച്ഛനമ്മമാർ നമ്മൾ പലപ്പോഴായിയും കണ്ടിട്ടുണ്ട്. വിവാഹ ധാരാളിത്തന്റെ ബാധ്യതകളും പേറി ശരാശരി കുടുംബങ്ങളുടെ കണ്ണീരിനെ സാക്ഷിയാക്കി വേറിട്ട ചില ജീവിതങ്ങളും ഇവിടെയുണ്ട്.

പവൻ തിളക്കമോ പഴചെലവുകളോ ഇല്ലാതെ ജീവിക്കാൻ തിരിച്ചവരുടെ ഒരു യഥാർത്ഥ കഥ. ഇട്ടു മൂടാൻ പണ്ടമോ ബാങ്ക് ബാലൻസും ഇല്ലാതെ ലളിതമായ കല്യാണം നടത്തുന്നവരുടെ മാതൃക ജീവിതകഥ. മുംബൈ സ്വദേശി ജയലക്ഷ്മി ജയകുമാറിന് പറയാനുള്ളത് കല്യാണത്തിന് ആവശ്യമായ ആഭരണങ്ങൾ വാടകയ്ക്കെടുത്ത് മകളെ അവളുടെ ജീവിതം പാതിയോട് ചേർത്ത് നിർത്തിയ കല്യാണ കഥയാണ്. കണ്ണീര് ആകരുത് കല്യാണം എന്നത് നമ്മളോരോരുത്തരും മനസ്സിലാക്കുക. സ്വന്തം പെങ്ങൾക്ക് ഇത്തിരി പൊന്ന് തേടിയിറങ്ങിയ വിപിൻ എന്ന യുവാവിനെ നമ്മൾ ആരും മറന്നുകാണില്ല.നവംബർ പത്തിന് എന്റെ മകൾ വിനയയുടെ അവളുടെ ജീവിത പാതി ഭാരത്ന്റെയും കല്യാണം ആയിരുന്നു.അവൾ കല്യാണത്തിന് അണിഞ്ഞത് റോൾഡ് ഗോൾഡ് ആണ്. അതും വാടകയ്ക്കെടുത്തത് ലഹങ്കയും ഇത്തരത്തിൽ വാടകയ്ക്ക് ലഭിക്കും എന്ന് വൈകിയാണ് അറിഞ്ഞത് അല്ലെങ്കിൽ ഒറ്റത്തവണ ഇട്ട് അലമാരിയുടെ പൊടിക്കും മാറാലകൾക്കും വിട്ട് കൊടുക്കലായിരുന്നു. പുതിയത് മേടിക്കാൻ കാശില്ല ഇല്ലാഞ്ഞിട്ടല്ല ചെയ്തത് തുറന്നു പറയുന്നതിൽ നാണക്കേടും ഇല്ലെന്ന് ജയലക്ഷ്മി പറഞ്ഞു തുടങ്ങുന്നു.ഞാനും കുടുംബവും മുംബൈയിലാണ് സ്ഥിരതാമസമാക്കിയ ഇരിക്കുന്നത് ഭർത്താവ് ജയകുമാർ ബാങ്കിൽ നിന്നും റിട്ടയർ ചെയ്തു ഞാൻ ഒരു ഇൻഷുറൻസ് കമ്പനിയിൽ ജോലി നോക്കുന്നു. പൊതുവേ എനിക്ക് സ്ത്രീധന കല്യാണത്തിനോട് എതിർപ്പ് മാത്രമല്ല വല്ലാത്തൊരു വെറുപ്പാണ്. സമൂഹത്തിൽ കുറെയധികം പെൺകുട്ടികളുടെ കണ്ണീര് കണ്ടതുകൊണ്ടാണ്.

മക്കളെ സ്വയം പ്രാപ്തരാക്കുക യാതൊരു കണക്കു പറച്ചിലുകളും കൂടാതെ അവരെ വിവാഹം കഴിച്ച് ഏൽപ്പിക്കുക. നമ്മൾ അവരെ തൂക്കി വിൽക്കുകയല്ല.മറിച്ച് നമ്മൾ നമ്മുടെ കുഞ്ഞുങ്ങളെ എങ്ങനെ നോക്കിയോ അതുപോലെ നോക്കാൻ കഴിവുള്ള ഒരു പുരുഷനെ കണ്ടുപിടിച്ച് അവരെ ഏൽപ്പിക്കുക എന്നതാണ്. ഭരതും ഞങ്ങളുടെ അതേ അഭിപ്രായക്കാരനാണ് ഒരു തരി പൊന്നോ നയ പൈസയോ അവർ കല്യാണ ചർച്ചകൾക്കിടയിൽ പറഞ്ഞിട്ടില്ല.വിവാഹത്തിനുള്ള റോൾഡ് ഗോൾഡ് രണ്ട് സെറ്റ് എടുത്തു ഒന്ന് അമ്പലത്തിൽ വെച്ചുള്ള കെട്ടിനു പിന്നെ റിസപ്ഷനും. മൂന്ന് ദിവസത്തേക്കുള്ള വാടക വെറും 8000 രൂപ. ഒന്നാലോചിച്ചുനോക്കൂ ശരിക്കും ഒരു കല്യാണം നടത്തുവാൻ പ്രത്യേകിച്ച് സ്വർണാഭരണങ്ങൾ വാങ്ങുവാൻ തന്നെ എത്ര ലക്ഷങ്ങൾ വേണ്ടിവരും.ആ പണം ഉണ്ടെങ്കിൽ നമുക്ക് വേറെ എന്തെല്ലാം കാര്യങ്ങൾ ചെയ്യാം എന്നാലോചിച്ചു നോക്കൂ. സ്വർണ്ണം എടുക്കാൻ ചെന്നപ്പോഴാണ് ലഹങ്കയും വാടകയ്ക്ക് ലഭിക്കും എന്ന് അറിഞ്ഞത് പക്ഷേ അതിനുമുമ്പ് ഞങ്ങൾ വസ്ത്രം വാങ്ങിയിരുന്നു. അറുപത്തി അയ്യായിരം രൂപയുടെ ലഹങ്കക്ക് വെറും 18,000 രൂപയാണ് വാടക. 20,000 രൂപയുടെ ലഹങ്ക 5000 രൂപയ്ക്ക് ലഭിക്കും.

ഒരാൾ ധരിച്ച വസ്ത്രംധരിക്കാൻ ബുദ്ധിമുട്ടുള്ള ആളുകൾ ഇങ്ങനെ ഒരു ഓപ്ഷൻ സ്വീകരിക്കേണ്ടതില്ല പക്ഷേ സ്വർണ്ണത്തിന്റെ കാര്യത്തിലെങ്കിലും ഇങ്ങനെ ഒരു സാധ്യതയുണ്ട് എന്ന് മനസ്സിലാക്കുക. അത് വലിയ ഒരു ആശ്വാസം തന്നെയായിരിക്കും പലർക്കും പ്രത്യേകിച്ച് സാധാരണക്കാരായ കുടുംബങ്ങൾക്ക്. തങ്ങളുടെ മക്കളും ഇതേ ചിന്താഗതിക്കാരിയായത്തിൽ ഞങ്ങൾക്ക് അഭിമാനം തോന്നുന്നു. ഞങ്ങളുടെ രണ്ടാമത്തെ മകൾക്കും ഒരു വിവാഹം ഉണ്ടെങ്കിൽ ഇങ്ങനെയൊക്കെ തന്നെയായിരിക്കും ഞങ്ങൾ അന്നും ചെയ്യുക. മാതാപിതാക്കൾക്ക് അവർക്ക് കൊടുക്കാൻ ഉള്ളത് വിദ്യാഭ്യാസമാണ് അത് ഞങ്ങൾ ആവോളം അവർക്ക് നൽകിയിട്ടുണ്ട്. പിന്നെ ഇതൊരു മഹാസംഭവമായി കാണേണ്ടതില്ല മറിച്ച് കച്ചവട കല്ല്യാണത്തിന്റെ കാലത്ത് ദുരഭിമാനം വെടിഞ്ഞു ഇതുപോലെയൊക്കെ ചിന്തിക്കാൻ തുടങ്ങിയാൽ പല ആത്മഹത്യകളും നമുക്ക് ഒരു പരിധിവരെയെങ്കിലും തടയാൻ സാധിക്കും. ഞാൻ പറഞ്ഞത് നിങ്ങൾക്ക് സ്വീകരിക്കാം സ്വീകരിക്കാതിരിക്കാൻ പക്ഷേ മറ്റുള്ളവർക്ക് ഒരു ഉപകാരമാകും എങ്കിൽ ഞാനിത് പറയാതിരിക്കുന്നത് എന്താണ് അർത്ഥമുള്ളത്. ഈ വാക്കുകൾക്ക് ഇപ്പോൾ നിരവധി ആരാധകരാണുള്ളത്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these