ഞാൻ സമ്പാദിക്കുന്നില്ലേ? മോളൂ വീട്ടിൽ ഇരുന്നു കൊള്ളൂ എന്നൊക്കെ പറയുന്നത് വലിയ ഒരു ട്രാപ്പ് ആണ്

അമ്മ 18 വയസ്സിൽ കല്യാണം കഴിച്ച ആളാണ്.ഒരിക്കൽ പൈസ ചോദിച്ചപ്പോൾ മുഖം കറുപ്പിച്ച അച്ഛനോട് അമ്മ മധുരമായി പകരം വീട്ടിയത് കൂട്ടിവച്ച പൈസ കൊടുത്ത് ഒരു പശുവിനെ വാങ്ങിയാണ്. പാലും മോരും വിറ്റ് അതിൽ നിന്നും കിട്ടുന്ന പൈസ എടുത്താണ് ‘അമ്മ, അമ്മയുടെ സ്വാതന്ത്ര്യം ആഘോഷിച്ചത്.ഇനിയും ഒറ്റയ്ക്ക് സമ്പാദിക്കാൻ തുടങ്ങി ഇല്ലെങ്കിൽ അതേക്കുറിച്ച് ആലോചിക്കണം. ഒരു തൊഴിലും മോശം അല്ല, അടുത്തുള്ള കടയിൽ ജോലി ചെയ്യാം, തയ്യൽ കട തുടങ്ങാം, ഓൺലൈൻ ബിസിനസ് ചെയ്യാം, അല്ലെങ്കിൽ എന്റെ അമ്മ ചെയ്ത പോലെ പശു വിനെ വളർത്താം. അതും അല്ലെങ്കിൽ തൊഴിൽ ഉറപ്പിനു പോകാം. ഒരു ജോലിയും മോശം അല്ല, കാരണം സ്വന്തം വീട്ടിലെ സ്വാതന്ത്ര്യം എന്നാൽ അതിൽ ഏറ്റവും മുൻപിൽ നിൽക്കുന്നത് സാമ്പത്തിക സ്വാതന്ത്ര്യം ആണ്.പഠിക്കുന്ന പെൺകുട്ടികൾ ജോലി കിട്ടി സ്വന്തം കാലിൽ നിൽക്കാറായിട്ടേ വിവാഹം കരാറിൽ ഏർപ്പെടാവൂ.

വിവാഹ ശേഷം ജോലി ചെയ്തു ജീവിക്കാം എന്ന് ഉറപ്പു തരുന്നവരുടെ കൂടെയേ ജീവിതം തുടങ്ങാവൂ.“ഞാൻ സമ്പാദിക്കുന്നില്ലേ? മോളൂ വീട്ടിൽ ഇരുന്നു കൊള്ളൂ”എന്നൊക്കെ പറയുന്നത് വലിയ ഒരു ട്രാപ്പ് ആണ്.അതിൽ വീഴരുത്. പൈസ സമ്പാദിച്ചാൽ മാത്രം പോരാ, രണ്ടു പേർക്കും ഒരേ പോലെ ചിലവാക്കാനുള്ള അവകാശവും ഉണ്ടാവണം. ഭർത്താവിന്റെ അക്കൗണ്ടിൽ അല്ല പൈസ ഇടേണ്ടത്. രണ്ടു പേർക്കും തുല്യമായി ചിലവാക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ടാവണം. അല്ലെങ്കിൽ തനിയെ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കണം. എന്നാലേ ആത്മാഭിമാനത്തോടെ ജീവിക്കാൻ പറ്റൂ.ആത്മാഭിമാനത്തോടെ ജീവിക്കണം എങ്കിൽ സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടാവണം. അതായിരിക്കണം സ്ത്രീ ശാക്തീകരണം കൊണ്ട് സ്ത്രീകൾ മനസ്സിലാക്കേണ്ടത്. പശുവിനെ വളർത്തി സ്വന്തം സ്വാതന്ത്ര്യവും അതിൽ നിന്ന് സന്തോഷവും കണ്ടെത്തിയ കറുകച്ചാലിൽ ഉള്ള എന്റെ അമ്മ തന്നെയാണ് ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ആത്മാഭിമാനം ഉള്ള സ്ത്രീ. വിവാഹ പ്രായം 21 ആയാലും, സ്വന്തം ആയി സമ്പാദിക്കാൻ പ്രാപ്തി ആയിട്ടു മതി കല്യാണം.

പെണ്ണിന്റെ പ്രായം 18 ആയാൽ തന്നെ കല്യാണം ആലോചിക്കുന്ന പ്രവണത പണ്ടുമുതൽക്കേ നമ്മുടെ നാടുകളിൽ ഉണ്ട്. പണ്ടൊക്കെ 18 പോലുമാവാത്ത പ്രായത്തിൽ പെൺകുട്ടികളെ കല്യാണം കഴിപ്പിച്ചു വിട്ടിരുന്നു. പെട്ടെന്ന് തന്നെ അമ്മയാകും പെട്ടെന്ന് തന്നെ മുത്തശ്ശിയും ആവും. പക്ഷേ പെൺകുട്ടികളുടെ ഭാഗത്തുനിന്ന് ചിന്തിച്ചവർ വളരെ വിരളമായിരിക്കും. അവരുടെ വിദ്യാഭ്യാസം പോലും പൂർണമാകാത്തയാണ് കല്യാണം കഴിപ്പിച്ച് വിടുന്നത്. അവരെ ആദ്യം പഠിപ്പിച്ച സ്വയം പ്രാപ്തരാക്കാൻ അല്ലേ ശ്രമികേണ്ടത്. പല പെൺകുട്ടികളോടും അവരുടെ ഇഷ്ടങ്ങൾ പോലും ചോദിക്കാറില്ല.കല്യാണം കഴിഞ്ഞും.

കല്യാണം കഴിഞ്ഞ് പഠിക്കാമല്ലോ എന്നുള്ള ചോദ്യം എപ്പോഴും കേൾക്കുന്നതാണ്, എത്രപേർ കല്യാണം കഴിഞ്ഞു പഠിപ്പിക്കുന്നുണ്ട് എന്ന് പോലും അറിയില്ല. കല്യാണം കഴിഞ് പെൺകുട്ടികളെ പഠിപ്പിക്കുന്നവരും ഉണ്ടാകാം പക്ഷേ എണ്ണത്തിൽ കുറവായിരിക്കും എന്നുള്ള സത്യം മറച്ചു വെക്കാൻ സാധിക്കില്ല. പഠനം പൂർത്തിയാക്കി ഒരു ജോലി സമ്പാദിച്ചു കല്യാണം കഴിക്കുന്നുണ്ടെങ്കിൽ. ചിലപ്പോൾ ഒരു വിഷമഘട്ടത്തിൽ തന്റെ ഭർത്താവിനെ സഹായിക്കാൻ സാധിക്കില്ല. അതുമല്ലെങ്കിൽ വേർപിരിയുന്ന പെൺകുട്ടികൾക്ക് അവരുടെ ജീവിതം മുന്നോട്ടു നയിക്കാൻ പിന്നീട് മാതാപിതാക്കളുടെ ചിറകിൻ കീഴിൽ നിൽക്കാതെ സ്വന്തംകാലിൽ നിക്കാമല്ലോ.

സുരേഷ് സി പിള്ളേ

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these