അനക്കമൊന്നും കേൾക്കാത്തത് കൊണ്ട് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറി

പ്രജോഷ് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നത് .പക്ഷേ ഒട്ടും വൈകാതെ ഞൊടിയിടയിൽ പ്രവർത്തിച്ചത് കൊണ്ട് രക്ഷിക്കാൻ സാധിച്ചത് രണ്ടര വയസ്സുള്ള ഒരു പിഞ്ചുകുഞ്ഞിന്റെ ജീവനാണ്. പാലക്കാട് ചെർപ്പുളശ്ശേരിയിൽ അമ്മ കെട്ടിത്തൂക്കിയ രണ്ടര വയസ്സുള്ള കുഞ്ഞ് ജീവിച്ചിരിക്കുന്നത് കല്ലേക്കാട് എആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായ പ്രജോഷ്ന്റെ തക്കസമയത്ത് ഇടപെടൽ മൂലമാണ്. മുണ്ടൂർ ഔട്ട് പോസ്റ്റിൽ ആണ് പ്രജോഷ്ന്റെ ജോലി തിങ്കളാഴ്ച ഭാര്യവീട്ടിൽ ഇളയ കുട്ടിയുടെ 28 കെട്ട് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതാണ് പ്രജോഷ്.ജയന്തിയുടെ വീട്ടിൽ നിന്നും ബഹളം കേട്ട് പ്രജോഷ് അവിടെ എത്തി.

അകത്തുനിന്നും താഴിട്ട് പൂട്ടിയ വീടിന്റെ വാതിൽ ചവിട്ടി പൊളിച്ചാണ് പ്രജോഷ് ഉള്ളിൽ കയറിയത്.ഒരാൾ പൊക്കത്തിൽ സാരിയിൽ കെട്ടിത്തൂക്കിയ രണ്ടര വയസുകാരൻ കുഞ്ഞിനെയും അടുത്തു തന്നെ മറ്റൊരു സാരിയിൽ തൂങ്ങിനിൽക്കുന്ന യുവതിയേയും ആണ് അദ്ദേഹം കണ്ടത്. ആദ്യം ഒന്നു പതറിയെങ്കിലും ക്ഷണനേരം കൊണ്ട് തന്നെ സാരി കുഞ്ഞിന്റെ താടിയെല്ലിലാണ് കുരുങ്ങിയിരിക്കുന്നതെന്ന് എന്ന തിരിച്ചറിവാണ് കുഞ്ഞിനെ രക്ഷിക്കുവാനും പ്രഥമ ശുശ്രൂഷ നൽകുവാനും പ്രജോഷ്ന് സാധിച്ചത്. കുട്ടിയെ നിലത്ത് കിടതിനുശേഷം ആയിരുന്നു കൃത്രിമശ്വാസം നല്കിയതും. മുഖത്ത് വെള്ളം തെളിച്ചപ്പോൾ കുട്ടി എഴുന്നേൽക്കുകയും വാവിട്ടു കരയുവാനും തുടങ്ങി. പക്ഷേ കുഞ്ഞിന്റെ അമ്മ ഇതിനോടകം മരിച്ചിരുന്നു.

പ്രജോഷ്ന്റെ ഇളയ കുട്ടിയുടെ പിറന്നാൾ ദിനത്തിൽ ഈ കുട്ടി അവിടെ ഓടി കളിച്ചതാണ്. അന്ന് ജയന്തിയും ആ പരിപാടിയിൽ പങ്കെടുത്തിരുന്നതായി പ്രജോഷ് ഓർക്കുന്നു. ഞങ്ങളുടെ കൂടിയാണ് അവരും ഭക്ഷണം കഴിച്ചിരുന്നത്.ഭാര്യ വീട്ടിൽ വിശ്രമിക്കുന്ന സമയത്താണ് അപ്പുറത്തെ വീട്ടിലെ വാതിൽ തുറക്കുന്നില്ല എന്ന വിവരം അറിയുന്നത്. കേട്ടപാടെ തൊട്ടടുത്തുള്ള വീട്ടിലേക്ക് ഞാൻ ഓടി.അവിടെ എത്തിയപ്പോഴാണ് ജയന്തിയുടെ ഭർതൃമാതാവ് നിലവിളിച്ചുകൊണ്ട് വീട് ചുറ്റും ഓടുന്നത്. വീടിന്റെ വാതിൽ അകത്തുനിന്നും കുറ്റിയിട്ട നിലയിലായിരുന്നു .

അയൽക്കാർ ജയന്തിയുടെ ഫോണിലേക്ക് വിളിച്ചപ്പോൾ വീടിനകത്തു നിന്നും ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടിരുന്നു ഉടനെതന്നെ എന്തോ പന്തികേട് തോന്നിയപ്പോൾ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറി എങ്കിലും സാരിയിൽ തൂങ്ങിനിൽക്കുന്ന ജയന്തിയും മകനെയും ആണ് കാണാൻ സാധിച്ചത്.യുവതിയെ കണ്ടപ്പോൾ തന്നെ മരിച്ചതായി തോന്നിയിരുന്നു. എന്നാൽ കുഞ്ഞിന്റെ കണ്ണുകളിൽ അനക്കം കണ്ടതും പിന്നീടാണ് സാരി മുഴുവനായും കഴുത്തിൽ കുരുങ്ങാതെ പകുതി താടിയിലും കൂടിയാണെന്ന് കുരുങ്ങിയത് എന്ന് കാണാനിടയായത്. ജീവൻ ഉണ്ടെന്നു തോന്നി അപ്പോൾ തന്നെ കെട്ടഴിച്ചു താഴെ കിടത്തി വേണ്ട പ്രഥമ ശുശ്രൂഷ നൽകി. പിന്നീട് കുഞ്ഞു കരഞ്ഞു കഴിഞ്ഞപ്പോഴാണ് ശ്വാസം എനിക്കും നേരെ വീണത് ഉടൻതന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു എന്ന് പ്രജോഷ് പറയുന്നു. അവർ എന്തിനാണ് ഇങ്ങനെ ചെയ്തിട്ടുണ്ടാവുക എന്ന് അറിയില്ലെന്നും പ്രജോഷ് പോലീസിനോട് പറഞ്ഞു.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these