കുടുംബത്തിനായി ജീവിച്ചപ്പോൾ സ്വന്തം ജീവിതം മറന്നു പോയവർ ആയിരിക്കും കൂടുതലും പ്രവാസികൾ.പക്ഷേ അതിൽ ഒന്നും പരാതി പറയാതെ വീണ്ടും പ്രവർത്തിച്ചുകൊണ്ടിരിക്കുനു. വേണ്ടപ്പെട്ടവരുടെ സുഹൃത്തുക്കളുടെയും ഒക്കെ ആഘോഷങ്ങളിൽ ആഘോഷമാക്കാനും സങ്കടങ്ങളിൽ കൂടെ നിൽക്കുവാനും ഒന്നും കഴിയാതെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന ഒരു പറ്റം പ്രവാസികളുണ്ട് അങ്ങ്.ഓരോ ലീവുകൾക്കും നാട്ടിൽ വരുന്ന പ്രവാസികൾക്ക് ഒരുപാട് സ്വപ്നങ്ങൾ ആണ് ഉണ്ടാവുക. ഒന്നോ രണ്ടോ മാസം കൊണ്ട് ചെയ്തുതീർക്കേണ്ട ഒരു ലിസ്റ്റ് കൊണ്ട് ആയിരിക്കും അവർ അവിടെനിന്ന് പറന്ന് ഇറങ്ങുന്നത്.ഒടുവിൽ ലീവുകൾ എല്ലാം അവസാനിച് തിരിച്ച് പ്രവാസത്തിലേക്ക് മടങ്ങുമ്പോൾ കണ്ണുനിറച്ച് പടിയിറങ്ങുമ്പോൾ മനസ്സുനിറയെ പ്രതീക്ഷകൾ കൂടെ ഉണ്ടായിരിക്കുന്നതാണ് പ്രവാസികൾ.അതെ എന്റെ കുടുംബത്തിനുവേണ്ടി ആണല്ലോ എന്ന ഒരു വിചാരവും പ്രതീക്ഷയും മാത്രമാണ് പ്രവാസികൾക്ക് ഉണ്ടാകാറുള്ളത്.
മറ്റുള്ളവർക്ക് വെളിച്ചം നൽകുന്നതിനോടൊപ്പം സ്വയം ഉരുകി തീരുന്നവരാണ് പ്രവാസികളിൽ മിക്കവരും. പലരും പറയുമായിരിക്കും നിങ്ങൾ അവിടെ നിർത്തിയിട്ട് ഇങ്ങോട്ട് പോരു കുടുംബത്തോടൊപ്പം നാട്ടിൽ ജീവിക്കൂ അതല്ലേ നല്ലത്.പക്ഷേ ഓരോ പ്രവാസിക്കും ഓരോ പ്രശ്നങ്ങൾ ഉണ്ടായിരിക്കാം. മകളുടെ കല്യാണം വീടിന്റെ പണി ബാങ്കിൽ അടിച്ചു തീർക്കേണ്ട ലോണുകൾ കുട്ടികളുടെ പഠിത്തം അങ്ങനെ നൂറുകൂട്ടം പ്രശ്നങ്ങൾക്ക് ഇടയിലാണ് ഓരോ പ്രവാസിയും പ്രവാസം തീർക്കുന്നത്. ഒടുവിൽ എല്ലാ കടങ്ങളും എല്ലാ ബാധ്യതകളും തീർന്നു നാട്ടിലെത്തുമ്പോൾ ജീവിതത്തിന്റെ നല്ലൊരുഭാഗവും കടന്നു പോയിരിക്കും.
ചിലപ്പോഴെക്കെ തോന്നും ഒരു പ്രവാസിയുടെ അവസ്ഥയാണ് എന്റെ വലിയ മോശം അവസ്ഥ എന്ന്.സ്വന്തം വീട്ടിൽ പട്ടിണി കിടന്ന് മരിച്ച ഒരു പാവം പ്രവാസി ഇതിനെ ഒകെ ക്രൂരം എന്ന് തന്നെ അല്ലെ പറയുക.കണ്ണൂർ തെക്കി ബസാറിൽ അബ്‌ദുൾ റസാഖ് എന്ന പ്രവാസിയാണ് പട്ടിണി മൂലം മരണപ്പെട്ടത്.അബ്ദുൾ റസാഖിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലാണ് ദിവസങ്ങളായി ഇദ്ദേഹം ഭക്ഷണം കഴിച്ചിരുന്നില്ലെന്ന്. എന്ത് അവസ്ഥയാണ് അല്ലെ,ഇദ്ദേഹത്തെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ടായിരുന്നു.മൃതദേഹത്തിൽ നിന്ന് ദുർഗന്ധവും വമിച്ചിരുന്നു. ഭാര്യക്കും മകൾക്കുമൊപ്പമായിരുന്നു അബ്‌ദുൾ റസാഖ് താമസിച്ചിരുന്നത്. ഇയാൾ അസുഖ ബാധിതനായിരുന്നു മുറിയിൽ മലമൂത്ര വിസർജ്‌ജനം നടത്തിയിരുന്നത് . ഇദ്ദേഹത്തിന് ഒരുനേരത്തെ ഭക്ഷണം കൊടുക്കാനോ ആശുപത്രിയിൽ എത്തിക്കാനോ ഭാര്യയും മകളും ശ്രമിച്ചില്ല.
മുപ്പത്തി അഞ്ച് വർഷം പ്രവാസിയായിരുന്നു അബ്ദുൾ റസാഖ് തന്റെ ചോരയും നീരും ഒരുപോലെ തന്റെ കുടുംബത്തിന് വേണ്ടി ചിലവാക്കി കുടുംബത്തിന്റെ ഉന്നമനത്തിനു വേണ്ടി സ്വന്തം ജീവിതം മണലാരണ്യത്തിൽ ആർക്ക് വേണ്ടിയാണോ ഹോമിച്ചത് അവർ അസുഖ ബാധിതനായ ഇദ്ദേഹത്തിന് ഒരു തുള്ളി വെള്ളമോ ഒരു പിടി ചോറോ കൊടുക്കാ ൻ തയ്യാറായില്ല. അവസാനം ഇദ്ദേഹം പട്ടിണി കിടന്ന് മരിച്ചു.എന്റെ പ്രിയ പ്രവാസി സഹോദരങ്ങളേ ഇന്ന് ഞാൻ നാളെ നീ ഓർത്തോള്ളു.സ്വന്തമായി 25 ലക്ഷം രൂപ എങ്കിലും ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നുവെങ്കിൽ ഈ ഗതി ഉണ്ടാകുമായിരുന്നോ? ഏതാണ്ട് പത്ത് കോടി രൂപ ഇദ്ദേഹം സമ്പാദിച്ചിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.. എല്ലാം ഭാര്യയുടെ പേരിലായിരുന്നു
കടപ്പാട്