എന്തൊരു ജോലിക്കും അതിന്റേതായായ മാന്യത ഉണ്ട് ചെറിയ ജോലികളിൽ നിന്നും ജീവിതം കെട്ടിപ്പടുത്തു വലിയ നിലയിൽ എത്തിയവർ ഒരുപാട് ആളുകൾ നമ്മുടെ മുന്നിൽ തന്നെ ഉണ്ട്.അങനെ ജീവിതത്തിന്റെ ഏറ്റവും വലിയ പടുകുഴിയിൽ നിന്നും ജീവിതം വിജയം കൈയടക്കിയ ഒരു യുവാവ് അതാണ് വിഷ്ണു.ഒരു തൊഴിലും ചെറുതല്ല സൈക്കിളിൽ കാപ്പി വിൽപ്പനയിലാണ് ഈ എൻജിനിയർ.2010-ലെ പുതുവർഷദിനത്തിൽ വിഷ്ണു ഒറ്റയാനായതാണ് ലക്ഷപ്രഭുവായിരുന്ന താന്ന്യത്തെ കെ.സത്യശീലൻ പാപ്പരായി നാടുവിട്ടപ്പോൾ അന്ന് ഒറ്റപ്പെട്ടുപോയ മകൻ വിഷ്ണുവിനോട് അടുപ്പമുള്ള ഒരാൾ ചോദിച്ചു.നിന്റെ മൊത്തം കടം എനിക്ക് തീർക്കാൻ അവനില്ല വേറെ എന്ത് സഹായമാണ് വേണ്ടത്? ഒരു പഴയ സൈക്കിളും ചെറിയ കെറ്റിലും എന്നായിരുന്നു വിഷ്‌ണുവിന്റെ മറുപടി.
12 വർഷം മുൻപ് കിട്ടിയ അതേ സൈക്കിളിൽ ഇന്നും തൃശ്ശൂരിലെ നഗരത്തിൽ രാത്രിയിൽ ചുക്കുകാപ്പിയും മുട്ട പുഴുങ്ങിയതും വിറ്റ് അന്തസ്സായി ജീവിതം ജീവിക്കുകയാണ് 36 കാരനായ കെ.എസ്.വിഷ്ണു എന്ന എൻജിനിയറിങ് ബിരുദധാരി.ഒരു ജോലി കിട്ടി സന്പാദിക്കാനാകുന്നതിലേറെ ഇപ്പോ കൈയിലുണ്ട്.നല്ല മനസ്സമാധാനവും സ്വാതന്ത്ര്യവും അതാണല്ലോ നമ്മുടെ ജീവിതം കൊണ്ട് ഒകെ നമ്മൾ ഉദ്ദേശിക്കുന്നത്. ഒഴിവുസമയത്ത് വരച്ച പെയിന്റിങ്ങുകൾക്ക് പലരും വലിയ വില പറഞ്ഞിട്ടുണ്ട് അങ്ങനെയും ഒരു വരുമാനം. ഹ്രസ്വചിത്രം ഉൾപ്പെടെ 15 എണ്ണങ്ങളിൽ സംവിധായകനും സഹായിയും കലാസംവിധായകനും ആയി. ചില ചിത്രങ്ങളിൽ വേഷമിട്ടു ഇപ്പോൾ ഒരു ഫീച്ചർ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ് വിഷ്ണു. സൈക്കിളിൽ ചായ വിറ്റിട്ട് എന്തുനേടി എന്നതിന് ഉത്തരമാണിത് ഇതൊക്കെ എന്ന് വിഷ്ണു പറയുന്നു.
വ്യോമസേനയിൽ നിന്ന് വിരമിച്ച വിഷ്ണുവിന്റെ അച്ഛൻ സത്യശീലൻ തൃശ്ശൂരിലെ പ്രമുഖ ചിട്ടിക്കമ്പനിയുടെ മാനേജിങ് ഡയറക്ടറായിരുന്നു.ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഉൾപ്പെടെ പ്രമുഖ പദവികളിൽ അദ്ദേഹം ഇരുന്നു. ചിട്ടി കമ്പനിയിൽ നിന്ന് പിരിഞ്ഞ് എറണാകുളം കലൂരിൽ ഐ.ടി. കമ്പനി ആരംഭിച്ചതോടെയാണ് തകർച്ച തുടങ്ങിയത്.അക്കാലത്താണ് തമിഴ്നാട്ടിലെ ഗോപിച്ചെട്ടിപ്പാളയത്ത് വിഷ്ണു ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്ങിന് ചേർന്നത്.പഠനത്തിനിടെ കുടുംബം തകരുന്നതറിഞ്ഞില്ല ആരും അറിയിച്ചില്ല.അമ്മ ആത്മഹത്യ ചെയ്തപോളാണ് വിഷ്ണുവിന് പലതും മനസ്സിലായി തുടങ്ങിയത്.ഒരു പെങ്ങൾ ഉണ്ടായിരുന്നത് കുടുംബത്തോട് പിണങ്ങിപ്പോയി. 2005-ൽ എൻജിനിയറിങ് പഠനം കഴിഞ്ഞ് മൂന്നുവർഷം കോയമ്പത്തൂരിൽ ജോലി ചെയ്തു. 2009-ൽ തിരിച്ചെത്തിയപ്പോഴേക്കും കൂറ്റൻ വീടും പറമ്പും ജപ്തിയുടെ വക്കിലായി.
വിഷ്ണു ജനിച്ച വീട് ജപ്തിയായപ്പോൾ പിടിച്ചുനിൽക്കാനാകാതെ നാടുവിടുന്നതിനു മുൻപ് അച്ഛൻ പറഞ്ഞത് ഇന്നും കാതിലുണ്ട് നിന്നെ നന്നായി വളർത്തി ജോലി കിട്ടാനുള്ള പഠിപ്പും തന്നു നല്ല വ്യക്തിയായി ജീവിക്കുക. അച്ഛനും മരിച്ചുവെന്ന് കരുതുക അച്ഛൻ നാടുവിട്ടശേഷം മറ്റൊരാളിന്റെ സഹായത്തിൽ കിട്ടിയ സൈക്കിളിൽ വിഷ്ണു കാപ്പിവിറ്റു തുടങ്ങി.തെരുവിലാണ് ആദ്യമൊക്കെ വിഷ്‌ണു കിടന്നുറങ്ങിയത് പകൽ ഹോട്ടലുകളിൽ ജോലിചെയ്തു.2013-ൽ വീണ്ടും കോയമ്പത്തൂരിലെത്തി ബഹുരാഷ്ട്രകമ്പനിയിൽ നല്ല ശമ്പളത്തിൽ രണ്ടുവർഷം ജോലിചെയ്തു. അപ്പോഴാണ് ഒരു രാഷ്ട്രീയപ്പാർട്ടി നാട്ടിലേക്ക് വിളിച്ചത് ജോലി രാജിവെച്ച് നാട്ടിലെത്തി പക്ഷെ ആ പാർട്ടി സഹായിച്ചില്ലെന്ന് മാത്രമല്ല കൈയിലുണ്ടായിരുന്ന പണവും അവര് കൊണ്ട്പോയി അതോടെ വീണ്ടും ഒന്നുമില്ലാത്തവനായി.
പക്ഷെ ഇനി ഒരു ചതിവ് പറ്റില്ലാന്ന് ഉള്ള ദൃഡനിക്ഷ്ച്ചയം വീണ്ടും സൈക്കിളിൽ ചുക്കുകാപ്പിവിൽപ്പന തുടങ്ങി.ഇപ്പോൾ ചെമ്പുക്കാവിൽ വാടകഫ്ലാറ്റിലാണ് താമസം.അവിടെ ചുക്കുകാപ്പിയും മുട്ട പുഴുങ്ങിയതുമുണ്ടാക്കും വൈകീട്ട് ഏഴുമുതൽ തൃശ്ശൂർ നഗരമൊട്ടുക്കും സൈക്കിളിൽ കറങ്ങി വിൽപ്പന.വെളുപ്പിന് നാലിന് റൂമിൽ തിരിച്ചെത്തി ഉറങ്ങും. ഇതിന്റെ ഒകെ കൂടെ ഡിസൈനിങ് ചെയ്ത് നൽകുന്നുണ്ട്.സ്വന്തം യൂട്യൂബ് ചാനലുണ്ട് ഫ്ലാറ്റ് 783 എന്ന ഫീച്ചർ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണിപ്പോൾ ഒറ്റത്തടിയാണ് വിഷ്ണു.ആരോടും ഒരു പരിഭവും ഇല്ലാതെ സമാധാനത്തിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു.